പാഞ്ചജന്യം

പാഞ്ചജന്യം

 

കൃഷ്ണന്‍റെ ശംഖിന്‍റെ പേരെന്താണ്?

പാഞ്ചജന്യം.

കൃഷ്ണന് എങ്ങനെയാണ് പാഞ്ചജന്യം ലഭിച്ചത്?

പഞ്ചജന‍ന്‍ എന്നൊരസുരന്‍ കൃഷ്ണന്‍റെ ഗുരുവിന്‍റെ മകനെ തിന്നു. 

കൃഷ്ണന്‍ ആ അസുരനെ കൊന്ന് വയറു കീറി നോക്കിയപ്പോള്‍ കുട്ടിയെ അവിടെ കണ്ടില്ല. 

ഭഗവാന്‍ യമലോകത്തുനിന്നും കുട്ടിയെ തിരികെ കൊണ്ടുവന്നു. പഞ്ചജനന്‍റെ അസ്ഥികളില്‍ നിന്നുമാണ് പാഞ്ചജന്യം ഉണ്ടായത്. പാഞ്ചജന്യത്തെ കൃഷ്ണന്‍ സ്വന്തം ശംഖായി സ്വീകരിച്ചു.

പാഞ്ചജന്യത്തിന്‍റെ പ്രത്യേകതകളെന്താണ്?

പാഞ്ചജന്യം ശംഖുകളുടെ രാജാവാണ്. 

ശംഖുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ് പാഞ്ചജന്യം. 

പാഞ്ചജന്യത്തിന് പശുവിന്‍പാലിന്‍റെ നിറമാണ്. 

ഒരു സ്വര്‍ണ്ണവലയാല്‍ പൊതിയപ്പെട്ടിരിക്കുന്ന പാഞ്ചജന്യത്തില്‍ അനേകം അമൂല്യരത്നങ്ങളും പതിച്ചിട്ടുണ്ട്.

പാഞ്ചജന്യം ഊതിയാല്‍ എന്താണ് സംഭവിക്കുന്നത്?

പാഞ്ചജന്യത്തിന്‍റെ കാതടപ്പിക്കുന്നതും ഭയാനകവുമായ ശബ്ദമാണ്. സപ്തസ്വരങ്ങളില്‍ ഋഷഭമാണ് പാഞ്ചജന്യത്തിന്‍റേത്.

പാഞ്ചജന്യം ഊതുമ്പോള്‍ അതിന്‍റെ ശബ്ദം സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലും കേള്‍ക്കാം. 

ഇടിമുഴക്കം പോലെയുള്ള പാഞ്ചജന്യത്തിന്‍റെ ശബ്ദം പര്‍വതങ്ങളില്‍ തട്ടി പ്രതിധ്വനിക്കും. 

വനങ്ങളിലൂടെയും നദികളിലൂടെയും പാഞ്ചജന്യത്തിന്‍റെ ശബ്ദം എല്ലാ ദിക്കുകളിലും പരക്കും. 

പാഞ്ചജന്യത്തിന്‍റെ ശബ്ദം കേട്ടാല്‍ സ്വപക്ഷത്തെ പോരാളികളുടെ വീര്യം വര്‍ദ്ധിക്കും.

 ശത്രുപക്ഷത്തെ പോരാളികള്‍ ഭയന്ന് മോഹാലസ്യപ്പെട്ട് വീഴും. 

ആന, കുതിര തുടങ്ങിയ മൃഗങ്ങള്‍ ഭയന്ന് മലമൂത്രവിസര്‍ജനം ചെയ്യും.

കൃഷ്ണന്‍ എത്ര തവണയാണ് പാഞ്ചജന്യം ഊതിയത്?

  1. പാണ്ഡവരും കൗരവരും കുരുക്ഷേത്രത്തില്‍ വന്നു ചേര്‍ന്നപ്പോള്‍.  
  2. രണ്ടു സേനകളും പരസ്പരം അഭിമുഖീകരിച്ചപ്പോള്‍.  
  3. എല്ലാ ദിവസവും യുദ്ധാരംഭത്തില്‍.  
  4. ഭീഷ്മരെ വധിക്കുമെന്ന് അര്‍ജുനന്‍ ശപഥം ചെയ്തപ്പോള്‍.  
  5. മറ്റ് പാണ്ഡവരുമായി യുദ്ധം ചെയ്തുകൊണ്ടിരുന്ന ഭീഷ്മര്‍ക്കുനേരെ അര്‍ജുനന്‍ മുന്നേറിയപ്പോള്‍.  
  6. ജയദ്രഥനെ കൊല്ലുമെന്ന് അര്‍ജുനന്‍ ശപഥം ചെയ്തപ്പോള്‍.  
  7. ജയദ്രഥനുമായി അര്‍ജുനന്‍ യുദ്ധം ചെയ്തുകൊണ്ടിരുന്നപ്പോള്‍ പല പ്രാവശ്യം.  
  8. അര്‍ജുനന്‍ സംശപ്തകന്മാരെ വധിച്ചപ്പോള്‍.  
  9. കര്‍ണ്ണന്‍ വധിക്കപ്പെട്ടപ്പോള്‍.  
  10. ദുര്യോധനന്‍ വധിക്കപ്പെട്ടപ്പോള്‍. 
  11. കൃഷ്ണന്‍ ശാല്വനുമായി യുദ്ധം ചെയ്തപ്പോള്‍ മൂന്ന് പ്രാവശ്യം. 
  12. ജരാസന്ധന്‍ മഥുരയെ വളഞ്ഞപ്പോള്‍.

കൃഷ്ണന്‍ എപ്പോഴെങ്കിലും തന്‍റെ ശംഖനാദം ഒരു സൂചനയായി ഉപയോഗിച്ചിട്ടുണ്ടോ?

അര്‍ജുനന്‍ ജയദ്രഥനുമായി യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ കൃഷ്ണന്‍ തന്‍റെ സാരഥിയോട് പറഞ്ഞു - യുദ്ധത്തിന് നടുവില്‍ ഞാന്‍ ശംഖനാദം മുഴക്കിയാല്‍ അതിന്‍റെയര്‍ഥം അര്‍ജുനന്‍ അപകടത്തിലാണെന്നാണ്. അപ്പോഴുടന്‍ എന്‍റെ തേരുമായി യുദ്ധക്കളത്തിലേക്ക് വരണം. 

അതിലേറി ഞാന്‍ തന്നെ ജയദ്രഥനെ വധിക്കും.

പാഞ്ചജന്യത്തിന്‍റെ നാദത്തെ മറ്റു ചിലര്‍ വ്യാഖ്യാനിച്ചതെങ്ങനെയാണ്?

ദ്രോണര്‍ ഒരിക്കല്‍ പാഞ്ചജന്യത്തിന്‍റെ നാദം കേട്ടപ്പോള്‍ കരുതി അര്‍ജുനന്‍ ഭീഷ്മരെ ആക്രമിക്കാന്‍ തുടങ്ങുകയാണെന്ന്.  

ഇതുപോലെ യുധിഷ്ഠിരന്‍ ഒരിക്കല്‍ അര്‍ജുനന്‍ അപകടത്തിലാണെന്നും മറ്റൊരിക്കല്‍ അര്‍ജുനന്‍ കൊല്ലപ്പെട്ടുവെന്നും കൃഷ്ണന്‍ യുദ്ധത്തിന് ഒരുങ്ങുകയാണെന്നും കരുതി. 

 

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...