ഭക്തിയിലൂടെ സതിയുടെ ശിവനിലേക്കുള്ള പ്രയാണം

ഭക്തിയിലൂടെ സതിയുടെ ശിവനിലേക്കുള്ള പ്രയാണം

സൃഷ്ടിയുടെ ചുമതല ഏൽപ്പിക്കപ്പെട്ട പ്രജാപതിയായിരുന്നു ദക്ഷൻ. ആദ്യം അദ്ദേഹത്തിന് 11,000 ആൺമക്കളുണ്ടായി. സൃഷ്ടി ചെയ്യാനായി അവർ തപസ്സ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ നാരദ മുനി അവരെ തടസ്സപ്പെടുത്തി ദൂരേക്ക് പറഞ്ഞയച്ചു. അവർ തിരിച്ചുവന്നില്ല.

ദക്ഷന് പിന്നീട് 60 പെൺമക്കളുണ്ടായി. അദ്ദേഹത്തിൻ്റെ പെൺമക്കൾ വിവിധ മഹാപുരുഷന്മാരെ  വിവാഹം കഴിച്ചു. പത്ത് പെൺമക്കൾ ധർമ്മനെ വിവാഹം കഴിച്ചു. പതിമൂന്ന് പേർ കശ്യപനെ വിവാഹം കഴിച്ചു. ഇരുപത്തിയേഴ് പേർ ചന്ദ്രദേവനെ വിവാഹം കഴിച്ചു. രണ്ടുപേർ വീതം ബഹുപുത്രൻ, അംഗിരസ്, കൃശ്വാശ്വൻ  എന്നിവരെ വിവാഹം കഴിച്ചു. നാല് പെൺമക്കൾ താർക്ഷ്യനെ വിവാഹം കഴിച്ചു. ഈ പെൺമക്കളും അവരുടെ ഭർത്താക്കന്മാരും സകലചരാചരങ്ങളുടേയും പൂർവ്വികരായി.

ദക്ഷനും ഭാര്യ വീരിണിയും ദേവിയോട് പ്രാർത്ഥിച്ചു, മഹാമായ അവരുടെ ആഗ്രഹപ്രകാരം അവരുടെ മകളായി (സതി) ജനിക്കുകയും ചെയ്തു. സതി ശിവനെ വിവാഹം കഴിക്കാൻ നിശ്ചയിക്കപ്പെട്ടവളാണെന്ന്  നാരദനും ബ്രഹ്മാവും ദക്ഷനെ അറിയിച്ചു. ശിവനോടുള്ള സതിയുടെ ഭക്തിയെയും ബ്രഹ്മാവ് പ്രോത്സാഹിപ്പിച്ചു..

കുട്ടിക്കാലം മുതൽ സതി ശിവനിൽ സമർപ്പിതയായിരുന്നു. ഭഗവാന്‍റെ ചിത്രങ്ങൾ വരയ്ക്കും. സ്ഥാണു, രുദ്രൻ , ഹരൻ തുടങ്ങിയ ദിവ്യനാമങ്ങൾ ഉപയോഗിച്ച് ഭഗവാന്‍റെ സ്തുതിഗാനങ്ങൾ ആലപിക്കും.

സതിക്ക് പ്രായമായപ്പോൾ, മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ശിവനെ വിവാഹം കഴിക്കാൻ അവൾ തീരുമാനിച്ചു. എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. ശിവന് വിവാഹത്തിൽ താൽപ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം യോഗിയായിരുന്നു, എല്ലായ്പ്പോഴും ധ്യാനത്തിലായിരുന്നു. 

ശിവൻ വിവാഹിതനാകണമെന്ന് ദേവന്മാർ ആഗ്രഹിച്ചു. ദേവി മഹാമായക്ക് മാത്രമേ ഭഗവാന്‍റെ ഭാര്യയാകാൻ കഴിയൂ എന്ന് അവർക്കറിയാമായിരുന്നു. ബ്രഹ്മാവിന്‍റെ നേതൃത്വത്തിൽ ദേവന്മാർ കൈലാസത്തിലേക്ക് പോയി. സതിയെ വിവാഹം കഴിക്കാൻ അവർ ശിവനോട് പ്രാർത്ഥിച്ചു. പ്രപഞ്ചത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന തൻറെ വാഗ്ദാനത്തെക്കുറിച്ച് ബ്രഹ്മാവ് ശിവനെ ഓർമ്മിപ്പിച്ചു. തൻ്റെ മകന് മാത്രം പരാജയപ്പെടുത്താൻ കഴിയുന്ന ചില അസുരന്മാരെ നശിപ്പിക്കായി വിവാഹം കഴിച്ച് ഒരു മകന് ജന്മം നൽകാമെന്ന് ശിവൻ പണ്ട് വാഗ്ദാനം ചെയ്തിരുന്നു.

ശിവൻ ചില വ്യവസ്ഥകളോടെ സമ്മതിച്ചു. തൻ്റെ ഭാര്യ ഒരു യോഗിനിയായിരിക്കണമെന്ന് ഭഗവാൻ പറഞ്ഞു. അവളും തന്നെപ്പോലെ ലളിതമായ ജീവിതം സ്വീകരിക്കണം. അവൾ തന്‍റെ തപസ്സിനെ തടസപ്പെടുത്തരുത്. ഭഗവാൻ  ആഗ്രഹിക്കുമ്പോൾ മാത്രമേ അവർ ഒന്നിക്കുകയുള്ളൂ. അവൾ എപ്പോഴെങ്കിലും ഭഗവാനെ സംശയിച്ചാൽ ഭഗവാൻ അവളെ ഉപേക്ഷിക്കും. സതി ഈ വ്യവസ്ഥകൾക്കെല്ലാം അനുരൂപയാണെന്ന് വിഷ്ണു ശിവന് ഉറപ്പ് നൽകി. സതി ഒരു യഥാർത്ഥ യോഗിനിയായിരുന്നു.

തുടർന്ന് ശിവൻ സതിയെ വിവാഹം കഴിക്കാൻ സമ്മതിച്ചു. അത് അവരുടെ ദിവ്യ ലീലയുടെ തുടക്കമായിരുന്നു. അവരുടെ കൂടിച്ചേരൽ ഭാവിയിലേക്ക് പ്രധാനമായിരുന്നു. ഇതെല്ലാം പ്രപഞ്ചത്തെ സംരക്ഷിക്കാനുള്ള ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നു.

പാഠങ്ങൾ -

  1. പ്രപഞ്ചത്തിൽ സംഭവിക്കുന്നതെല്ലാം ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്. ശിവന്‍റെയും സതിയുടെയും ഒന്നുചേരൽ പ്രപഞ്ചത്തെ ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു.
  2. ശിവനോടുള്ള സതിയുടെ സമർപ്പണം ഭക്തിയുടെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നു. ദേവിയുടെ അചഞ്ചലമായ സ്നേഹവും നിശ്ചയദാർഢ്യവും സതിയുടേയും ശിവന്റേയും ഒന്നുചേരലിൽ പ്രധാനമായിരുന്നു.
  3. ശിവനെ ബോധ്യപ്പെടുത്താൻ ദേവന്മാരും നാരദനും ബ്രഹ്മാവും ഒരുമിച്ച് പ്രവർത്തിച്ചു. കൂട്ടായ പരിശ്രമത്തിന് ഏറ്റവും വെല്ലുവിളി നിറഞ്ഞ ലക്ഷ്യങ്ങൾ പോലും നേടാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു.
മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...