രാമായണരചനയുടെ ആരംഭം

രാമായണരചനയുടെ ആരംഭം

ദേവർഷി നാരദനിൽനിന്നും ശ്രീരാമചന്ദ്രന്‍റെ ചരിതം ഹ്രസ്വമായി നൂറ് ശ്ലോകങ്ങളിൽ കേട്ടതിനുശേഷം വാല്‌മീകി മഹർഷി തമസാ നദീതീരത്ത് നിത്യകർമ്മാനുഷ്ഠാനത്തിനായി പോയി. അവിടെ വെച്ച് ക്രൗഞ്ചപ്പക്ഷിയിണയിൽ ഒന്നിനെ ഒരു വേടൻ അമ്പെയ്ത് വീഴ്ത്തിയത് കണ്ട് മഹർഷി ആ വേടനെ ശപിച്ചു.

'മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീ: സമാ:

യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം'

പിന്നീട് മഹർഷി ചിന്തിച്ചു, ഈ പക്ഷിയെക്കുറിച്ച് എനിക്ക് ഇത്രയും കരുണയും ദുഃഖവും തോന്നാൻ എന്തായിരിക്കും കാരണം?'

എന്നിട്ടദ്ദേഹം കൂടെയുണ്ടായിരുന്ന ശിഷ്യൻ ഭരദ്വാജനോട് പറഞ്ഞു, 'എന്‍റെ നാവിൽനിന്നും പുറപ്പെട്ടത് വീണാനാദലയാന്വിതമായി തുല്യാക്ഷരങ്ങളോടും നാല് വരികളോടും കൂടിയ ശ്ലോകമാണ്.

സ്നാനം കഴിഞ്ഞ് ആശ്രമത്തിലെത്തിയ മഹർഷി ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ആ സമയം ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷപ്പെട്ടു. ക്രൗഞ്ചപ്പക്ഷി പിടഞ്ഞുവീഴുന്നതും ഇണക്കിളി വാവിട്ട് കരയുന്നതുമായ രംഗം മനസ്സിൽ നിന്നും മായാത്ത മഹർഷി വീണ്ടും തന്‍റെ ശാപവചനം ആവർത്തിച്ചു -

'മാ നിഷാദ......'

പക്ഷെ ഇപ്പോൾ അതിന് തോന്നിയ അർത്ഥം മറ്റൊന്നായിരുന്നു -

ലക്ഷ്മീദേവിയുടെ ഇരിപ്പിടമായവനേ. കാമോന്മത്തനായ ഒരു രാക്ഷസനെ വധിച്ചതുമൂലം അങ്ങേയ്ക്ക് നിത്യമായ യശസ്സ് സംജാതമായിക്കഴിഞ്ഞു.'

ബ്രഹ്മദേവൻ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു, 'മഹർഷേ, സംശയം വേണ്ട. അങ്ങ് ചൊല്ലിയത് ലോകത്തിലെ ആദ്യത്തെ ശ്ലോകമാണ്. നാരദൻ പറഞ്ഞതിനെ ആധാരമാക്കി ശ്രീരാമചന്ദ്രന്‍റെ ചരിതം വിസ്താരമായി ഇങ്ങനെ ശ്ലോകരൂപത്തിൽ നിർമ്മിക്കൂ.  ഇതെല്ലാം എന്‍റെ ഇച്ഛയനുസരിച്ചാണ് നടക്കുന്നത്. അങ്ങ് നിർമ്മിക്കാൻ പോകുന്ന കാവ്യത്തിൽ അസത്യമോ നിരർത്ഥകമോ ആയ ഓരോ വാക്ക് പോലുമുണ്ടാകില്ല. ഈ പ്രപഞ്ചം ഉള്ള കാലത്തോളം ഈ രാമകഥ പ്രചരിക്കും. കാവ്യരചനയ്ക്ക്‌ ശേഷം അങ്ങ് എന്നോടൊപ്പം ബ്രഹ്മലോകത്തിൽ ചിരകാലം വസിക്കും.'

ഇങ്ങനെയാണ് വാല്‌മീകി രാമായണം രചിക്കപ്പെട്ടത്.



മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...