വിശ്വാസവഞ്ചനയും അനുഗ്രഹവും

വിശ്വാസവഞ്ചനയും അനുഗ്രഹവും

നന്ദൻ എന്നൊരു രാജാവുണ്ടായിരുന്നു. ജ്ഞാനിയും ദയ ഉള്ള ഒരു ഭരണാധികാരിയുമായിരുന്നു നന്ദൻ . വേദങ്ങളുടെയും പുരാണങ്ങളുടെയും ഉപദേശങ്ങൾ അദ്ദേഹം പിന്തുടർന്നു. അദ്ദേഹം തൻ്റെ രാജ്യം നന്നായി ഭരിക്കുകയും പ്രജകളെ സന്തോഷിപ്പിക്കുകയും ചെയ്തു. പ്രായമായപ്പോൾ അദ്ദേഹം പിൻഗാമിയായി തൻ്റെ മകൻ ധർമ്മഗുപ്തനെ കിരീടമണിയിച്ചു. തുടർന്ന് അദ്ദേഹം തപസ്സ് ചെയ്യാനായി വനത്തിലേക്ക് പോയി.

ധർമ്മഗുപ്തൻ പിതാവിൻ്റെ പാത പിന്തുടർന്നു. അദ്ദേഹം നന്നായി രാജ്യം ഭരിക്കുകയും നിരവധി യാഗങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. 

ഒരു ദിവസം ധർമ്മഗുപ്തൻ ഗ്രാമീണരെ ഉപദ്രവിക്കുന്ന വന്യമൃഗങ്ങളെ വേട്ടയാടാനായി വനത്തിലേക്ക് പോയി. 

കൂട്ടം തെറ്റി അദ്ദേഹം തനിയെ ആയി. രാത്രി ആയപ്പോൾ ഹിംസ്രമൃഗങ്ങളിൽ നിന്നും രക്ഷപ്പെടാനായി അദ്ദേഹം ഒരു മരത്തിൽ കയറി ഇരിപ്പായി.

പെട്ടെന്ന് ഒരു കരടി ഓടി വന്ന് മരത്തിൽ കയറി. അതിനെ ഒരു സിംഹം തുരത്തിക്കൊണ്ട് വരികയായിരുന്നു. സിംഹം അവിടെയെത്തി മരത്തിൻ്റെ ചുവട്ടിൽ കാത്തുനിന്നു. ധർമ്മഗുപ്തൻ തന്നെക്കണ്ട് ഭയക്കുന്നുവെന്ന് മനസ്സിലാക്കിയ കരടി മനുഷ്യസ്വരത്തിൽ സംസാരിച്ചു. പേടിക്കണ്ട എന്ന് പറഞ്ഞു. ധർമ്മഗുപ്തന് ഉറങ്ങാൻ വേണ്ടി അർദ്ധരാത്രി വരെ സിംഹത്തെ താൻ നിരീക്ഷിസിച്ചുകൊള്ളാമെന്ന് കരടി പറഞ്ഞു. പിന്നീട് ധർമ്മഗുപ്തൻ എഴുന്നേറ്റിരിക്കും, കരടിയുറങ്ങും.

ധർമ്മഗുപ്‌തൻ ഉറങ്ങിയപ്പോൾ സിംഹം കരടിയോട് ധർമ്മഗുപ്തനെ താഴെ തള്ളിയിടുവാൻ ആവശ്യപ്പെട്ടു. അങ്ങനെയാണെങ്കിൽ സിംഹം കരടിയെ വെറുതെവിടും. കരടി വിസമ്മതിച്ചു. വിശ്വാസവഞ്ചന മഹാപാപമാണെന്ന് കരടി സിംഹത്തോട് പറഞ്ഞു. സിംഹം കരടി ഉറങ്ങാൻ കാത്തിരുന്നു. കരടി ഉറങ്ങിയപ്പോൾ, കരടിയെ താഴെ തള്ളിയിടാൻ സിംഹം ധർമ്മഗുപ്തനോട് പറഞ്ഞു. കരടിയെ തിന്ന് ധർമ്മഗുപ്തനെ വെറുതെ വിടാമെന്ന് സിംഹം വാഗ്ദാനം ചെയ്തു. പക്ഷേ, അങ്ങനെ ചെയ്തില്ലെങ്കിൽ രണ്ടുപേരും ചത്തു താഴെ വീഴുന്നതുവരെ സിംഹം മരത്തിനടിയിൽ കാത്തുനിൽക്കും. സിംഹത്തിൻ്റെ നിശ്ചയദാർഢ്യം കണ്ട് വേറെ വഴിയില്ലെന്ന് തോന്നി ധർമ്മഗുപ്തൻ കരടിയെ തള്ളി താഴെയിട്ടു.

