പാഞ്ചജന്യം.
പഞ്ചജനന്‍ എന്നൊരസുരന്‍ കൃഷ്ണന്‍റെ ഗുരുവിന്‍റെ മകനെ തിന്നു.
കൃഷ്ണന്‍ ആ അസുരനെ കൊന്ന് വയറു കീറി നോക്കിയപ്പോള്‍ കുട്ടിയെ അവിടെ കണ്ടില്ല.
ഭഗവാന്‍ യമലോകത്തുനിന്നും കുട്ടിയെ തിരികെ കൊണ്ടുവന്നു. പഞ്ചജനന്‍റെ അസ്ഥികളില്‍ നിന്നുമാണ് പാഞ്ചജന്യം ഉണ്ടായത്. പാഞ്ചജന്യത്തെ കൃഷ്ണന്‍ സ്വന്തം ശംഖായി സ്വീകരിച്ചു.
പാഞ്ചജന്യം ശംഖുകളുടെ രാജാവാണ്.
ശംഖുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ് പാഞ്ചജന്യം.
പാഞ്ചജന്യത്തിന് പശുവിന്‍പാലിന്‍റെ നിറമാണ്.
ഒരു സ്വര്‍ണ്ണവലയാല്‍ പൊതിയപ്പെട്ടിരിക്കുന്ന പാഞ്ചജന്യത്തില്‍ അനേകം അമൂല്യരത്നങ്ങളും പതിച്ചിട്ടുണ്ട്.
പാഞ്ചജന്യത്തിന്‍റെ കാതടപ്പിക്കുന്നതും ഭയാനകവുമായ ശബ്ദമാണ്. സപ്തസ്വരങ്ങളില്‍ ഋഷഭമാണ് പാഞ്ചജന്യത്തിന്‍റേത്.
പാഞ്ചജന്യം ഊതുമ്പോള്‍ അതിന്‍റെ ശബ്ദം സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലും കേള്‍ക്കാം.
ഇടിമുഴക്കം പോലെയുള്ള പാഞ്ചജന്യത്തിന്‍റെ ശബ്ദം പര്‍വതങ്ങളില്‍ തട്ടി പ്രതിധ്വനിക്കും.
വനങ്ങളിലൂടെയും നദികളിലൂടെയും പാഞ്ചജന്യത്തിന്‍റെ ശബ്ദം എല്ലാ ദിക്കുകളിലും പരക്കും.
പാഞ്ചജന്യത്തിന്‍റെ ശബ്ദം കേട്ടാല്‍ സ്വപക്ഷത്തെ പോരാളികളുടെ വീര്യം വര്‍ദ്ധിക്കും.
ശത്രുപക്ഷത്തെ പോരാളികള്‍ ഭയന്ന് മോഹാലസ്യപ്പെട്ട് വീഴും.
ആന, കുതിര തുടങ്ങിയ മൃഗങ്ങള്‍ ഭയന്ന് മലമൂത്രവിസര്‍ജനം ചെയ്യും.
അര്‍ജുനന്‍ ജയദ്രഥനുമായി യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ കൃഷ്ണന്‍ തന്‍റെ സാരഥിയോട് പറഞ്ഞു - യുദ്ധത്തിന് നടുവില്‍ ഞാന്‍ ശംഖനാദം മുഴക്കിയാല്‍ അതിന്‍റെയര്‍ഥം അര്‍ജുനന്‍ അപകടത്തിലാണെന്നാണ്. അപ്പോഴുടന്‍ എന്‍റെ തേരുമായി യുദ്ധക്കളത്തിലേക്ക് വരണം.
അതിലേറി ഞാന്‍ തന്നെ ജയദ്രഥനെ വധിക്കും.
ദ്രോണര്‍ ഒരിക്കല്‍ പാഞ്ചജന്യത്തിന്‍റെ നാദം കേട്ടപ്പോള്‍ കരുതി അര്‍ജുനന്‍ ഭീഷ്മരെ ആക്രമിക്കാന്‍ തുടങ്ങുകയാണെന്ന്.
ഇതുപോലെ യുധിഷ്ഠിരന്‍ ഒരിക്കല്‍ അര്‍ജുനന്‍ അപകടത്തിലാണെന്നും മറ്റൊരിക്കല്‍ അര്‍ജുനന്‍ കൊല്ലപ്പെട്ടുവെന്നും കൃഷ്ണന്‍ യുദ്ധത്തിന് ഒരുങ്ങുകയാണെന്നും കരുതി.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.
വേദം പറയുന്നു - യാവതീർവൈ ദേവതാസ്താഃ സർവാ വേദവിദി ബ്രാഹ്മണേ വസന്തി തസ്മാദ്ബ്രാഹ്മണേഭ്യോ വേദവിദ്ഭ്യോ ദിവേ ദിവേ നമസ്കുര്യാന്നാശ്ലീലം കീർതയേദേതാ ഏവ ദേവതാഃ പ്രീണാതി - ദേവതകളെല്ലാരും തന്നെ മന്ത്രരൂപത്തിൽ വേദം പഠിച്ച ബ്രാഹ്മണനിൽ വസിക്കുന്നു. അതുകൊണ്ട് വേദം പഠിച്ച ബ്രാഹ്മണനെ വന്ദിക്കുന്നതുമൂലം ദേവതകൾ തൃപ്തിയടയുന്നു.