ഗുരുവായൂരപ്പൻ സാമൂതിരിക്ക് ദർശനം നൽകുന്നു

ഗുരുവായൂരപ്പൻ സാമൂതിരിക്ക് ദർശനം നൽകുന്നു

ഒരിക്കൽ സാമൂതിരി (മാനവേദൻ) ഗുരുവായൂരിൽ ഭജനമിരിക്കുകയായിരുന്നു. അതേ സമയത്തു തന്നെ വില്വമംഗലം സ്വാമിയാരും അവിടെയുണ്ടായിരുന്നു. സ്വാമിയാർ മണ്ഡപത്തിലിരുന്ന് ആനന്ദബാഷ്പം പൊഴിക്കുന്നത് കണ്ട് സാമൂതിരി സ്വാമിയാരോട് അതിന്‍റെ കാരണം ചോദിച്ചു.

സ്വാമിയാർ പറഞ്ഞു, 'ഭഗവാൻ കുട്ടികളോടുകൂടി ഈ പൂന്തോട്ടത്തിൽ ഓടിക്കളിക്കുന്നതു കണ്ടാൽ ആർക്കാണ് ആനന്ദം വരാത്തത്.'

സാമൂതിരി തനിക്കും ആ അനുഭൂതി ഉണ്ടാക്കിത്തരണമെന്ന് സ്വാമിയാരോട് അപേക്ഷിച്ചു. 

'എന്നാൽ എന്നെ തൊട്ടുകൊണ്ട് കണ്ണടച്ച് ആ തെക്ക് ഭാഗത്തേക്ക് നോക്കിക്കൊള്ളൂ, അങ്ങേക്ക് ഭക്തിയുണ്ടെങ്കിൽ ഭഗവാനെ കാണാൻ കഴിയും', എന്ന് പറഞ്ഞു സ്വാമിയാർ.

അങ്ങനെ ചെയ്ത സാമൂതിരി ഭഗവാനെ ബാലകൃഷ്ണ സ്വരൂപത്തിൽ പട്ടുകോണം കെട്ടി, പീലി ചൂടി, കയ്യിൽ ഓടക്കുഴലേന്തി കുട്ടികളോടൊപ്പം ചിരട്ടയിൽ പൂവും മറ്റും പറിച്ച് കളിക്കുന്നതായി കണ്ടു. ഭക്തിപാരവശ്യത്താൽ എഴുന്നേറ്റോടി ഭഗവാനെ വാരിപ്പുണരാൻ നോക്കിയപ്പോൾ ഭഗവാൻ കൺമുന്നിൽനിന്നും മറഞ്ഞു. ഒരു പീലി മാത്രം അവശേഷിച്ചു.

ഈ അനുഭൂതിയെ ആധാരപ്പെടുത്തിയാണ് സാമൂതിരി കൃഷ്ണനാട്ടം ചിട്ടപ്പെടുത്തിയതും പീലി കൃഷ്ണനാട്ടത്തിന്‍റെ പ്രതീകമായതും.



മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...