എല്ലാം ത്യജിച്ച പാണ്ഡുവിന് പിന്നീടെന്തിനാണ് പുത്രന്മാർ വേണമെന്ന് തോന്നിയത് ?

എല്ലാം ത്യജിച്ച പാണ്ഡുവിന് പിന്നീടെന്തിനാണ് പുത്രന്മാർ വേണമെന്ന് തോന്നിയത് ?

മുനിശാപത്തെത്തുടർന്ന് എല്ലാം ത്യജിച്ച് പാണ്ഡു ഹിമാലയത്തിൽ തപസ്സ് ചെയ്തു കഴിയുകയായിരുന്നു. . എന്നിരുന്നാലും ഒരു ചിന്ത പാണ്ഡുവിനെ അലട്ടിക്കൊണ്ടിരുന്നു. മനുഷ്യൻ പിറക്കുന്നത് നാല് കടങ്ങളോടെയാണല്ലോ. ദേവന്മാരോടും, ഋഷിമാരോടും, പിതൃക്കളോടും സമൂഹത്തിനോടും. ഇതിൽ ദേവന്മാരോടുള്ള കടം അവരെ പൂജിക്കുന്നതിലൂടെയും, ഋഷിമാരോടുള്ള കടം ശാസ്ത്രങ്ങൾ പഠിക്കുന്നതിലൂടെയും സമൂഹത്തോടുള്ള കടം ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും തീരുന്നു. ഇതിൽ ദേവന്മാരോടും ഋഷിമാരോടും സമൂഹത്തോടുമുള്ള കടങ്ങൾ തൻ വീട്ടിക്കഴിഞ്ഞു.എന്നാൽ പിതൃക്കളോടുള്ള കടം തീരണമെങ്കിൽ സന്താനോൽപത്തി ചെയ്യണം. സ്വന്തം പിൻതുടർച്ചക്കാർ ശ്രാദ്ധാദികളിലൂടെ നൽകുന്ന ആഹാരവും ജലവും മാത്രമാണ് അവർക്ക് പിതൃലോകത്ത് ലഭിക്കുന്നത്. അതുകൊണ്ട് സന്താനപരമ്പര തുടരേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ കടം തീരാതെ തനിക്കെങ്ങനെ സ്വർഗ്ഗലോകത്ത് പ്രവേശിക്കാനാകും? ഇതായിരുന്നു പാണ്ഡുവിന്റെ ആശങ്ക.
ഒരിക്കൽ ഓരോ കൂട്ടം ഋഷിവര്യന്മാർ ആ വഴി കടന്നുപോകുന്നതുകൊണ്ട് പാണ്ഡു അവരോട് തന്റെ ആശങ്ക പ്രകടിപ്പിച്ചു.
ആ ഋഷിവര്യന്മാർ പാണ്ഡുവിനോട് പറഞ്ഞു, 'അങ്ങേക്ക് ദേവതുല്യന്മാരായ പുത്രന്മാരുണ്ടാകും. ഇത് ഞങ്ങൾക്ക് ദിവ്യദൃഷ്ടിയിലൂടെ കാണാൻ സാധിക്കുന്നുണ്ട്. ഇത് ദേവന്മാരാൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ അങ്ങ് അതിനായി പരിശ്രമിക്കുക.
ഋഷിമാരുടെ ഈ ഉപദേശം പാണ്ഡവരുടെ പിറവിക്ക് കരണമായിത്തീർന്നു.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...