ഗ്രഹപ്പിഴയ്ക്ക് പരിഹാരം ഔഷധസ്നാനത്തിലൂടെ

ഗ്രഹപ്പിഴയ്ക്ക് പരിഹാരം ഔഷധസ്നാനത്തിലൂടെ

ഓരോ ഗ്രഹവുമായി ബന്ധപ്പെട്ട് ചില ഔഷധങ്ങൾ ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. അതത് ഗ്രഹത്തിന്‍റെ ദോഷമുള്ള സമയത്ത് ഈ ഔഷധങ്ങളിട്ട് തിളപ്പിച്ച ജലം കൊണ്ടുള്ള സ്നാനം പ്രയോജനപ്രദമായിരിക്കും.

  • സൂര്യൻ - ഇരട്ടിമധുരം, മനയോല, കുങ്കുമപ്പൂവ്, ദേവതാരം, രാമച്ചം, പതിമുഖം, പുഷ്കരമൂലം, ഏലം, പാതിരി.
  • ചന്ദ്രൻ - പഞ്ചഗവ്യം, വെള്ളത്താമര, ശംഖ്, സ്ഫടികക്കാരം, മുത്തുച്ചിപ്പി, ആമ്പൽപ്പൂവ്.
  • ചൊവ്വ - രക്‌തചന്ദനം, ത്രികോല്പക്കൊന്ന, കുറുന്തോട്ടി, ചെമ്പരത്തി, കൂവളക്കായ, ചായില്യം, ഞാഴൽപ്പൂവ്, ഇലഞ്ഞിപ്പൂവ്, ജടാമാഞ്ചി, അരിതാരം.
  • ബുധൻ - പുഷ്കരമൂലം, തേൻ, കാട്ടുകച്ചോലം, രുദ്രാക്ഷം, ചെമ്പകപ്പൂവ്, പഞ്ചഗവ്യം, സ്വർണ്ണപ്പൊടി, മുത്ത്, ജാതിക്ക, ഗോരോചനം.
  • വ്യാഴം - വെൺകടുക്, കുരുക്കുത്തിമുല്ലയുടെ മൊട്ട്, വള്ളിമുല്ലയുടെ ഇല, ഇരട്ടിമധുരം, ഇരിവേരി, പിച്ചകപ്പൂവ്.
  • ശുക്രൻ - ഏലം, പുഷ്കരമൂലം, പാച്ചോറ്റി, കേസരം, കുങ്കുമം, കരിമ്പ്.
  • ശനി - കുറുന്തോട്ടി, കാരെള്ള്, അഞ്ജനക്കല്ല്, ശതാവരി, മുത്തങ്ങ, പാച്ചോറ്റിത്തൊലി, ത്രികോല്പക്കൊന്ന, ശതകുപ്പ, ജാതിക്ക.
  • രാഹു - ഗജമദം, പാച്ചോറ്റി, എള്ളിന്‍റെ ഇല, മുത്തങ്ങ, കസ്തുരി, കൂവളക്കായ, അരിതാരം, മനയോല, ഗുഗ്ഗുലു, ഇരിവേരി.
  • കേതു - എള്ളിന്‍റെ ഇല, പാച്ചോറ്റിത്തൊലി, ദർഭ, മുത്തങ്ങ, ഇരിവേരി, ഗജമദം, ആട്ടിൻമൂത്രം , കസ്തൂരി, ചിറ്റമൃത്.
മലയാളം

മലയാളം

ജ്യോതിഷം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...