രാവണനെ വരെ പരാജയപ്പെടുത്തിയ ആയിരം കൈകളുള്ള കാർത്തവീര്യാർജുനന്‍റെ അച്ഛൻ കൃതവീര്യന് ഒരു വർഷക്കാലം സങ്കഷ്ടി വ്രതമനുഷ്ടിച്ചാണ് പുത്രനുണ്ടായത്. എന്നാൽ പിറന്ന സമയത്ത് കുഞ്ഞിന് കൈകളും കാലുകളും ഉണ്ടായിരുന്നില്ല. കുഞ്ഞിന്‍റെ അമ്മ ഏങ്ങിക്കരഞ്ഞു, 'ഇങ്ങനെ ഒരു കുഞ്ഞിനെ എനിക്കെന്തിനാണ് നൽകിയത്? ഇതിലും ഭേദം ഞാൻ വന്ധ്യയായി ഇരിക്കുന്നതായിരുന്നു. എന്‍റെ പൂർവ്വജന്മപാപം ഇനിയും തീർന്നിട്ടില്ലെന്ന് തോന്നുന്നു. ഗണപതി ഭഗവാന്‍റെ അനുഗ്രഹം ഇങ്ങനെ പരിണമിച്ചുവല്ലോ !'
കൃതവീര്യനും വിലപിച്ചു, 'ഭഗവാനേ അങ്ങ് കരുണാമയനും സ്മരണമാത്രത്തിൽ അനുഗ്രഹിക്കുന്നവനും ആണെന്നാണല്ലോ എല്ലാവരും പറയുന്നത്. അങ്ങയെ ആശ്രയിച്ച എനിക്കെന്തുകൊണ്ടാണ് ഈ ഗതി വന്നത്? എന്‍റെ ജപവും തപവും ദാനവും എല്ലാമെല്ലാം വ്യർത്ഥമായല്ലോ ! കർമ്മാനുഷ്ടാനങ്ങൾക്കൊന്നും വിധിയെ മറികടക്കാൻ ആവില്ലെന്നതാണ് സത്യം.'
മന്ത്രിമാരും ഉപദേശകന്മാരും അദ്ദേഹത്തെ ആശ്വസിപ്പിച്ചു, 'വരാനുള്ളത് വരിക തന്നെ ചെയ്യും. ചതിയാണെന്ന് മനസ്സിലാക്കാതെയാണോ ശ്രീരാമൻ മാനിനെ പിന്തുടർന്നത്? ചതിക്കപ്പെടാം എന്നറിയാതെയാണോ യുധിഷ്ഠിരൻ ചൂതുകളിയിൽ ഏർപ്പെട്ടത്? ഒരു വൃക്ഷത്തിൽ പൂവും കായ്കളും സമയാസമയങ്ങളിൽ ഉണ്ടാകുന്നതുപോലെ അങ്ങയുടെ സൽക്കർമ്മങ്ങൾക്കും ഫലപ്രാപ്തി ഉണ്ടാകും. ഗണപതി ഭഗവാൻ അങ്ങയെ കൈവിടില്ല.'
കാർത്തവീര്യന് പന്ത്രണ്ട് വയസ്സായപ്പോൾ ദത്താത്രേയ ഭഗവാൻ അവരെ സന്ദർശിച്ചു. തന്‍റെ സങ്കടമുണർത്തിച്ച കൃതവീര്യനോട് ദത്താത്രേയൻ പറഞ്ഞു, 'കാർത്തവീര്യന് ഞാൻ ഗണപതിയുടെ ഏകാക്ഷര മന്ത്രം ഉപദേശിക്കാം. ആ മന്ത്രം കൊണ്ട് അവൻ തപസ്സ് ചെയ്യട്ടെ. എല്ലാം ശരിയാകും.'
ഇത് പ്രകാരം കാർത്തവീര്യനെ വനത്തിൽ ഒരിടത്തു കൊണ്ട് ചെന്ന് ഒരു പർണ്ണശാലയുണ്ടാക്കി അതിൽ കിടത്തി. കാർത്തവീര്യൻ വായു മാത്രം ഭക്ഷണമാക്കി പന്ത്രണ്ട് വർഷം തപസ്സ് ചെയ്തു. ഗണപതി ഭഗവാൻ സംതൃപ്തനായി കാർത്തവീര്യനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.
കാർത്തവീര്യൻ ഭഗവാനോട് രണ്ട് വരങ്ങൾ ചോദിച്ചു: തനിക്ക് ഭഗവാന്‍റെ പാദാരവിന്ദങ്ങളിൽ അചഞ്ചലമായ ഭക്തിയുണ്ടാകണം, മാതാപിതാക്കന്മാരുടെ ദുഃഖം തീരാൻ തന്‍റെ അംഗവൈകല്യം തീർത്തു തരണം.ഭഗവാൻ അനുഗ്രഹിച്ചു. കാർത്തവീര്യന് ഗണപതി ഭഗവാൻ രണ്ട് കാലുകളും ആയിരം കൈകളും നൽകി.
പാഠങ്ങൾ:
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta