അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം സുരക്ഷിതം ദൈവഹതം വിനശ്യതി.
ജീവത്യനാഥോഽപി വനേ വിസർജിതഃ കൃതപ്രയത്നോഽപി ഗൃഹേ വിനശ്യതി.
ദൈവത്താൽ സംരക്ഷിക്കപ്പെടുന്നത് സുരക്ഷിതമായിരിക്കുന്നു.. ദൈവം നശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത് നശിച്ചുപോകുന്നു. ദൈവം സംരക്ഷിക്കുകയാണെങ്കിൽ കാട്ടിൽ ഉപേക്ഷിക്കപ്പെട്ടവൻപോലും ജീവിക്കുന്നു. വീട്ടിൽ പൂർണ്ണമായ മുൻകരുതലുകൾ എടുതിരിക്കുന്നയാൾപോലും പോലും ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ ഇല്ലാതാകും.
ഇത് പഞ്ചതന്ത്രത്തിൽ നിന്നുള്ളതാണ്.
ഒരു വ്യാപാരി യാത്രയ്ക്ക് പുറപ്പെടുന്നു, വഴിയിൽ ഒരു കാട്ടിൽ, ചരക്ക് നിറച്ച വണ്ടി വലിക്കുന്ന കാളകളിലൊന്ന് വീഴുകയും അതിന്‍റെ കാൽ ഒടിയുകയും ചെയ്യുന്നു. എഴുന്നേറ്റ് നടക്കാൻ കഴിയാത്തതിനാൽ അയാൾ അതിനെ ഉപേക്ഷിക്കുന്നു. സിംഹത്തെപ്പോലുള്ള ഹിംസ്രമൃഗങ്ങൾ നിറഞ്ഞ ഒരു വനമായിരുന്നു അത്. എന്നിട്ടും, ആ കാള രക്ഷപെടുന്നു, അതിന്‍റെ ഒടിവ് സുഖപ്പെടുന്നു, നദിയുടെ തീരത്തുള്ള പുല്ല് തിന്ന് അത് ആരോഗ്യത്തോടെ വളരുന്നു.
അതുകൊണ്ടാണ് പറഞ്ഞത് - ദൈവത്താൽ സംരക്ഷിക്കപ്പെട്ടാൽ എത്ര പ്രതികൂലമായ സാഹചര്യങ്ങളാണെങ്കിലും രക്ഷപെടും.
ദൈവം കൈവിട്ടാൽ എത്ര മികച്ച സംരക്ഷണത്തിലാണെങ്കിൽപ്പോലും നശിപ്പിക്കപ്പെടും.
എല്ലാവർക്കും സ്വന്തം ജീവിതത്തിൽ ഓർമ്മിക്കാൻ കഴിയുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകും; അത്ഭുതകരമായ രക്ഷപ്പെടൽ, അപകടങ്ങളിൽ നിന്ന്, ദുരന്തങ്ങളിൽ നിന്ന്.
ആരോ മുന്നറിയിപ്പ് തന്നതുപോലെ - സൂക്ഷിക്കുക,ശ്രദ്ധിക്കുക.
അത് ഒരു സ്വപ്നമോ അവബോധമോ അല്ലെങ്കിൽ ഒരു അപരിചിതൻ വന്ന് നിങ്ങളോട് പറയുന്നതോ ആകാം.
ഇതാണ് ദൈവം ചെയ്യുന്നത്, ദൈവത്തിന്‍റെ സംരക്ഷണത്തിലായിരിക്കുമ്പോൾ.
മറുവശവും നമ്മൾ കണ്ടിട്ടുണ്ട്.
മികച്ച സുരക്ഷ, ലോകോത്തര ആയുധങ്ങൾ, ബുദ്ധി, സുരക്ഷക്ക് യന്ത്രങ്ങളും കരിമ്പൂച്ചകളും; എന്നിട്ടും, സംരക്ഷിക്കപ്പെട്ട വ്യക്തി മാരകമായി ആക്രമിക്കപ്പെടുന്നു. ചിലപ്പോൾ മരിക്കുന്നു.
അതുകൊണ്ടാണ് മുതിർന്നവർ പറയുന്നത് - ഏക യഥാർത്ഥ സംരക്ഷണം ദൈവത്തിൻറെ സംരക്ഷണമാണ്.
അതുള്ളവർക്ക് മറ്റൊരു സംരക്ഷണവും ആവശ്യമില്ല.
ദൈവത്തിൻറെ സംരക്ഷണം ഇല്ലെങ്കിൽ മറ്റൊന്നുകൊണ്ടും പ്രയോജനവുമില്ല.
പരിക്ഷിത്തിൻറെ കാര്യം ഓർമ്മയില്ലേ ?
ശപിക്കപ്പെട്ടതിനുശേഷം തക്ഷകനിൽനിന്നും രക്ഷക്കായി അദ്ദേഹത്തിന് ചുറ്റും ഏഴ് സംരക്ഷണ പാളികൾ നിർമ്മിക്കപ്പെട്ടു.
കോട്ടയ്ക്ക് ചുറ്റും ജലം നിറഞ്ഞ ഗർത്തങ്ങൾ ഉണ്ടായിരുന്നു, ആനകളുടെ ഒരു സൈന്യം കാവൽ നിന്നു.
സൈനികർ മന്ത്രങ്ങളാൽ ശക്‌തിപ്പെടുത്തിയ കവചങ്ങൾ ധരിച്ചിരുന്നു, ശാരീരിക ശക്തി മാത്രമല്ല, മന്ത്രങ്ങളുടെ ശക്തിയും.
രാജാവിന്‍റെ സുരക്ഷയ്ക്കായി പുരോഹിതന്മാർ പൂജകളും ഹോമങ്ങളും ചെയ്തു..
എന്നിട്ടും ഒന്നും ഗുണം ചെയ്തില്ല. ഒടുവിൽ തക്ഷകൻ പരീക്ഷിത്തിനെ കൊന്നു.
തക്ഷകൻ കടിച്ചതിനുശേഷവും രാജാവിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമായിരുന്ന ഒരാൾ അദ്ദേഹത്തെ രക്ഷിക്കാൻ പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന് തക്ഷകന്‍റെ മാരകമായ വിഷത്തെ നിർവീര്യമാക്കാമായിരുന്നു.
എന്നാൽ പാതിവഴിയിൽ അദ്ദേഹം തടയപ്പെട്ടു.
അതിൻ്റെ അർത്ഥം എന്താണ്?
പരിക്ഷിത്തിനെ ദൈവം സംരക്ഷിച്ചില്ല.
എന്തുകൊണ്ട്?
കാരണം പരീക്ഷിത്തിൻറെ കർമ്മം മോശമായിരുന്നു.
നിശബ്ദനായി ഇരുന്ന് ധ്യാനിച്ചുകൊണ്ടിരുന്ന ഒരു ഋഷിയുടെ കഴുത്തിൽ ചത്ത പാമ്പിനെ വെച്ചതിന് അല്ലേ പരീക്ഷിത്ത് ശപിക്കപ്പെട്ടത് ?
പരീക്ഷിത്ത് എന്തോ ചോദിച്ചു , ഋഷി മറുപടി പറഞ്ഞില്ല.
പരീക്ഷിത്ത് ദേഷ്യപ്പെട്ട് ഇങ്ങനെ ചെയ്തു.
ഋഷിയുടെ മകൻ പരീക്ഷിത്തിനെ ശപിച്ചു.
മോശം കർമ്മം, അതിനാൽ ദൈവം പരീക്ഷിത്തിനെ സംരക്ഷിക്കാൻ തയ്യാറായില്ല.
ശാസ്ത്രം പറയുന്നു - ദൈവം നിങ്ങളുടെ സ്വന്തം ഭൂതകാല കർമ്മമാണ്.
അതിനർത്ഥം ശ്രീരാമൻ, കൃഷ്ണൻ, ദേവി ഇവരൊന്നും ഇല്ല, എന്നല്ല.
നിങ്ങളുടെ കർമ്മം നല്ലതാണെങ്കിൽ മാത്രമേ അവരെല്ലാം നിങ്ങൾക്കായി ഉണ്ടാകൂ എന്നാണ് ഇതിനർത്ഥം.
നിങ്ങളുടെ സ്വന്തം കർമ്മം നല്ലതാണെങ്കിൽ മാത്രമേ നിങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ദൈവം നിങ്ങളുടെ കൂടെയുണ്ടാകൂ.
നിങ്ങളുടെ കർമ്മം നല്ലതാണെങ്കിൽ, നിങ്ങൾക്ക് മറ്റൊന്നും ആവശ്യമില്ല.
നിങ്ങൾക്ക് മറ്റാരുടെയും സഹായം ആവശ്യമില്ല.
ദൈവം തന്നെ നിങ്ങൾക്ക് സഹായം നൽകും, നിങ്ങൾക്കായി സഹായം അയയ്ക്കുക.
എല്ലായിടത്തും നിങ്ങളെ സംരക്ഷിക്കും, സഹായിക്കും.
നിങ്ങൾ പ്രാർത്ഥിക്കണമെന്നൊന്നുമില്ല, നിങ്ങൾ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല.
അത് തനിയെ സംഭവിക്കും.
ഇത് മനുഷ്യന്‍റെ കാര്യത്തിൽ; എന്ത് ആകാം എന്ത് അരുത് എന്ന് മനുഷ്യന് സ്വയം തീരുമാനിക്കുവാനുള്ള കഴിവുണ്ട്.
എന്നാൽ കാളയുടെ കാര്യത്തിൽ?
കാള കാട്ടിൽ നിസ്സഹായനായിട്ടും ജീവിച്ചു. വീണ്ടും ആരോഗ്യവാനായി.
വീട്ടിൽ നല്ല പരിചരണമുള്ള മൃഗങ്ങളുണ്ട് നല്ല ഭക്ഷണം, മരുന്നുകൾ. എല്ലാം.
എന്നാൽ, ചിലപ്പോൾ അവ പെട്ടെന്ന് മരിക്കുന്നു.
എന്തുകൊണ്ടെന്നാൽ അത് ദൈവത്തിൻറെ ഇഷ്ടമാണ്.
എന്നാൽ മനുഷ്യന്‍റെ കാര്യത്തിൽ അത് വ്യത്യസ്തമാണ്.
നല്ല കർമ്മങ്ങളിലൂടെ ദൈവത്തെ സമീപിക്കാം.
നല്ല കർമ്മത്തിലൂടെ ദൈവത്തെ പ്രാപിക്കാം.
നല്ല കർമ്മത്തിലൂടെ മാത്രമേ ദൈവത്തെ സമീപിക്കാൻ കഴിയൂ.
നല്ല കർമ്മത്തിലൂടെ മാത്രമേ ദൈവത്തെ പ്രാപിക്കാൻ കഴിയൂ.
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta