വസിഷ്ഠ മഹർഷി വലിയ ശിവഭക്തനായിരുന്നു. ശിവന്‍റെ അനുഗ്രഹത്താൽ അദ്ദേഹം വലിയ ശക്തി നേടി. ശിവനെ പ്രസാദിപ്പിക്കാൻ വസിഷ്ഠൻ തീവ്രമായ തപസ്സുകൾ ചെയ്യുമായിരുന്നു. യോഗശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന യമങ്ങളും നിയമങ്ങളും പാലിക്കുകയും രാവിലെയും വൈകുന്നേരവും അഗ്നിഹോത്രം നടത്തുകയും ചെയ്തു. നന്ദിനി അഗ്നിഹോത്രത്തിന് ആവശ്യമായ പാൽ നൽകി.
വസിഷ്ഠന്‍റെ ആശ്രമത്തിൽ നന്ദിനി സ്വതന്ത്രമായി കറങ്ങുമായിരുന്നു. അവളെ ഒരിക്കലും കെട്ടിയിട്ടിരുന്നില്ല. ഒരു ദിവസം, കാട്ടിൽ ചുറ്റിക്കറങ്ങുമ്പോൾ അവൾ ആഴത്തിലുള്ള ഒരു കുഴിയിൽ വീണു. സൂര്യാസ്തമയത്തിന് ശേഷവും അവൾ തിരിച്ചെത്തിയില്ല, അതിനാൽ വസിഷ്ഠൻ അവളെ തേടിയിറങ്ങി.. നന്ദിനിയെ കുഴിയിൽ വീണ നിലയിൽ കണ്ടെത്തി.
വസിഷ്ഠൻ വിശുദ്ധ നദിയായ സരസ്വതിയെ സ്മരിക്കുകയും സരസ്വതി കുഴിയിൽ വെള്ളം നിറയ്ക്കുകയും ചെയ്തു. നന്ദിനി പുറത്തേക്ക് വന്നു.
ആ കുഴി അങ്ങനെ തുറന്നിരിക്കുന്നത് മൃഗങ്ങൾക്ക് വളരെ അപകടകരമാണെന്ന് കരുതിയ വസിഷ്ഠൻ കുഴി മൂടാനുള്ള നിർദ്ദേശവുമായി പർവതങ്ങളുടെ രാജാവായ ഹിമവാനെ സമീപിച്ചു. കുഴി മൂടാൻ ഒരു പർവ്വതം നൽകാമെന്ന് ഹിമവാൻ പറഞ്ഞു, പക്ഷേ എങ്ങനെ പർവ്വതത്തെ ആ സ്ഥലത്തേക്ക് കൊണ്ടുപോകാൻ കഴിയും? പർവ്വതങ്ങൾക്ക് നേരത്തെ ചിറകുകൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇല്ല.
ഹിമാവാന് മൈനകം, നന്ദിവർദ്ധൻ എന്നീ രണ്ട് പർവ്വത പുത്രന്മാരുണ്ടായിരുന്നു. അവർക്ക് രണ്ടുപേർക്കും ഇപ്പോഴും പറക്കാൻ കഴിയും. എന്നാൽ ചിറകുകൾ മുറിച്ചുമാറ്റപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ മൈനാകം കടലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. നന്ദിവർദ്ധനെ ദൂരേക്ക് പറഞ്ഞയക്കുന്നതിനെക്കുറിച്ചോർത്ത് ഹിമാവാന് വിഷമമായി. പക്ഷേ എങ്ങനെ നിരസിക്കാൻ കഴിയും? മഹർഷിക്ക് ദേഷ്യം വന്ന് ശപിച്ചാലോ?
ഹിമവാൻ നന്ദിവർദ്ധനെ വിളിച്ച് കാര്യം പറഞ്ഞു.. നന്ദിവർദ്ധൻ വിനയത്തോടെ പിതാവിനോട് പറഞ്ഞു, 'ഞാൻ പോകണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന സ്ഥലത്ത് ദിവ്യമായ മരങ്ങളോ പൂക്കളോ മധുരജലമോ ഇല്ല. അപകടകാരികളായ മൃഗങ്ങൾ മാത്രമേ അവിടെ വസിക്കുന്നുള്ളൂ. അങ്ങയുടെ പക്കൽനിന്നും അകന്നുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങയോടൊപ്പം നിൽക്കാനും അങ്ങയെ സേവിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ദയവായി എന്നെ പറഞ്ഞയക്കരുതേ '.
ഇത് കേട്ട വസിഷ്ഠൻ പറഞ്ഞു, 'വിഷമിക്കേണ്ട. ഞാൻ ആ സ്ഥലം മനോഹരമാക്കാം . ദൈവങ്ങൾ പോലും വന്ന് അവിടെ താമസിക്കാൻ തുടങ്ങും.
നന്ദിവർദ്ധന് മറ്റൊരു പർവ്വതസുഹൃത്തും ഉണ്ടായിരുന്നു. അർബുദൻ എന്നായിരുന്നു അവന്‍റെ പേര്. അവർ രണ്ടുപേരും വസിഷ്ഠനൊപ്പം ആശ്രമത്തിലേക്ക് തിരിച്ചു. അവിടെ അർബുദൻ നന്ദിവർദ്ധനെ കുഴിക്കുള്ളിൽ സ്ഥാപിച്ച് കുഴി മൂടി.
സന്തുഷ്ടനായ വസിഷ്ഠൻ പർവ്വതങ്ങളോട് പറഞ്ഞു , 'നിങ്ങൾക്ക് എന്ത് വരം വേണമെങ്കിലും ചോദിക്കുക'.
അർബുദൻ പറഞ്ഞു, 'അങ്ങ് എന്നിൽ സന്തുഷ്ടനാണെങ്കിൽ എന്നിലൂടെ ഒഴുകുന്ന അരുവിയെ പ്രശസ്തമാക്കുക, അതിൽ കുളിക്കുന്നവർക്ക് മോക്ഷം ലഭിക്കണം . അത് നാഗതീർത്ഥം എന്ന പേരിൽ പ്രശസ്തമാകണം. ദൂരങ്ങളിൽ നിന്ന് ആളുകൾ അതിൽ കുളിക്കാനും അവരുടെ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നേടാനും വരണം.
നന്ദിവർദ്ധൻ പറഞ്ഞു, 'അങ്ങ് (വസിഷ്ഠൻ) എല്ലായ്പ്പോഴും ഇവിടെ വസിക്കുകയും ഈ സ്ഥലത്തെ അനുഗ്രഹിക്കുകയും വേണം. ഈ സ്ഥലം അർബുദന്‍റെ പേരിൽ പ്രശസ്തമാകണം '.
വസിഷ്ഠൻ രണ്ട് വരങ്ങളും നൽകി. തൻ്റെ തപശക്‌തികൊണ്ട് വസിഷ്ഠൻ ഗോമതി നദിയെ ആ സ്ഥലത്തേക്ക് കൊണ്ടുവന്നു. എന്നാൽ ആ സ്ഥലത്ത് ശിവക്ഷേത്രമില്ലാത്തതിനാൽ വസിഷ്ഠൻ അപ്പോഴും സന്തുഷ്ടനായില്ല.
'ശിവക്ഷേത്രം ഇല്ലാത്തയിടം എങ്ങനെ പവിത്രമാകും?' ശിവന്‍റെ സാന്നിധ്യം അവിടെ കൊണ്ടുവരാൻ വസിഷ്ഠൻ തപസ്സ് ചെയ്യാൻ തുടങ്ങി. ആയിരക്കണക്കിന് വർഷങ്ങളോളം അദ്ദേഹം തപസ്സ് ചെയ്‌തു.. ശിവൻ ലിംഗ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ആ ലിംഗം അവിടെ അചലേശ്വർ മഹാദേവനായി ആരാധിക്കപ്പെടുന്നു.
രാജസ്ഥാനിലെ മൗണ്ട് അബു ആണ് ഈ സ്ഥലം. മൗണ്ട് അബു എന്നാൽ അർബുദ പർവ്വതം.
പാഠങ്ങൾ
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta