സമ്പത്തിനും സമൃദ്ധിക്കുമായി പ്രാർത്ഥന

സമ്പത്തിനും സമൃദ്ധിക്കുമായി പ്രാർത്ഥന

എന്‍റെ [നിങ്ങളുടെ പ്രിയപ്പെട്ട ഭഗവാന്‍റെ  / ദേവിയുടെ പേര് ഇവിടെ ചേർക്കുക],

ഹൃദയത്തിൽ പൂർണ്ണ വിശ്വാസത്തോടെ ഞാൻ [ഭഗവാന്‍റെ / അമ്മയുടെ] മുന്നിൽ നിൽക്കുന്നു. എന്‍റെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും കൊണ്ടുവരാൻ എനിക്ക് മാർഗനിർദേശവും അനുഗ്രഹവും നൽകണേ. ഞാൻ  കഠിനാധ്വാനം ചെയ്യുന്നുണ്ട് , പക്ഷേ എന്‍റെ പരിശ്രമങ്ങളെ വിജയമാക്കി മാറ്റാൻ എനിക്ക് [ഭഗവാന്‍റെ / അമ്മയുടെ] പിന്തുണ ആവശ്യമാണ്. ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള വിവേകവും എന്‍റെ പാതയിലെ തടസ്സങ്ങൾ മറികടക്കാനുള്ള ശക്തിയും ദയവായി എനിക്ക് നൽകണേ.

[ഭഗവാനേ / അമ്മേ ], എനിക്ക് വേണ്ടി നല്ല അവസരങ്ങളുടെ വാതിലുകൾ തുറന്നുതരാൻ ഞാൻ പ്രാർത്ഥിക്കുന്നു.. എന്‍റെ കഴിവുകളും പരിശ്രമങ്ങളും അംഗീകരിക്കപ്പെടുകയും തക്കതായ പ്രതിഫലം ലഭിക്കുകയും ചെയ്യേണമേ. എന്‍റെ തൊഴിലിൽ വളരാൻ എന്നെ സഹായിക്കണേ. സ്ഥിരതയും സമൃദ്ധിയും നൽകി എന്നെ അനുഗ്രഹിക്കണേ. പ്രയോജനമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കണേ. എന്‍റെ മനസ്സിൽ നിന്ന് ഭയവും സംശയവും നീക്കം ചെയ്ത് ആത്മവിശ്വാസവും വ്യക്തതയും എനിക്ക് നൽകണേ.

സമ്പത്ത് ഉത്തരവാദിത്തത്തോടെയും നല്ല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ എന്നെ പഠിപ്പിക്കണേ. എന്‍റെ സമൃദ്ധി എന്‍റെ കുടുംബത്തിന് സന്തോഷം നൽകാനും ആവശ്യമുള്ളവരെ സഹായിക്കാനും ഉതകണേ. അത്യാഗ്രഹത്തിൽ നിന്നും അസത്യത്തിൽ നിന്നും എന്നെ അകറ്റിനിർത്തണേ. 

[ഭഗവാനേ / അമ്മേ ], എനിക്ക് ഇതിനകം നൽകിയ അനുഗ്രഹങ്ങൾക്ക് വളരെ നന്ദിയുണ്ട്.. ഞാൻ [ഭഗവാന്‍റെ / അമ്മയുടെ] പദ്ധതിയിൽ വിശ്വസിക്കുകയും എന്‍റെ എല്ലാ ആശങ്കകളും [ഭഗവാന്‍റെ / അമ്മയുടെ] പാദങ്ങളിൽ  സമർപ്പിക്കുകയും ചെയ്യുന്നു. എന്‍റെ ഗൃഹം സമൃദ്ധിയും സന്തോഷവും സമാധാനവും കൊണ്ട്  നിറയാൻ അനുഗ്രഹിക്കണേ.

ഓരോ ചുവടുവയ്പിലും, [ഭഗവാന്‍റെ / അമ്മയുടെ] സാന്നിധ്യം എന്നെ നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.  [ഭഗവാന്‍റെ / അമ്മയുടെ] കൃപയാൽ എല്ലാം സാധ്യമാണെന്ന് എനിക്കറിയാം.

Meditations

Meditations

ധ്യാനങ്ങള്‍, പ്രാർത്ഥനകൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...