സ്യമന്തകമണിയുടെ കഥ

സ്യമന്തകമണിയുടെ കഥ

സ്യമന്തകമണി നഷ്ടപ്പെട്ടപ്പോള്‍ കുറ്റം ശ്രീകൃഷ്ണന്‍റെ മേൽ ആരോപിക്കപ്പെട്ടു.

പ്രസേനനെ കൊന്ന് ഭഗവാൻ മണി തട്ടിയെടുത്തിരിക്കാം എന്ന് ആരോപണം വന്നു.

ഭഗവാൻ പ്രസേനനെ അന്വേഷിച്ചിറങ്ങി.

വളരെയേറെ നാൾ ചെന്നിട്ടും ഭഗവാൻ തിരിച്ചു വന്നില്ല.

അപ്പോൾ വസുദേവന്‍ ദേവീഭാഗവതം പാരായണം ചെയ്യിപ്പിച്ചു.

അതു മുഴുവൻ ഭക്തിയോടെ കേട്ടു.

ഭഗവാൻ തിരിച്ചു വന്നു.

ഇത്രമാത്രം ശക്തിയുണ്ട് ദേവീഭാഗവത ശ്രവണത്തിന്.

സാക്ഷാൽ അമൃതമാണ് ദേവീഭാഗവതം.

ഇതു കേട്ടാൽ സന്താനമില്ലാത്തവർക്ക് സന്താനം ഉണ്ടാക്കും.

ദരിദ്രന്മാർ ധനവാന്മാര്‍ ആകും.രോഗികൾ ആരോഗ്യവാൻമാർ ആകും.

വന്ധ്യത മൂന്ന് തരത്തിലുണ്ട്-

1 കുഞ്ഞുങ്ങളേ ഉണ്ടാകാത്തത് ആണ് വന്ധ്യത.

2. ഒരു കുഞ്ഞ് മാത്രം ഉണ്ടാകുന്നത് കാകവന്ധ്യത.

3 . കുഞ്ഞുങ്ങൾ ഉണ്ടായുടനെ മരിക്കുന്നത് മൃതവന്ധ്യാത്വം.

ഈ മൂന്ന് തരത്തിൽ ഉള്ള വന്ധ്യതയ്ക്കും പരിഹാരമാണ് ദേവീഭാഗവത ശ്രവണം.

സിദ്ധികൾക്കായി പ്രയത്നിക്കുന്നവർ വിശേഷദിവസങ്ങളിൽ - അഷ്ടമി ,നവമി, ചതുർദശി എന്നീ തിഥികളിൽ പാരായണം ചെയ്യണം.

സ്യമന്തകമണിയുടെ കാരൃം കേട്ടപ്പോൾ ഋഷിമാർക്ക് ആ കഥ കേൾക്കാൻ തിടുക്കമായി.

സൂതന്‍ പറഞ്ഞു തുടങ്ങി.

ദ്വാരകയിൽ സത്രാജിത്ത് എന്ന് പേരുള്ള ഒരു വലിയ സൂരൃ ഭക്തനുണ്ടായിരുന്നു.
എപ്പോഴും സൂരൃഭഗവാനെ ഭക്തിയോടെ പൂജിച്ചുകൊണ്ടിരിയ്ക്കും.
സത്രാജിത്തിന്‍റെ ഭക്തിയിൽ പ്രസന്നനായ സൂരൃഭഗവാൻ സത്രാജിത്തിനെ സൂരൃലോകത്തേക്ക് കൊണ്ട് പോയി സൂരൃലോകം കാണിച്ചു കൊടുത്തു.

തിരികെ പോരുന്ന സമയം സമ്മാനമായി ഒരു വലിയ രത്നം നൽകി.

ഇതാണ് സ്യമന്തകമണി.

സ്യമന്തകമണിയും കഴുത്തിൽ അണിഞ്ഞ് സത്രാജിത്ത് ദ്വാരകയിൽ തിരികെയെത്തി.

അതിന്‍റെ പ്രകാശം കണ്ട് എല്ലാവരുടെയും കണ്ണ് മഞ്ഞളിച്ചു.

എല്ലാവരും ഭഗവാന്‍റെ അടുക്കൽ ഓടിയെത്തി.

അങ്ങയെ കാണാൻ സൂര്യദേവൻ ദ്വാരകയിലേക്ക് എഴുന്നെള്ളിയിരിക്കുന്നു.

ഭഗവാൻ ചിരിച്ചു.

സൂര്യദേവൻ അല്ല.

സ്യമന്തകമണിയുടെ പ്രകാശമാണ്.

ഈ സ്യമന്തകമണിക്ക് ഒരു പ്രത്യേകതയുണ്ട്.

സ്യമന്തകമണി ഉള്ള ഇടത്ത് രോഗം, ദാരിദ്ര്യം, പ്രകൃതിക്ഷോഭം ഇതൊന്നും ഉണ്ടാകില്ല.

സ്യമന്തകമണിയിൽ നിന്നും ദിവസവും 25 പവൻ സ്വർണം പുറത്ത് വരും.

സത്രാജിത്തിന്‍റെ സഹോദരനായിരുന്നു പ്രസേനൻ.

ഒരിക്കൽ ഈ മണിയും ധരിച്ച് പ്രസേനൻ വനത്തിൽ വേട്ടയാടാൻ പോയി.

അവിടെ വച്ച് ഒരു സിംഹം പ്രസേനനെ ആക്രമിച്ചു.

പ്രസേനൻ കൊല്ലപ്പെട്ടു.

സ്യമന്തകമണിയുമെടുത്ത് ആ സിംഹം അവിടെ നിന്നും പോയി.

കരടികളുടെ രാജാവായിരുന്നു ജാംബവാൻ.

രാമായണത്തിലെ ജാംബവാന്‍.

ആ വനത്തിൽ തന്നെ ആയിരുന്നു ജാംബവാന്‍റെ വാസം.

സിംഹം പോയി ചേർന്നത് ജാംബവാന്‍റെ ഗുഹക്ക് മുന്നിൽ.

ജാംബവാൻ സിംഹത്തെ കൊന്ന് സ്യമന്തകമണി കരസ്ഥമാക്കി.

ആ മണി ജാംബവാൻ തന്‍റെ പുത്രന് കളിക്കാനായി കൊടുത്തു.

പ്രസേനനെ കാണാതായപ്പോൾ സത്രാജിത്ത് വ്യാകുലനായി.

എന്താണ് വേട്ടക്ക് പോയ പ്രസേനൻ തിരിച്ചുവരാത്തത്.

ആരെങ്കിലും ആ വിലപിടിച്ച രത്നത്തിനായി പ്രസേനനെ കൊന്നിരിക്കുമോ?

ഇനി കൃഷ്ണൻ മണി തട്ടിയെടുക്കാൻ പ്രസേനനെ കൊന്നിരിക്കുമോ?

ഇങ്ങനെ ഒരു ദുഷ്പേര് ഭഗവാന്‍റെ മേൽ വന്നു ചേർന്നു.

തന്‍റെ നിരപരാധിത്വം തെളിയിക്കാൻ പ്രസേനനെ തേടി കുറച്ച് ആളുകളെയും കൂട്ടി ഭഗവാന്‍ ഇറങ്ങി.

മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...