ഹൈഹയവംശത്തിലെ രാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ രാവണനെ വരെ പരാജയപ്പെടുത്തിയ ഉഗ്രപ്രതാപിയായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവായിരുന്നു കൃതവീര്യൻ. എന്നാൽ കൃതവീര്യന് സന്താനങ്ങൾ ഉണ്ടായിരുന്നില്ല.
ഒരിക്കൽ പിതൃലോകത്തെത്തിയ നാരദമഹർഷി കൃതവീര്യന്‍റെ പിതാവിനോട് അവരുടെ വംശവിച്ഛേദം വരാൻ പോകുകയാണെന്ന് അറിയിച്ചു. തുടർന്ന് കൃതവീര്യന്‍റെ പിതാവ് ബ്രഹ്മലോകത്തെത്തി ബ്രഹ്മാവിനെ കണ്ട് സങ്കടമുണർത്തിച്ചു, 'എന്‍റെ പുത്രൻ കൃതവീര്യൻ യാഗങ്ങൾ ചെയ്യുന്നവനും ദാനശീലനും ആണ്. സന്താനപ്രാപ്തിക്കായി ഒട്ടനവധി സത്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ഇപ്പോൾ അതിനായി രാജ്യഭാരം മന്ത്രിമാരെ ഏൽപ്പിച്ച് വനത്തിൽ തപസ്സനുഷ്ഠിക്കുകയുമാണ്. ഏറെനാൾ വായു മാത്രം ശ്വസിച്ച് തപസ്സ് ചെയ്യുന്ന അവന്‍റെ ശരീരത്തിലിപ്പോൾ അസ്ഥി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇന്നോ നാളെയോ മരിക്കും. അവൻ പൂർവ്വജന്മത്തിൽ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പരിഹാരം ദയവായി പറഞ്ഞുതരണം.'
ബ്രഹ്മാവ് പറഞ്ഞു, 'അങ്ങയുടെ മകൻ പൂർവ്വജന്മത്തിൽ സാമൻ എന്ന ഒരു കൊള്ളക്കാരനായിരുന്നു. ഒരിക്കൽ അവൻ വഴിയാത്രക്കാരായിരുന്ന പന്ത്രണ്ട് ബ്രാഹ്മണരുടെ സ്വത്തെല്ലാം പിടിച്ചുപറിച്ചതിനുശേഷം അവരെ ഒരു ഗുഹയിൽ തള്ളിയിട്ടു കൊന്നു. ആ ബ്രഹ്മഹത്യാദോഷമാണ് അവന്‍റെ സന്താനരഹിത്യത്തിന് കാരണം. എന്നിരുന്നാലും ഒരിക്കൽ കൃഷ്ണപക്ഷത്തിലെ ചതുർത്ഥി ദിവസം തന്‍റെ മകനെ 'ഗണേശാ' എന്ന് പേരെടുത്തു വിളിച്ച പുണ്യം കാരണം അവന് സ്വർഗ്ഗവാസവും അങ്ങയുടെ പുത്രനായി ജന്മവും കിട്ടി. എന്നാൽ ബ്രഹ്മഹത്യാദോഷം പൂർണ്ണമായി മാറിയാൽ മാത്രമേ അവന് സന്താനമുണ്ടാകുകയുള്ളൂ. അതിനായി അവൻ സങ്കഷ്ടി വ്രതം അനുഷ്ടിക്കണം.'
തുടർന്ന് ബ്രഹ്മദേവൻ സങ്കഷ്ടി വ്രതത്തിന്‍റെ വിധി പറഞ്ഞു കൊടുത്തു.
കൃതവീര്യന്‍റെ പിതാവ് തന്‍റെ പുത്രനെ സ്വപ്നത്തിൽ വന്ന് ഇതറിയിച്ചു. തുടർന്ന് കൃതവീര്യൻ മാഘ മാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയും ചൊവ്വാഴ്ചയും ചേർന്ന് വരുന്ന ദിവസം ആരംഭിച്ച് ഒരു വർഷക്കാലം തുടർച്ചയായി ഈ വ്രതം അനുഷ്ഠിച്ചു, പുത്രനുണ്ടായി.
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta