കേശാദിപാദം തൊഴുന്നേന്‍, കേശവ
കേശാദിപാദം തൊഴുന്നേന്‍ (കേശാദി)
പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍.....
മകരകുണ്ഡലമിട്ട മലര്‍ക്കാത് തൊഴുന്നേന്‍ (2)
കുടിലകുന്തളം പാറും കുളുര്‍നെറ്റി തൊഴുന്നേന്‍
കരുണതന്‍ കടലായ കടമിഴി തൊഴുന്നേന്‍
അരുണകിരണമണി മുഖപദ്‌മം തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍.....
കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍
കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേന്‍
വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേന്‍
കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍.....
അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേന്‍
അണിമുത്തു കിലുങ്ങുന്നോരരഞ്ഞാണം തൊഴുന്നേന്‍
കനകച്ചിലങ്ക തുള്ളും കാല്‍ത്തളിര്‍ തൊഴുന്നേന്‍
കരിമുകില്‍ വര്‍ണ്ണനെ അടിമുടി തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍....
ഭഗവാനേ, എനിക്ക് സമ്പത്തോ ജ്ഞാനമോ സന്തതിയോ ഒന്നും വേണ്ടാ. ഞാൻ വീണ്ടും വീണ്ടും ജന്മമെടുക്കണം എന്നാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ. എന്നാൽ ഒരനുഗ്രഹം മാത്രം തരണം. അങ്ങയെ നിസ്വാർത്ഥമായി സ്നേഹിക്കാൻ എനിക്ക് സാധിക്കണം.
വേദം പറയുന്നു - യാവതീർവൈ ദേവതാസ്താഃ സർവാ വേദവിദി ബ്രാഹ്മണേ വസന്തി തസ്മാദ്ബ്രാഹ്മണേഭ്യോ വേദവിദ്ഭ്യോ ദിവേ ദിവേ നമസ്കുര്യാന്നാശ്ലീലം കീർതയേദേതാ ഏവ ദേവതാഃ പ്രീണാതി - ദേവതകളെല്ലാരും തന്നെ മന്ത്രരൂപത്തിൽ വേദം പഠിച്ച ബ്രാഹ്മണനിൽ വസിക്കുന്നു. അതുകൊണ്ട് വേദം പഠിച്ച ബ്രാഹ്മണനെ വന്ദിക്കുന്നതുമൂലം ദേവതകൾ തൃപ്തിയടയുന്നു.
ആയില്യം നക്ഷത്രം
ആയില്യം നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത....
Click here to know more..പണ്ഡിതനാകാൻ ബാലാംബികാ മന്ത്രം
ഐം ക്ലീം സൗഃ സൗഃ ക്ലീം ഐം....
Click here to know more..శివ నామావళి
ఓం శ్రీకంఠాయ నమః. ఓం అనంతాయ నమః. ఓం సూక్ష్మాయ నమః. ఓం త్రి�....
Click here to know more..