അദ്ധ്യാപകർക്കായുള്ള പ്രാർത്ഥന

അദ്ധ്യാപകർക്കായുള്ള പ്രാർത്ഥന

എന്‍റെ [നിങ്ങളുടെ പ്രിയപ്പെട്ട ഭഗവാന്‍റെ / ദേവിയുടെ പേര് ഇവിടെ പറയുക]

 

നല്ല ആരോഗ്യവും ഊർജ്ജവും നൽകി എന്നെ അനുഗ്രഹിക്കണേ.

കുട്ടികളോട് ഇടപെടുമ്പോൾ എനിക്ക് ക്ഷമയും സഹനശക്തിയും ഉണ്ടാകണേ.

കുട്ടികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകാൻ എനിക്ക് സാധിക്കണേ.

കുട്ടികളിൽനിന്നും എനിക്ക് സ്നേഹവും ബഹുമാനവും ലഭിക്കണേ.

സഹപ്രവർത്തകരുമായി നല്ല ബന്ധം ഉണ്ടാവുകയും അവരുടെ സഹകരണം ലഭിക്കുകയും ചെയ്യണേ.

എന്‍റെ ജോലി താത്പര്യത്തോടെയും അർപ്പണബുദ്ധിയോടെയും ചെയ്യാനെനിക്ക് സാധിക്കണേ.

ഞാൻ പഠിപ്പിക്കുന്ന കുട്ടികൾക്കെല്ലാം വിജയം നൽകി അനുഗ്രഹിക്കണേ.

കുട്ടികളുടെ രക്ഷാകർത്താക്കളിൽനിന്നും നല്ല പെരുമാറ്റവും ആദരവും എനിക്ക് ലഭിക്കണേ.

ഉന്നതാധികാരികളുടെ സഹകരണം ലഭിക്കുകയും എന്‍റെ കഴിവുകൾ തിരിച്ചറിയപ്പെടുകയും ചെയ്യണേ.

യഥാസമയം സ്ഥാനക്കയറ്റങ്ങളും ശമ്പളവർദ്ധനവും ഉണ്ടാകണേ.

കൂടുതൽ കൂടുതൽ അറിവ് നേടാനും അത് ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയും ചെയ്യണേ.

ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനും തരണം ചെയ്യുവാനും സാധിക്കുകയും ചെയ്യണേ.

കുട്ടികളുടെ പഠനപരവും വൈകാരികവുമായ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും അവരെ സഹായിക്കുവാൻ സാധിക്കുകയും ചെയ്യണേ.

എനിക്ക് അംഗീകാരങ്ങളും സ്ഥാനമാനങ്ങളും നൽകി അനുഗ്രഹിക്കണേ.

എനിക്കും എന്‍റെ കുടുംബത്തിനും ആരോഗ്യവും ഐശ്വര്യവും സമാധാനവും നൽകി അനുഗ്രഹിക്കണേ.

 

ഓം ശാന്തി ശാന്തി ശാന്തി.

Meditations

Meditations

ധ്യാനങ്ങള്‍, പ്രാർത്ഥനകൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...