വാൽമീകി രാമായണം ഉണ്ടായതെങ്ങനെ?

വാൽമീകി രാമായണം ഉണ്ടായതെങ്ങനെ?

ഒരിക്കൽ വാൽമീകി മഹർഷി ദേവർഷി നാരദനോട് ചോദിച്ചു - ഇപ്പോൾ ലോകത്തിൽ ഇപ്പറഞ്ഞ പതിനാറ് ലക്ഷണങ്ങളും തികഞ്ഞ ആരെങ്കിലുമുണ്ടോ?

  1. സദ്ഗുണങ്ങൾ
  2. വീര്യം
  3. കൃതജ്ഞത
  4. ധർമ്മജ്ഞാനം
  5. സത്യം
  6. വ്രതനിയമാദികളിൽ അചഞ്ചലത 
  7. ഉത്തമജീവിതചര്യ
  8. സർവ്വജീവജാലങ്ങളിലും കാരുണ്യം
  9. അപാരമായ അറിവ് 
  10. സാമർഥ്യം
  11. ആരെയും ആകർഷിക്കുന്ന സൗന്ദര്യം 
  12. ആത്മധൈര്യം
  13. കോപത്തെ നിയന്ത്രിക്കാനുള്ള കഴിവ് 
  14. അസൂയ തുടങ്ങിയ ദുർഗുണങ്ങളുടെ അഭാവം 
  15. കാന്തി
  16. കോപം വന്നാൽ ദേവന്മാർ പോലും ഭയക്കും

നാരദൻ ഇതിനുത്തരമായി ശ്രീരാമചന്ദ്രന്‍റെ ജീവചരിത്രം സംക്ഷേപമായി നൂറ് ശ്ലോകങ്ങളിൽ  വാൽമീകിക്ക് പറഞ്ഞുകൊടുത്തു. അതിൽനിന്നാണ് വാൽമീകി ഇരുപത്തിനാലായിരം ശ്ലോകങ്ങൾ അടങ്ങുന്ന തന്‍റെ രാമായണം രചിച്ചത്. 

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...