ശിവന്‍റെ പഞ്ചകൃത്യങ്ങൾ

ശിവന്‍റെ പഞ്ചകൃത്യങ്ങൾ

സൃഷ്ടി - സ്ഥിതി - സംഹാരം, ഇങ്ങനെയാണ് നമ്മൾ സംസാരചക്രത്തെ സാധാരണയായി മനസ്സിലാക്കുന്നത്. എന്നാൽ ശിവപുരാണം ഇതിനെ കുറച്ചുകൂടെ വിപുലീകരിക്കുന്നു.

സൃഷ്‌ടി - സ്ഥിതി - സംഹാരം - തിരോഭാവം - വീണ്ടും സൃഷ്‌ടി - സ്ഥിതി.... എന്ന്.

പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. അത് 432 കോടി വർഷം നിലനിൽക്കുന്നു. പിന്നീട് പ്രളയത്തിലൂടെ സംഹരിക്കപ്പെടുന്നു. 432 കോടി വർഷങ്ങൾക്ക് ശേഷം വീണ്ടും സൃഷ്ടിക്കപ്പെടുന്നു.

പ്രളയത്തിലൂടെ സംഹരിക്കപ്പെട്ട പ്രപഞ്ചം തീർത്തും ഇല്ലാതാകുകയാണോ?

അല്ല.

പ്രപഞ്ചം ഈ സമയത്ത് ആണുരൂപത്തിൽ സംരക്ഷിക്കപ്പെടുന്നു. ഇതിൽനിന്നുമാണ് വീണ്ടും സൃഷ്ടിക്കപ്പെടുന്നത്. ഈ അവസ്ഥയ്ക്ക് തിരോഭാവം എന്നാണ് പറയുന്നത്. സംഹാരത്തിനുശേഷം പ്രപഞ്ചം തിരോഭാവം എന്ന അവസ്ഥയിൽ ആണുരൂപത്തിൽ 432 കോടി വർഷങ്ങൾ നിലകൊള്ളും.

ഭഗവാൻ ശിവനാണ് ഇതെല്ലാം ചെയ്യുന്നത്.

സൃഷ്ടികർമ്മം ബ്രഹ്മാവിലൂടെ ചെയ്യുന്നു. പാലനം വിഷ്ണുവിലൂടെ ചെയ്യുന്നു. സംഹാരം തന്‍റെ തന്നെ അവതാരമായ രുദ്രനിലൂടെ ചെയ്യുന്നു. തിരോഭാവം തന്‍റെ തന്നെ സ്വരൂപമായ മഹേശ്വരനിലൂടെ ചെയ്യുന്നു.

ശിവ പുരാണത്തിൽത്തന്നെ മറ്റൊരിടത്തു പറയുന്നുണ്ട് - ബ്രഹ്‌മാവും വിഷ്ണുവും ശിവന്‍റെ പാർശ്വങ്ങളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന്. 

ഈ നാലിനും പുറമെ ശിവൻ മറ്റൊരു കാര്യവും ചെയ്യുന്നുണ്ട് - അനുഗ്രഹം.

ഈ സംസാരചക്രത്തിൽനിന്നും തന്‍റെ ഭക്തരെ പുറത്തെടുത്തു മോക്ഷം കൊടുക്കുന്നതാണ് അനുഗ്രഹം.

അപ്പോൾ, സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം  - ഇവയാണ് ഭഗവാൻ ശിവന്‍റെ പഞ്ചകൃത്യങ്ങൾ.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...