ദേവർഷി നാരദനിൽനിന്നും ശ്രീരാമചന്ദ്രന്‍റെ ചരിതം ഹ്രസ്വമായി നൂറ് ശ്ലോകങ്ങളിൽ കേട്ടതിനുശേഷം വാല്‌മീകി മഹർഷി തമസാ നദീതീരത്ത് നിത്യകർമ്മാനുഷ്ഠാനത്തിനായി പോയി. അവിടെ വെച്ച് ക്രൗഞ്ചപ്പക്ഷിയിണയിൽ ഒന്നിനെ ഒരു വേടൻ അമ്പെയ്ത് വീഴ്ത്തിയത് കണ്ട് മഹർഷി ആ വേടനെ ശപിച്ചു.
'മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീ: സമാ:
യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം'
പിന്നീട് മഹർഷി ചിന്തിച്ചു, ഈ പക്ഷിയെക്കുറിച്ച് എനിക്ക് ഇത്രയും കരുണയും ദുഃഖവും തോന്നാൻ എന്തായിരിക്കും കാരണം?'
എന്നിട്ടദ്ദേഹം കൂടെയുണ്ടായിരുന്ന ശിഷ്യൻ ഭരദ്വാജനോട് പറഞ്ഞു, 'എന്‍റെ നാവിൽനിന്നും പുറപ്പെട്ടത് വീണാനാദലയാന്വിതമായി തുല്യാക്ഷരങ്ങളോടും നാല് വരികളോടും കൂടിയ ശ്ലോകമാണ്.
സ്നാനം കഴിഞ്ഞ് ആശ്രമത്തിലെത്തിയ മഹർഷി ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ആ സമയം ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷപ്പെട്ടു. ക്രൗഞ്ചപ്പക്ഷി പിടഞ്ഞുവീഴുന്നതും ഇണക്കിളി വാവിട്ട് കരയുന്നതുമായ രംഗം മനസ്സിൽ നിന്നും മായാത്ത മഹർഷി വീണ്ടും തന്‍റെ ശാപവചനം ആവർത്തിച്ചു -
'മാ നിഷാദ......'
പക്ഷെ ഇപ്പോൾ അതിന് തോന്നിയ അർത്ഥം മറ്റൊന്നായിരുന്നു -
ലക്ഷ്മീദേവിയുടെ ഇരിപ്പിടമായവനേ. കാമോന്മത്തനായ ഒരു രാക്ഷസനെ വധിച്ചതുമൂലം അങ്ങേയ്ക്ക് നിത്യമായ യശസ്സ് സംജാതമായിക്കഴിഞ്ഞു.'
ബ്രഹ്മദേവൻ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു, 'മഹർഷേ, സംശയം വേണ്ട. അങ്ങ് ചൊല്ലിയത് ലോകത്തിലെ ആദ്യത്തെ ശ്ലോകമാണ്. നാരദൻ പറഞ്ഞതിനെ ആധാരമാക്കി ശ്രീരാമചന്ദ്രന്‍റെ ചരിതം വിസ്താരമായി ഇങ്ങനെ ശ്ലോകരൂപത്തിൽ നിർമ്മിക്കൂ. ഇതെല്ലാം എന്‍റെ ഇച്ഛയനുസരിച്ചാണ് നടക്കുന്നത്. അങ്ങ് നിർമ്മിക്കാൻ പോകുന്ന കാവ്യത്തിൽ അസത്യമോ നിരർത്ഥകമോ ആയ ഓരോ വാക്ക് പോലുമുണ്ടാകില്ല. ഈ പ്രപഞ്ചം ഉള്ള കാലത്തോളം ഈ രാമകഥ പ്രചരിക്കും. കാവ്യരചനയ്ക്ക് ശേഷം അങ്ങ് എന്നോടൊപ്പം ബ്രഹ്മലോകത്തിൽ ചിരകാലം വസിക്കും.'
ഇങ്ങനെയാണ് വാല്‌മീകി രാമായണം രചിക്കപ്പെട്ടത്.
അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.
പുണ്യം വർദ്ധിക്കുന്നു, പാപം ശമിക്കുന്നു, ഐശ്വര്യപ്രാപ്തി.
ബ്രഹ്മാവ് വരെ അന്ധാളിച്ചു പോയിട്ടുണ്ട്
നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള ദത്താത്രേയ മന്ത്രം
ആം ഹ്രീം ക്രോം ദ്രാം ഏഹി ദത്താത്രേയായ സ്വാഹാ....
Click here to know more..ഹരി നാമാവലി സ്തോത്രം
ഗോവിന്ദം ഗോകുലാനന്ദം ഗോപാലം ഗോപിവല്ലഭം. ഗോവർധനോദ്ധരം ധ....
Click here to know more..