ഒരു നേരമെങ്കിലും കാണാതെവയ്യെന്‍റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)

ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)

അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

30.5K

Comments

vx8ak

എന്താണ് ആറ്റുകാല്‍ കുത്തിയോട്ടം?

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.

ഹനുമാൻ ഏത് ഗുണങ്ങളുടെ പ്രതീകമാണ് ?

ഹനുമാൻ ഭക്തി, വിശ്വസ്തത, ധൈര്യം, ശക്തി, വിനയം, നിസ്വാർത്ഥത എന്നിവയുടെ പ്രതീകമാണ്. നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ഈ സദ്‌ഗുണങ്ങൾ ഉൾക്കൊള്ളുന്നതിനും വ്യക്തിഗത വളർച്ചയും ആത്മീയ വികാസവും പ്രോത്സാഹിപ്പിക്കുന്നതിനും ഹനുമാൻ സ്വാമി നിങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു.

Quiz

നാറാണത്തുഭ്രാന്തന്‍ മുറുക്കിത്തുപ്പി അഷ്ടബന്ധമുറപ്പിച്ച ക്ഷേത്രമേത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |