എന്തുകൊണ്ടാണ് അഭിമന്യു പതിനാറാം വയസിൽ മരണപ്പെട്ടത്?

എന്തുകൊണ്ടാണ് അഭിമന്യു പതിനാറാം വയസിൽ മരണപ്പെട്ടത്?

ഒരിക്കൽ ദേവന്മാരോട് യുദ്ധത്തിൽ പരാജയപ്പെട്ട അസുരന്മാർ ഭൂമിയിൽ മനുഷ്യരായി ജന്മമെടുക്കാൻ തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് അവർ ക്രൂരന്മാരായ ഭരണാധികാരികളായി മാറി. വിപ്രചിത്തി എന്ന ദാനവനാണ് ജരാസന്ധനായി ജന്മമെടുത്തത്. ദുര്യോധനൻ കലിയുടേയും ശിശുപാലൻ ഹിരണ്യകശിപുവിന്‍റെയും പുനർജന്മങ്ങളായിരുന്നു.

ഇങ്ങനെയുള്ള അനേകം ക്രൂരന്മാരുടെ ദുഷ്കർമ്മങ്ങൾ മൂലം പൊറുതിമുട്ടിയ ഭൂമിദേവി ബ്രഹ്മദേവനോട് പരാതി പറഞ്ഞു. ഇവരെയെല്ലാം തന്നെ ഒറ്റയടിക്ക് സംഹരിച്ച് ഭൂമിയിൽ ധർമ്മം പുനഃസ്ഥാപിക്കാനാണ് മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ചതും കുരുക്ഷേത്രയുദ്ധം ആസൂത്രണം ചെയ്തതും. 

ഈ ദൗത്യത്തിൽ ഭഗവാനെ സഹായിക്കാൻ ദേവന്മാരും ഭൂമിയിൽ അവതാരമെടുത്തിരുന്നു. ആ കൂട്ടത്തിൽ അഭിമന്യുവായി പിറന്നത് ചന്ദ്രദേവന്‍റെ മകനായ വർച്ചസ് ആയിരുന്നു.

മകനെ ഭൂമിയിലേക്ക് അയക്കുന്നതിനുമുമ്പ് ചന്ദ്രദേവൻ ഒരു നിബന്ധന വെച്ചു, 'എനിക്ക് പതിനാറ്‌ ദിവസത്തിൽ കൂടുതൽ നിന്നെ പിരിഞ്ഞിരിക്കാനാവില്ല. അതുകൊണ്ട് നീ അതിനുള്ളിൽ മടങ്ങിവരണം.'

ദേവന്മാരുടെ ഒരു ദിവസം ഭൂമിയിൽ ഒരു വർഷമാണല്ലോ?

അതുകൊണ്ടാണ് അഭിമന്യു പതിനാറാം വയസിൽ വീരമൃത്യു വരിച്ച് സ്വർഗ്ഗത്തിലേക്ക് മടങ്ങിയത്. 



മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...