കാലനേമി എന്ന അസുരനെ ഹനുമാൻ ലങ്കയിലേക്ക് വലിച്ചെറിഞ്ഞതിന് പ്രതികാരമായി വിഷ്ണു ഭക്തരെ ദ്രോഹിക്കാനാണല്ലോ അവൻ ദ്വാപരയുഗത്തിൽ കംസനായി അവതാരമെടുത്തത്.
കംസൻ രാജാധികാരം തന്‍റെ അച്ഛനായ ഉഗ്രസേനനിൽ നിനിന്നും തട്ടിയെടുത്തു. അദ്ദേഹത്തെ തുറുങ്കിലടച്ചു. ചാരൻ, മുഷ്ടികൻ, സിംഹളൻ, സിംഹൻ, പ്രലംബൻ, വൽക്കലൻ, ദന്തവക്ത്രൻ, അഘൻ, ജംഭൻ, ശകടൻ മുതലായ അസുരന്മാരോടുകൂടി വിഷ്ണുഭക്തന്മാരെ മർദ്ദിച്ചു.വേദാനുഗാമികളെ ഉപദ്രവിച്ചു. വൈദിക ക്രിയകളെ മുടക്കി. വേദാദ്ധ്യയനത്തെ തടഞ്ഞു.യജ്ഞവേദികളെ അശുദ്ധപ്പെടുത്തി.
കംസൻ ജരാസന്ധന്‍റെ ണ്ടു പുത്രിമാരെ വിവാഹംകഴിച്ചു. കംസനും ജരാസന്ധനും മറ്റുള്ളവരെ കാണിക്കാൻ ശിവഭക്തരാണെന്ന് നടിച്ചു.
ഭാര്യമാരോടൊപ്പം രഥത്തിലിരുന്ന് കംസൻ ഋഷിമാരെക്കൊണ്ട് ആ രഥം വലിപ്പിച്ചു..ഹിരണ്യകശിപുവിന്‍റെ കാലത്തെന്നപോലെ വിഷ്ണുഭക്തർ കഷ്ടങ്ങളനുഭവിച്ചു.
കംസൻ മധുരയിലേയും അയൽ ദേശങ്ങളിലേയും യാദവപ്രഭുക്കന്മാരെ ആക്രമിച്ച് അവരെ തന്‍റെ അജ്ഞാധീനരാക്കി അവരിൽ ഒരാൾ വസുദേവൻ ആയിരുന്നു. യാദവന്മാരിൽ ചിലർ മറ്റു രാജ്യങ്ങളിലേയ്ക്ക് ഓടി രക്ഷപ്പെടാൻ നോക്കി. ഓടിപ്പോയവരിൽ അധികം പേരേയും പിന്തുടർന്ന് കംസന്‍റെ സേന വധിച്ചു. ഇടയ പ്രധാനി നന്ദഗോപൻ ഒരു വിഷ്ണുഭക്തനായിരുന്നു. വിഷ്ണുഭക്തി ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാൽ അദ്ദേഹത്തിനേ പിടിച്ചു കെട്ടിയിട്ടു അടിപ്പിച്ചു.
മധൂകൻ എന്ന ഋഷിവര്യൻ വലിയ വിഷ്ണുഭക്തനായിരുന്നു. അദ്ദേഹത്തിനെക്കൊണ്ട് കംസൻ തന്‍റെ രഥം വലിപ്പിച്ചു. മധൂകൻ കംസനോട് പറഞ്ഞു, 'അങ്ങയെ സൃഷ്ടിച്ച ഈശ്വരനെ വിചാരിച്ചും സത്യധർമ്മങ്ങളെ വിചാരിച്ചും ഈ ദുഷ്പ്രവൃത്തികൾ നിർത്തുക. ഇല്ലെങ്കിൽ വേദനാജനകങ്ങളായ ദുരിതഫലങ്ങൾ അങ്ങ് അനുഭവിക്കും. പാപത്തിന്‍റെ ഫലം മരണമാണെന്നു അങ്ങ് ഓർമ്മിക്കണം'.
ഇതുകേട്ട് കംസൻ പൊട്ടിച്ചിരിച്ചു പറഞ്ഞു, 'ഈശ്വരനേയും സത്യധർമ്മങ്ങളേയും കുറിച്ച് എന്നോടാരും പറയണ്ട. ഈശ്വരനുമില്ല, സത്യവുമില്ല. ധർമ്മവുമില്ല. സ്ത്രീപുരുഷ സംയോഗം കൊണ്ടു മനുഷ്യൻ ജനിക്കുന്നു. അതിനു പ്രേരിപ്പിക്കുന്നത് ആ സംയോഗത്താലുണ്ടാകുന്ന സുഖാനുഭവവുമാണ്. എനിക്കു ഭയപ്പെടാനൊന്നും തന്നെ ഈ ലോകത്തിലില്ല. എന്നോടു തുല്യനായി ലോകത്തിലാരെങ്കിലും ഉണ്ടോ? ഞാൻ എന്‍റെ ഇഷ്ടം പോലെ ചെയ്യും. ഇഷ്ടം പോലെ സുഖിക്കും. എന്‍റെ മിത്രങ്ങൾക്കും ആശ്രിതന്മാർക്കും വേണ്ടതെല്ലാം ധാരാളം കൊടുക്കും. ഞാൻ ശിവനെ പൂജിക്കുന്നു. എനിക്കുണ്ടായിരുന്ന ശത്രുക്കളെയധികവും ഞാൻ കൊന്നു കഴിഞ്ഞു. ശേഷിക്കുന്നവർ എന്‍റെ ചൊല്പടിയിലുമാണ്. എന്നോടു യുദ്ധത്തിനു വരാനോ എന്നെ കൊല്ലാനോ ഇപ്പോൾ ആരുണ്ട്?'
മധൂകൻ പറഞ്ഞു, ഭഗവാൻ മഹാവിഷ്ണുവുണ്ട്. ഭഗവാൻ കൃതയുഗത്തിൽ ഗൗരവർണ്ണത്തിൽ നാരായണനായി അവതരിച്ചു. ത്രേതായുഗത്തിൽ സ്വർണവർണ്ണത്തിൽ ത്രിവിക്രമനായും മരതകവർണ്ണത്തിൽ ശ്രീരാമനായും അവതരിച്ചു. ഇനി ദ്വാപരയുഗത്തിൽ ശ്യാമവർണ്ണത്തിൽ ശ്രീകൃഷ്ണനായി അവതരിച്ച് ഭഗവാൻ നിന്നെ വധിക്കും.'
ഇങ്ങനെ ശപിക്കപ്പെട്ടതും കംസൻ അത്യന്തം കോപിച്ച് പല്ലുകടിച്ച് ഋഷിയെ ചമ്മട്ടികൊണ്ട് അടിച്ച് രഥം വേഗം വലിക്കാൻ പറഞ്ഞു. എന്നിരുന്നാലും ഒരു ഭയം കംസനെ ബാധിച്ചു.
പാഠങ്ങൾ -
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta