കേശാദിപാദം തൊഴുന്നേന്‍ - വരികളും വീഡിയോയും - കെ.എസ്.ചിത്ര

 

 

കേശാദിപാദം തൊഴുന്നേന്‍, കേശവ

കേശാദിപാദം തൊഴുന്നേന്‍ (കേശാദി)

പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും

ഫാലത്തൊടുകുറിയും താണുതൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍.....

 

മകരകുണ്ഡലമിട്ട മലര്‍ക്കാത് തൊഴുന്നേന്‍ (2)

കുടിലകുന്തളം പാറും കുളുര്‍നെറ്റി തൊഴുന്നേന്‍

കരുണതന്‍ കടലായ കടമിഴി തൊഴുന്നേന്‍

അരുണകിരണമണി മുഖപദ്‌മം തൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍.....

 

കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍

കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേന്‍

വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേന്‍

കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍.....

 

അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേന്‍

അണിമുത്തു കിലുങ്ങുന്നോരരഞ്ഞാണം തൊഴുന്നേന്‍

കനകച്ചിലങ്ക തുള്ളും കാല്‍ത്തളിര്‍ തൊഴുന്നേന്‍

കരിമുകില്‍ വര്‍ണ്ണനെ അടിമുടി തൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍....

30.2K

Comments

7b8iw

അണ്ടല്ലൂര്‍ ദൈവത്താര്‍

കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം പഞ്ചായത്തിലാണ് അണ്ടല്ലൂര്‍ക്കാവ്. ഇവിടെ ശ്രീരാമ സങ്കല്പത്തില്‍ ആടുന്ന തെയ്യത്തിനാണ് അണ്ടല്ലൂര്‍ ദൈവത്താര്‍ എന്ന് പറയുന്നത്. മലബാറിലെ ആറ് ദൈവത്താര്‍ കാവുകളില്‍ ഒന്നാണ് അണ്ടല്ലൂര്‍ക്കാവ്. ദൈവത്താറുടെ കൂടെ ലക്ഷ്മണനായി അങ്കക്കാരനും ഹനുമാനായി ബപ്പൂരനും വാനരസേനയായി വില്ലുകാരും ഉണ്ടാകും. മേലേക്കാവില്‍ നിന്നും ലങ്കയായി സങ്കല്‍പ്പിക്കപ്പെടുന്ന കീഴ്ക്കാവിലേക്ക് ദൈവത്താര്‍ അകമ്പടിയോടെ എഴുന്നള്ളിക്കപ്പെടുന്നു. അവിടെയാണ് രാവണനുമായുള്ള യുദ്ധസങ്കല്പത്തിലുള്ള ആട്ടം നടക്കുന്നത്. ആട്ടത്തിനൊടുവില്‍ സീതയെ വീണ്ടെടുത്ത് ദൈവത്താര്‍ മേല്‍ക്കാവിലേക്ക് മടങ്ങുന്നു.

ആരാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത?

സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.

Quiz

എന്താണ് തിടപ്പള്ളി ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |