അത്യാഗ്രഹമരുത്

അത്യാഗ്രഹമരുത്

ഒരിക്കൽ, ഒരു കാട്ടിൽ, ഒരു കടുവ നദീതീരത്ത് ഇരിക്കുകയായിരുന്നു.

കടന്നുപോകുന്നവരോടൊക്കെ കടുവ പറഞ്ഞു: എനിക്ക് ഒരു സ്വർണ്ണ വള ദാനം ചെയ്യണം, ദയവായി വന്ന് അത് സ്വീകരിക്കൂ.'

കടന്നുപോയ എല്ലാ മൃഗങ്ങളും കടുവയെ അവഗണിച്ചു.

ഒടുവിൽ ഒരു മനുഷ്യൻ വന്നു.

സ്വർണ്ണ വളയെക്കുറിച്ച് കേട്ടതോടെ, അവനിൽ അത്യാഗ്രഹം ഉണ്ടായി.

ഒരു സ്വർണ്ണ വള ! അതും സൗജന്യമായി !

 

മനുഷ്യനും മൃഗങ്ങൾക്കും ഇടയിലുള്ള വ്യത്യാസം ഇതാണ്.

മൃഗങ്ങൾ അവയ്ക്ക് ആവശ്യമുള്ളത് മാത്രമേ എടുക്കൂ, അവയ്ക്ക് ആവശ്യമുള്ളത്ര മാത്രം.

മനുഷ്യനാണ് സമ്പാദിക്കാനും ചേർത്തുവെക്കാനും ആഗ്രഹം.

ആവശ്യമില്ലാത്ത നിരവധി വസ്തുക്കൾ നമ്മൾ വാങ്ങിച്ചുകൂട്ടുന്നു. ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് എറിഞ്ഞുകളയുന്നു.

നമ്മൾ മനുഷ്യരെ ഒഴികെ, ഭൂമിയിലെ മറ്റേതെങ്കിലും മൃഗമോ പക്ഷിയോ സസ്യമോ അതിന് ആവശ്യമില്ലാത്തത് എടുക്കില്ല, നമ്മൾ മാത്രമേ ഇത് ചെയ്യുന്നുള്ളൂ.

പ്രകൃതിയുടെ വിഭവങ്ങൾ എല്ലാവർക്കുമായുള്ളതാണ്. നമുക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ എടുത്ത് സൂക്ഷിച്ചുവെക്കാൻ നമുക്ക് അവകാശമില്ല.

 

കടന്നുപോയവരിൽ, മനുഷ്യൻ മാത്രമാണ് സ്വർണ്ണ വള ആഗ്രഹിച്ചത്, മറ്റുള്ളവർ ശ്രദ്ധിച്ചതുപോലുമില്ല.

മനുഷ്യൻ ചിന്തിച്ചു, 'ഇത് അപകടമാണോ അരികിൽ പോയാൽ കടുവ എന്നെ തിന്നുകളയുമോ?'

എന്നാൽ പിന്നെ അവൻ ചിന്തിച്ചു, 'ധൈര്യമുള്ളവർക്കേ ജീവിതത്തിൽ എന്തെങ്കിലും നേടാൻ കഴിയൂ.'

 

അവൻ കടുവയോട് പറഞ്ഞു, 'ആദ്യം, നീ എന്നെ വള കാണിക്കൂ.'

കടുവയുടെ പക്കൽ ശരിക്കും ഒരു വള ഉണ്ടായിരുന്നു.

അവന് അത് സ്വതമാക്കാനുള്ള ആഗ്രഹം വർദ്ധിച്ചു.

'എന്തുകൊണ്ടാണ് നീ ഇത് സൗജന്യമായി നൽകുന്നത്? നീ ഒരു നരഭോജിയല്ലേ? നീ എന്നെ കെണിയിൽ കുടുക്കാൻ ശ്രമിക്കുന്നതല്ലേ?'

