ഗുരുവായൂരപ്പാ നിൻ മുന്നിൽ

 

ഗുരുവായൂരപ്പാ നിൻ മുന്നിൽ  ഞാൻ
ഉരുകുന്നു കര്‍പ്പൂരമായി (2)
പലപല ജന്മം ഞാൻ നിന്‍റെ..
കളമുരളിയിൽ സംഗീതമായി.. (ഗുരുവായൂരപ്പാ..)

തിരുമിഴി പാലാഴിയാക്കാം..
അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2)
മൌലിയിൽ പീലിപ്പൂ ചൂടാനെന്‍റെ..
മനസ്സും നിനക്കു ഞാൻ തന്നു.. (ഗുരുവായൂരപ്പാ..)

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തിൽ ഓങ്കാരം പൂക്കാം.. (2)
തളകളിൽ വേദം കിലുക്കാനെന്‍റെ
തപസ്സും നിനക്കു ഞാൻ തന്നു.. (ഗുരുവായൂരപ്പാ..)

31.8K

Comments

hb82z

ധീമഹി എന്നാല്‍ എന്താണര്‍ഥം?

ഞങ്ങള്‍ ധ്യാനിക്കുന്നു.

ഐങ്കുടികള്‍

കൊല്ലന്‍, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ എന്നീ അഞ്ച് വിഭാഗക്കാരെ പ്രാചീന കേരളത്തില്‍ ഐങ്കുടികള്‍ എന്നാണ് വിളിച്ചിരുന്നത്. മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജന്‍ എന്നീ അഞ്ച് വിശ്വകര്‍മ്മജരാണ് ഇവരുടെ പൂര്‍വികര്‍. ഇവര്‍ക്ക് ഉപനയനം പോലുള്ള സംസ്കാരകര്‍മ്മങ്ങളും ഉണ്ടായിരുന്നു.

Quiz

കേരളത്തിലെ ഒരു പ്രധാനക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരിടത്തുനിന്നും കൊണ്ടുവന്നതാണ്. ഏതാണ് ഈ ക്ഷേത്രം ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |