കർമ്മം മൂന്ന് വിധമായുണ്ട് - കായികം, വൈകാരികം, ബൗദ്ധികം.
ഒരാൾക്ക് ഭിക്ഷ കൊടുക്കുകയാണെന്ന് വെയ്ക്കുക. അയാൾക്ക് ഒരു വസ്തു എടുത്ത് കൊടുക്കുന്നത് കായികമായ കർമ്മം. അയാളോട് സഹതാപം തോന്നിയാണ് ഇത് ചെയ്യുന്നത്; അത് വൈകാരികമായ കർമ്മം. അയാളുടെ അവസ്ഥയെക്കുറിച്ചും എങ്ങനെ ദാരിദ്യവും മറ്റും ഇല്ലാതാക്കാം എന്നും ചിന്തിക്കുന്നത് ബൗദ്ധികമായ കർമ്മം. ഭിക്ഷ കൊടുക്കുന്ന പ്രവൃത്തിയിൽ ഇത് മുന്നും ഉണ്ട്.
അത് പോലെ തന്നെ ഇവയുടെ ഫലങ്ങളും മൂന്ന് വിധമായിരിക്കും. അവയുടെ അനുഭവവും ഒരേ സമയത്തു തന്നെ ആയിക്കൊള്ളണമെന്നുമില്ല. കായികാകർമ്മത്തിന്റെ ഫലം ഭാവിയിൽ ഭക്ഷണത്തിന്റെ ലഭ്യതയായിരിക്കും. വൈകാരികകർമ്മത്തിന്റെ ഫലം ഭാവിയിൽ മനഃസമാധാനമായി ലഭിക്കും. ബൗദ്ധികകർമ്മത്തിന്റെ ഫലം ഭാവിയിൽ അറിവും ചിന്താശക്തിയുമായി ലഭിക്കും.
അതുകൊണ്ടുതന്നെ ഭിക്ഷ കൊടുക്കുക എന്ന ഈ കർമ്മം ചെയ്യുമ്പോൾ ഈ മൂന്ന് തലത്തിലും ശ്രദ്ധയും പവിത്രതയും ഉണ്ടാകണം. അപ്പോഴേ അതൊരു പുണ്യപ്രവൃത്തിയായി സദ്ഫലവും ലഭിക്കൂ .
ഭിക്ഷക്കാരന് അവജ്ഞയോട് കൂടെ കൊടുത്തുവെന്നു കരുതുക. ഭാവിയിൽ കഴിക്കാൻ ഭക്ഷണം ലഭിക്കുമെങ്കിലും നിന്ദയും അനുഭവിക്കേണ്ടിവരും.
അതുകൊണ്ടാണ് ഉപനിഷത്ത് പറയുന്നത്, 'ശ്രിയാ ദേയം, ഹ്രിയാ ദേയം, ശ്രദ്ധയാ ദേയം' - സമൃദ്ധമായി കൊടുക്കൂ, വിനയത്തോടെ കൊടുക്കൂ, ശ്രദ്ധയോടെ കൊടുക്കൂ.
ദാനം കൊടുക്കുമ്പോൾ ആവശ്യത്തിനുപകരിക്കുന്ന അളവിൽ കൊടുക്കണം, എന്നാലേ തത്ഫലമായി സമൃദ്ധമായി നമുക്കും ലഭിക്കൂ. വിനയത്തോടെ കൊടുത്താലേ അതിന്റെ പ്രതിഫലമായി ശാന്തി സമാധാനം എന്നിവ ലഭിക്കൂ തത്ത്വം മനസിലാക്കി സൂക്ഷ്മതയോടെ കൊടുത്താൽ ബുദ്ധിപരമായ വളർച്ചയും ജ്ഞാനവും ഫലമായി ലഭിക്കും.
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta