വരദരാജ ഗണപതി

വരദരാജ ഗണപതി

ത്രിപുരദഹനത്തിൽ ഗണപതി ഭഗവാൻ തന്‍റെ അച്ഛൻ മഹാദേവന്‍റെ വിഘ്നങ്ങളെല്ലാം നീക്കി സഹായിച്ചത് അറിയാമല്ലോ. അതിനുശേഷം ദേവന്മാരെല്ലാം ഗണപതി ഭക്‌തന്മാരായി. സമയാസമയങ്ങളിലും വിശേഷിച്ച് എല്ലാറ്റിന്‍റെയും പ്രാരംഭത്തിലും അവർ ഗണപതിയെ പൂജിച്ചുവന്നു. എന്നിരുന്നാലും ഇടക്കിടെ മറക്കും. അപ്പോൾ ഭഗവാൻ അവരെ ഓർമ്മപ്പെടുത്തും.

ഇങ്ങനെയൊരു സംഭവം നടന്നത് ഒരിക്കൽ ഗോമതി നദീതീരത്ത് ദേവന്മാർ ഒരു യജ്ഞം നടത്തിയപ്പോളാണ്. ആ യജ്ഞത്തിൽ പല വിഘ്നങ്ങളും വരാൻ തുടങ്ങി. ദേവന്മാർ മഹാവിഷ്ണുവിനെ സമീപിച്ച് സങ്കടം ഉണർത്തിച്ചു. ഭഗവാൻ പറഞ്ഞു, 'ഗണേശ പൂജ ചെയ്യാൻ മറന്നിരിക്കും. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ. ഗണേശ ഭഗവാനെ പൂജിച്ചശേഷം യജ്ഞം നടത്തൂ. എല്ലാം മംഗളമായിത്തീരും.'

ദേവന്മാരെ തങ്ങളുടെ തെറ്റ് മനസ്സിലാക്കി ഗണേശപൂജ ചെയ്ത് ഭഗവാനോട് മാപ്പപേക്ഷിച്ചു.

ഗണപതി ഭഗവാൻ അവരുടെ മുമ്പിൽ 'വരദരാജൻ' എന്ന വിശേഷരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. വരം നൽകാൻ കഴിവുള്ളവരുടെ രാജാവായി. ബാലകൃഷ്ണനെപ്പോലെ ഇത് ഗണപതിയുടെ ബാലരൂപമായിരുന്നു. എല്ലാവരും ഭഗവാനെ സ്തുതിച്ചു.

മഹാദേവൻ വിനോദമായിപ്പറഞ്ഞു, 'ഒട്ടധികം പാല് കുടിച്ചിട്ടില്ലേ? ലംബോദരനായി മാറാത്തതെന്തേ?'

ഗണപതി ഭഗവാൻ ഉടനെ ദീർഘകായ രൂപത്തിലേക്ക് മാറി.

ഗണപതി ഭഗവാൻ പറഞ്ഞു, 'ധൈര്യമായി യജ്ഞം തുടങ്ങിക്കൊള്ളൂ. ഇനി ഒരു തടസ്സവും ഉണ്ടാകില്ലാ.' എന്നിട്ട് ഭഗവാൻ അപ്രത്യക്ഷനായി.

ദേവന്മാർ ഗണേശപൂജ ചെയ്ത് യജ്ഞം പുനരാരംഭിച്ചു. യജ്ഞം നല്ല രീതിയിൽ പരിസമാപ്തിയിലെത്തി.

ഭഗവാന്‍റെ വളരെ വിശേഷപ്പെട്ട ബാലസ്വരൂപമായ വരദരാജനോട് വിഘ്നങ്ങളെല്ലാം നീക്കി എല്ലാ കാര്യങ്ങളിലും വിജയം തരുവാൻ നമുക്കും പ്രാർത്ഥിക്കാം.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...