ഋഷ്യമൂകാചലത്തിൽ സുഗ്രീവൻ സുരക്ഷിതനാണ്

ഋഷ്യമൂകാചലത്തിൽ സുഗ്രീവൻ സുരക്ഷിതനാണ്

മായാവിയുമായുള്ള യുദ്ധത്തിന് ശേഷം ഗുഹയിൽ നിന്നും പുറത്തുവരാൻ ശ്രമിച്ച ബാലി ഗുഹാകവാടം പാറ കൊണ്ട് അടച്ചതായി കണ്ടു. അത് തള്ളിമാറ്റി ബാലി കിഷ്കിന്ധയിലെത്തിയപ്പോഴേക്കും സുഗ്രീവൻ രാജഭരണം ഏറ്റെടുത്തിരുന്നു. ബാലി ഗുഹക്കുള്ളിൽ മരണപ്പെട്ടുവെന്നാണല്ലോ സുഗ്രീവൻ കരുതിയത്. സുഗ്രീവൻ രാജ്യം തട്ടിയെടുക്കാൻ തന്നെ ചതിച്ചതാണെന്ന് ബാലിയും കരുതി. രോഷം പൂണ്ട് ബാലി സുഗ്രീവനെ ആക്രമിച്ചു. സുഗ്രീവനും കൂട്ടത്തിൽ ഹനുമാനും കൊട്ടാരത്തിൽ നിന്നും ഇറങ്ങിയോടാൻ തുടങ്ങി, പുറകെ ബാലിയും. ഹനുമാന് അപ്പോഴും തന്‍റെ ശക്തിയെക്കുറിച്ച് അറിയില്ലായിരുന്നു.

ഓടുന്നയിടെ അവർ ഋഷ്യമൂകാചലത്തിലെ മതംഗ പർവ്വതം കണ്ടു . മതംഗ മുനിയുടെ ആശ്രമം ഉണ്ടായിരുന്ന സ്ഥലമായിരുന്നു അത്.  ഹനുമാൻ പറഞ്ഞു, 'നമുക്ക് അവിടേക്ക് പോകാം. ബാലി ഒരിക്കലും അവിടെ പ്രവേശിക്കില്ല.'

ബാലിയുടെ മേൽ മതംഗ മഹർഷിയുടെ ശാപമുണ്ടായിരുന്നു. ഒരിക്കൽ ദുന്ദുഭി എന്ന ഒരു രാക്ഷസൻ കിഷ്കിന്ധയെ ഒരു മഹിഷത്തിന്‍റെ രൂപത്തിൽ ആക്രമിച്ചു. ബാലി അവനെ കൊമ്പിൽ  പിടിച്ച് നിലത്ത് അടിച്ചു കൊന്ന് ദൂരേക്ക് വലിച്ചെറിഞ്ഞു. ആ മൃതശരീരം മതംഗ മഹർഷിയുടെ ആശ്രമത്തിൽ ചെന്ന് വീണു.  ആശ്രമം  അശുദ്ധമായി. മഹർഷി പറഞ്ഞു, 'ഇത് ചെയ്തവൻ ആരായാലും, ഇവിടെ കാലുകുത്തിയാൽ അവന്‍റെ തല ആയിരം കഷ്ണങ്ങളായി പൊട്ടിത്തെറിക്കും.'

സംഭവത്തിനുശേഷം മാതംഗ മഹർഷി പോയി, പക്ഷേ ശാപത്തിന്‍റെ ശക്തി അപ്പോഴും അവിടെയുണ്ടായിരുന്നു. 

സുഗ്രീവനും ഹനുമാനും മതംഗ പർവതത്തിലേക്ക് ഓടിക്കയറി. അത് കണ്ട് ബാലി മടങ്ങിപ്പോയി.

സുഗ്രീവൻ അനുചരന്മാരോട് കൂടെ അവിടെ താമസിക്കാൻ തുടങ്ങി. 'ബാലിക്ക് മാത്രമേ ഇവിടെ വരാൻ കഴിയാതെയുള്ളൂ. തന്നെ കൊല്ലാൻ മറ്റുള്ളവരെ അയയ്ക്കാൻ കഴിയും', എന്ന ഭയത്തിലാണ് സുഗ്രീവൻ കഴിഞ്ഞത്. 

ഇവിടെ വെച്ചാണ് സുഗ്രീവനും ശ്രീരാമാനുമായുള്ള കൂടിക്കാഴ്ച ഉണ്ടായത്.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...