മഹാഭാരതത്തിന്‍റെ പ്രാധാന്യം

മഹാഭാരതത്തിന്‍റെ പ്രാധാന്യം

മഹാഭാരതം ഒരു ഇതിഹാസമാണ്.  രാമായണമാണ് മറ്റൊരു ഇതിഹാസം.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്.

വേദങ്ങളുടെ തത്വങ്ങൾ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും സഹായത്തോടെ വേണം അവ വിശദീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്.

നിർണയഃ സർവശാസ്ത്രാണാം ഭാരതം പരികീർതിതം

ശാസ്ത്രങ്ങളുടെ അവസാന വാക്കാണ് മഹാഭാരതം  ഭാരതത്തിൽ പരാമർശിച്ചിരിക്കുന്ന ധർമ്മത്തിന്‍റെ തത്വങ്ങൾ അന്തിമമാണ്. ഭാരതത്തിന്‍റെ രചയിതാവ് മറ്റാരുമല്ല ശ്രീ ഹരിയാണ്.

യഥാ സ ഭഗവാൻ വ്യാസഃ സാക്ഷാന്നാരായണഃ പ്രഭുഃ

വിഷ്ണു പുരാണം പറയുന്നു - കൃഷ്ണദ്വൈപായനം വ്യാസം വിദ്ധി നാരായണം പ്രഭും, കോഹ്യന്യോ ഭുവി മൈത്രേയ മഹാഭാരതകൃദ്ഭവേത് - വ്യാസൻ നാരായണനാണെന്ന് അറിയുക. മഹാഭാരതത്തെപ്പോലെ അതിശയകരമായ ഒന്ന് സൃഷ്ടിക്കാൻ മറ്റാർക്കാണ് കഴിയുക?

ഭാരതം സർവവേദാശ്ച തുലാമാരോപിതാഃ പുരാ, ദേവൈർബ്രഹ്മാദിഭിഃ സർവൈരൃഷിഭിശ്ച സമന്വിതൈഃ, വ്യാസസ്യൈവാഽജ്ഞയാ തത്ര ത്വത്യരിച്യത ഭാരതം

ഒരിക്കൽ വ്യാസ മഹർഷി ദേവന്മാരോട് ശാസ്ത്രങ്ങൾ തൂക്കി നോക്കാൻ പറഞ്ഞു. അവർ മഹാഭാരതത്തെ ഒരു തട്ടിലും മറ്റെല്ലാ ശാസ്ത്രങ്ങളേയും മറുതട്ടിലും വെച്ച് തൂക്കിനോക്കി. മഹാഭാരത്തിന്‍റെ തട്ടായിരുന്നു താഴ്ന്ന് നിന്നത്.

മഹത്വാദ്ഭാരവത്വാച്ച മഹാഭാരതമുച്യതേ

മഹാഭാരത്തിന് മറ്റെല്ലാ ശാസ്ത്രങ്ങളെക്കാളും ഭാരമുള്ളതിനാലാണ് അതിനെ ഭാരത്തെ സൂചിപ്പിച്ചുകൊണ്ട് ഭാരതമെന്ന് വിളിക്കുന്നത്. അതിന്‍റെ മഹത്വം കാരണം മഹാഭാരതം എന്നും വിളിക്കുന്നു.

ധർമ്മത്തിന്‍റെയും അധർമ്മത്തിന്‍റെയും തത്വങ്ങൾ - നീതിയും അനീതിയും - സ്മൃതികളിലും ധർമ്മസൂത്രങ്ങളിലും ഉള്ളവയെല്ലാം എടുത്തുപറഞ്ഞിരിക്കുന്നു എന്നത് മാത്രമല്ലാ, യഥാർത്ഥ ജീവിത ഉദാഹരണങ്ങൾ ഉപയോഗിച്ച് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു  എന്നതാണ് ഭാരതത്തിന്‍റെ പ്രാധാന്യം.

നിർണയഃ സർവശാസ്ത്രാണാം സദൃഷ്ടാന്തോ ഹി ഭാരതേ, മതിം മന്ഥാനമാവിധ്യ യേനാസൗ ശ്രുതിസാഗരാത്, പ്രകാശം ജനിതോ ലോകേ മഹാഭാരതചന്ദ്രമാഃ

ക്ഷീരസാഗരം മഥനം ചെയ്തപ്പോൾ ചന്ദ്രൻ ഉയർന്നുവന്നതുപോലെ, വേദങ്ങളുടെ സാഗരം മഥനം ചെയ്ത് അറിവിന്‍റെ പ്രകാശം ലോകമെമ്പാടും പരത്താൻ വ്യാസൻ സൃഷ്ടിച്ചതാണ് മഹാഭാരതം.