കടുവ പറഞ്ഞു: മറ്റുള്ളവർ പറയുന്നത് വിശ്വസിക്കരുത്, നല്ലവർ എല്ലായ്പ്പോഴും മറ്റുള്ളവർക്ക് നൽകാനും മറ്റുള്ളവരുമായി പങ്കിടാനും ആഗ്രഹിക്കുന്നു . മുമ്പ്, ഞാൻ വളരെ മോശക്കാരനായിരുന്നു. ഞാൻ ധാരാളം മൃഗങ്ങളെയും മനുഷ്യരെയും കൊന്നിട്ടുണ്ട്. എന്നാൽ പിന്നീട്, ഞാൻ ധർമ്മഗ്രന്ഥങ്ങൾ വായിച്ചു, അത് നല്ലതല്ലെന്ന് മനസ്സിലാക്കി. ചെയ്ത തെറ്റുകൾക്കായി പശ്ചാത്തപിക്കാൻ തുടങ്ങി. ഇപ്പോൾ, ഞാൻ ശേഷിക്കുന്ന ജീവിതം നല്ലവനായി ജീവിക്കാൻ ആഗ്രഹിക്കുന്നു. നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്നു.

അവൻ പറഞ്ഞു, ' ശരി, എന്നാലതെനിക്ക് തന്നോളൂ.'

കടുവ പറഞ്ഞു, 'ദാനം ശരിയായ രീതിയിൽ ചെയ്താൽ മാത്രമേ എനിക്ക് പുണ്യം ലഭിക്കൂ. ശാസ്ത്രങ്ങളിൽ ദാനം  സ്വീകരിക്കുന്നതിന് മുമ്പ് സ്വീകർത്താവ് കുളിച്ച് ശുദ്ധനാകണമെന്ന് പറയുന്നുണ്ട്. അതുകൊണ്ട്  ദയവായി കുളിച്ച് ശുദ്ധമായി എന്‍റെ അടുത്തേക്ക് വരിക.’

മനുഷ്യൻ നദിയിലേക്ക് ഇറങ്ങി. നദിയിൽ ധാരാളം ചെളി ഉണ്ടായിരുന്നു. അവന്‍റെ കാലുകൾ അതിൽ പുതഞ്ഞു,

കടുവ പതുക്കെ അവനെ നോക്കി നടന്നു.

മനുഷ്യൻ ആക്രോശിച്ചു, 'നീ എന്തിനാണ് എന്‍റെ പക്കലേക്ക് വരുന്നത്? നീ മാറിയെന്ന് പറഞ്ഞില്ലേ? മറ്റുള്ളവരെ ഉപദ്രവിക്കുന്നത് നിർത്തിയെന്ന് പറഞ്ഞില്ലേ?'

കടുവ പറഞ്ഞു ‘ഞാനെന്ത് ചെയ്യാൻ? ധാരാളം ശാസ്ത്രങ്ങൾ വായിച്ചു, പക്ഷേ എന്‍റെ അടിസ്ഥാന സ്വഭാവം മാറുന്നില്ല.മാംസം കഴിച്ചാൽ മാത്രമേ എന്‍റെ വിശപ്പ് മാറുന്നുള്ളൂ.’

പാഠങ്ങൾ:

  1. അത്യാഗ്രഹമരുത് ! സൗജന്യമായി സ്വർണ്ണ വള കിട്ടണമെന്നത് അത്യാഗ്രഹമായിരുന്നു. മൃഗങ്ങളെപ്പോലെ   ആവശ്യമുള്ള കാര്യങ്ങൾ മാത്രം ആഗ്രഹിക്കുന്നതാണ് നല്ലത്.
  2. നിങ്ങൾ ആരെ വിശ്വസിക്കുന്നുവെന്ന് ശ്രദ്ധിക്കുക! കടുവ സ്വയം മാറിയെന്ന് പറഞ്ഞുവെങ്കിലും അത് പച്ചക്കള്ളമായിരുന്നു. ഒരാളുടെ അടിസ്ഥാന സ്വഭാവം മാറുന്നത് വളരെ വിരളമാണ്.
Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...