വൈദ്യനാഥേശ്വര ജ്യോതിർലിംഗം

വൈദ്യനാഥേശ്വര ജ്യോതിർലിംഗം

രാവണൻ, ദുഷ്ടനും ക്രൂരനുമായിരുന്നെങ്കിലും, മഹാനായ ഒരു തപസ്വിയും മഹാദേവന്‍റെ ഭക്തനുമായിരുന്നു.  

ഒരിക്കൽ, രാവണൻ കൈലാസത്തിൽ പോയി തപസ്സ് ചെയ്തു. ദീർഘനാൾ കഴിഞ്ഞിട്ടും ഭഗവാൻ പ്രസാദിച്ചില്ല. രാവണൻ തപസ്സ് വീണ്ടും കഠിനമാക്കി.

വേനൽക്കാലത്ത്, പഞ്ചാഗ്നി സാധന ചെയ്തു - നാലു ദിശകളിലും തീ കത്തിച്ച് അതിന് നടുവിൽ ഇരുന്ന് തപസ്സ് , മുകളിൽ നിന്നും വെയിലിന്‍റെ ചൂടും. മഴക്കാലത്ത്, മഴയിൽ നനഞ്ഞുകൊണ്ട്, ശീതകാലത്ത്, മഞ്ഞുറഞ്ഞ  വെള്ളത്തിൽ ഇറങ്ങിനിന്നുകൊണ്ട്. ഇങ്ങനെ കുറേക്കാലം തുടർന്നു.

എന്നിട്ടും ഭഗവാൻ പ്രസാദിച്ചില്ല. രാവണൻ തന്‍റെ തലകൾ ഒന്നൊന്നായി മുറിച്ച് ഭഗവാന് സമർപ്പിച്ചു. ഒൻപത് തലകൾ വെട്ടിമാറ്റി, ഒടുവിൽ ഒരു തല മാത്രം ബാക്കിയായി. അപ്പോൾ ശിവൻ പ്രത്യക്ഷപ്പെട്ടു. എന്ത് വരം വേണമെന്ന് ചോദിച്ചു.

രാവണൻ തന്നെ ലോകത്തിലെ ഏറ്റവും ശക്തനാക്കാൻ ആവശ്യപ്പെട്ടു. ശിവൻ അനുഗ്രഹിച്ചു . രാവണൻ ഭഗവാനോട് തന്നോടൊപ്പം ലങ്കയിലേക്ക് വരാൻ ആവശ്യപ്പെട്ടു.

പക്ഷേ, ശിവൻ കൈലാസം തയ്യാറായില്ല. എന്നാൽ രാവണന്‍റെ തപസ്സിന് മുന്നിൽ ഇത് പൂർണ്ണമായും നിരാകരിക്കാനും കഴിഞ്ഞില്ല. മഹാദേവൻ രാവണന്  ഒരു ശിവലിംഗം നൽകി, 'ഇത് ലങ്കയിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കൂ. ഞാൻ ഇതിൽ വസിക്കാം. പക്ഷേ, ഒരു വ്യവസ്ഥ: പോകുന്ന വഴിയിൽ ഈ ലിംഗം ഭൂമിയിൽ വെക്കരുത്' എന്ന് പറഞ്ഞു.

രാവണൻ സന്തോഷിച്ച് പുഷ്പക വിമാനത്തിൽ ലങ്കയിലേക്ക് പറന്നു.വഴിയിൽ രാവണന് മൂത്രാശങ്കയുണ്ടായി. പുഷ്പകവിമാനം ഭൂമിയിലേക്കിറക്കി. ശിവലിംഗം താഴെ വെക്കാൻ പാടില്ലാത്തതിനാൽ, അരികിൽ കണ്ട പശുക്കളെ മേച്ചുകൊണ്ടിരുന്ന ഒരു ബാലന്‍റെ കയ്യിൽ അതേൽപ്പിച്ച് കാര്യം സാധിക്കാനായി രാവണൻ പോയി.  കുറച്ചുനേരം കഴിഞ്ഞിട്ടും രാവണനെ കാണാതായപ്പോൾ ശിവലിംഗത്തിന്‍റെ ഭാരം താങ്ങാനാകാതെ ബാലൻ അത് ഭൂമിയിൽ വെച്ചു. രാവണൻ തിരിച്ചെത്തിയപ്പോൾ, ലിംഗം ഭൂമിയിൽ ഉറച്ചുപോയിരുന്നു.

ഇതാണ് വൈദ്യനാഥേശ്വര ജ്യോതിർലിംഗം; പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്ന്. വൈദ്യനാഥേശ്വരൻ തന്‍റെ ഭക്തർക്ക് സുഖങ്ങളും മോക്ഷവും നൽകുന്നു. ദർശനം കൊണ്ട് മാത്രം എല്ലാ പാപങ്ങളും അകലുന്നു. രാവണൻ നിരാശനായി ലങ്കയിലേക്ക് മടങ്ങി. എന്നാൽ ദിവസവും ഇവിടെ വന്ന് പൂജിക്കുമായിരുന്നു.

ദേവന്മാരും ഋഷിമാരും ഈ സംഭവം അറിഞ്ഞ് വന്ന് ലിംഗത്തിന്‍റെ പ്രതിഷ്ഠ നടത്തി. ക്ഷേത്രം നിർമ്മിച്ചു.

ഝാർഖണ്ഡിലെ ദേവ്ഗഡ്, മഹാരാഷ്ട്രയിലെ പറളി എന്നിങ്ങനെ രണ്ട് സ്ഥാനങ്ങൾ വൈദ്യനാഥേശ്വര ജ്യോതിർലിംഗമായി കണക്കാക്കപ്പെടുന്നു.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...