നാല് വേദങ്ങളും അവയുടെ ആറ് അംഗങ്ങളും അറിയാമെങ്കിൽക്കൂടിയും മഹാഭാരതം അറിയില്ലെങ്കിൽ ഒരാളെ പണ്ഡിതനെന്ന് വിളിക്കാനാവില്ലാ.

യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന തത്ക്വചിത്

മഹാഭാരതത്തിൽ ഉള്ളത് മറ്റു പലയിടത്തും കാണാം, പക്ഷേ മഹാഭാരതത്തിൽ ഇല്ലാത്തത് മറ്റെവിടെയും കണ്ടെത്താനാവില്ല.

ഭാരതം വളരെ വലുതാണ്; ഇതിൽ  വിവരിക്കപ്പെട്ട സംഭവങ്ങളും വിശദമാക്കിയ തത്വങ്ങളും വളരെ വിശാലമാണ്. എങ്ങനെയാണ് വ്യാസ മഹർഷിക്ക് ഇതെല്ലാം അറിയാൻ കഴിഞ്ഞത്? 

ഭാരതസ്യേതിഹാസസ്യ ധർമെണാന്വീക്ഷ്യ താം ഗതിം, പ്രവിശ്യ യോഗം ജ്ഞാനേന സോഽപശ്യത് സർവമന്തതഃ

ഹിമാലയത്തിന്‍റെ താഴ്‌വരയിൽ ഒരു ഗുഹയിൽ യോഗാവസ്ഥയിൽ ഇരുന്ന് അദ്ദേഹം ഈ സംഭവങ്ങളെല്ലാം തന്‍റെ അകക്കണ്ണിലൂടെ കാണുകയാണ് ഉണ്ടായത്.

ഇന്ന് നാം ചരിത്രം എന്ന് വിളിക്കുന്ന ഭൂതകാലത്തെ എല്ലാ സംഭവങ്ങളും ഉൾപ്പെടെ എല്ലാം മഹാഭാരതത്തിൽ വിശദീകരിച്ചിരിക്കുന്നു. സംക്ഷിപ്തവും വിപുലവുമായ രണ്ട് തരത്തിലുള്ള വിശദീകരണങ്ങളുണ്ട്. സംക്ഷിപ്തമായി വിശദീകരിക്കേണ്ടതിനെ അങ്ങനെ ചെയ്യുകയും വിശദാംശങ്ങൾ ആവശ്യമുള്ളിടത്ത് അവ പൂർണ്ണമായി വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.

തപസാ ബ്രഹ്മചര്യേണ വ്യസ്യ വേദം സനാതനം, ഇതിഹാസമിമം ചക്രേ പുണ്യം സത്യവതീസുതഃ

മഹാഭാരതം വേദങ്ങളുടെ വിപുലീകരണമാണ്, വ്യാസ മഹർഷി തൻ്റെ തപസ്സിലൂടെയും ബ്രഹ്മചര്യത്തിലൂടെയും ഈ ദൌത്യം നിർവഹിച്ചു

ഇതിഹാസം എന്നതി  അർത്ഥമെന്താണ്? 

ഇതിഹാസഃ – ഇതിഹ ആസ്തേ അസ്മിൻ - ഇതിൽ 'ഇതിഹ ' ഉണ്ട്.

'ഇതിഹ' എന്നാൽ പരമ്പര ആയി ലഭിച്ച  ഉപദേശങ്ങൾ.

മൂല്യവത്തായതും സമ്പൂർണ്ണവും നീതിയുക്തവുമായ ജീവിതം എങ്ങനെ നയിക്കാമെന്ന് മഹാഭാരതം കാണിച്ചുതരുന്നു.

മറ്റുള്ളവർ എങ്ങനെ ജീവിച്ചുവെന്ന് നിരീക്ഷിക്കുന്നതിലൂടെ, എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് വ്യക്തത ഉയർന്നുവരുന്നു; ഭാരതവും രാമായണവും എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നു. 

ധർമാർഥകാമമോക്ഷാണാം ഉപദേശസമന്വിതം, പൂർവവൃത്തകഥായുക്തം പ്രചക്ഷതേ

ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാർത്ഥങ്ങളെപ്പറ്റിയും (ജീവിതലക്ഷ്യങ്ങൾ) മഹാഭാരതം പഠിപ്പിക്കുന്നു .

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...