എന്നാൽ, കരടി ഒരു മരക്കൊമ്പിൽ പിടിച്ച് രക്ഷപ്പെട്ടു. തിരികെ കയറി കരടി വിശ്വാസവഞ്ചന കാണിച്ചതിന് ധർമ്മഗുപ്തനെ ശകാരിച്ചു. തുടർന്ന് കരടി തൻ്റെ യഥാർത്ഥ രൂപം വെളിപ്പെടുത്തി. കരടി വാസ്തവത്തിൽ ധ്യാനനിഷ്ഠൻ എന്നൊരു ഋഷിയായിരുന്നു. താൻ ആഗ്രഹിക്കുന്ന ഏത് രൂപവും സ്വീകരിക്കാൻ ഋഷിക്ക് കഴിവുണ്ടായിരുന്നു.. വളരെക്കാലം മുമ്പ്, യക്ഷരാജാവായ കുബേരൻ്റെ മന്ത്രിയായിരുന്ന ഭദ്രനാമനായിരുന്നു സിംഹം. ഭദ്രനാമൻ  ഒരിക്കൽ തപസ്സ് ചെയ്തുകൊണ്ടിരുന്ന ഗൗതമ മുനിയെ ശല്യപ്പെടുത്തി. ശിക്ഷയായി, മുനി അവനെ സിംഹമാകാൻ ശപിച്ചു. ധ്യാനനിഷ്ഠനെ കണ്ടുമുട്ടുന്നതോടെ ശാപത്തിൽനിന്നും മോചനം ലഭിക്കുമെന്ന് മുനി പറഞ്ഞിരുന്നു.

സിംഹം വീണ്ടും ഭദ്രനാമനായി മാറി, ധ്യാനനിഷ്ഠനോട് ക്ഷമ ചോദിച്ച ശേഷം കുബേരന്റെ പക്കലേക്ക് തിരികെപ്പോയി. തന്റെ ദുഷ്പ്രവൃത്തിയുടെ ഫലമായി ധർമ്മഗുപ്തൻ ഒരു ഭ്രാന്തനായി മാറി. രാജാവിനെ തേടിവന്ന അനുചരന്മാർ ധർമ്മഗുപ്തനെ നന്ദൻ്റെ ആശ്രമത്തിലെത്തിച്ചു. മകൻ്റെ അവസ്ഥ കണ്ട് നന്ദന് വല്ലാത്ത സങ്കടമായി. അദ്ദേഹം ധർമ്മഗുപ്തനെ മഹർഷി ജൈമിനിയുടെ അടുത്തേക്ക് കൊണ്ടുപോയി, വെങ്കിടാചലം (തിരുപ്പതി) എന്ന പുണ്യപർവ്വതം സന്ദർശിക്കാൻ മഹർഷി അവരെ ഉപദേശിച്ചു. അവിടെയുള്ള പുഷ്കരിണി ​​എന്ന തീർത്ഥത്തിൽ കുളിച്ചാൽ എല്ലാ പാപങ്ങളും ശമിച്ച്‌ രോഗം സുഖപ്പെടുമെന്ന് മഹർഷി അവരോട് പറഞ്ഞു.

നന്ദൻ ധർമ്മഗുപ്തനേയും കൂട്ടി വെങ്കിടാചലത്തിലേക്ക് യാത്രയായി. അവർ പുഷ്കരിണിയിലെ പുണ്യജലത്തിൽ കുളിക്കുകയും വെങ്കിടേശ്വര ഭഗവാനെ ആരാധിക്കുകയും ചെയ്തു. വിശ്വാസത്തോടും ഭക്തിയോടും കൂടെ അവർ പ്രാർത്ഥിച്ചു. വെങ്കിടേശ്വര ഭഗവാൻ ധർമ്മഗുപ്തനെ അനുഗ്രഹിക്കുകയും പാപത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ധർമ്മഗുപ്തൻ മനസ്സും ശക്തിയും വീണ്ടെടുത്തു. അവരെല്ലാം ഭഗവാന് നന്ദി പറഞ്ഞു സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.

പാഠങ്ങൾ -

  1. വിശ്വാസവഞ്ചന തനിക്കും മറ്റുള്ളവർക്കും ദോഷം ചെയ്യും. ധർമ്മഗുപ്തൻ്റെ വഞ്ചന അദ്ദേഹത്തെ ദുരിതത്തിലേക്ക് നയിച്ചു.
  2. യഥാർത്ഥ വിശ്വാസത്തോടും ഭക്തിയോടും കൂടി പ്രാർത്ഥിക്കുമ്പോൾ വെങ്കിടേശ്വര ഭഗവാൻ്റെ എല്ലാ പാപങ്ങളേയും നീക്കുകയും എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മോചനം തരികെയും ചെയ്യും.
Image courtesy: https://pin.it/7JuJUoooz
മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...