ഭഗവദ് ഗീത - ആചാര്യ വിനോബാ ഭാവെ

malayalam bhagavad gita pdf book first page

ഭഗവദ് ഗീതയെ ആധാരമാക്കി ആചാര്യ വിനോബാ ഭാവെയുടെ പ്രഭാഷണങ്ങളുടെ മലയാള വിവര്‍ത്തനം.

ഗീതാപ്രവചനം

ഒന്നാം അദ്ധ്യായം

പ്രിയസഹോദരന്മാരെ,

ഞാൻ ഇന്നുമുതൽ ശ്രീമദ് ഭഗവദ്ഗീതയെപ്പറ്റി കുറച്ചു സംസാരിക്കാം. ഗീതയുമായുള്ള എന്‍റെ സംബന്ധം തര്‍ക്കാതീതമാണ്. മാതാവിന്‍റെ മുലപ്പാല് എന്‍റെ ശരീരത്തെ എത്ര മാത്രം പുഷ്ടിപ്പെടുത്തിയിട്ടുണ്ടോ, അതിലധികം ഗീത എന്‍റെ ഹൃദയത്തേയും ബുദ്ധിയേയും പോഷിപ്പിച്ചിട്ടുണ്ട്. അത്തരം സംബന്ധമുള്ള ദിക്കിൽ തര്‍ക്കത്തിനിടമില്ല. തര്‍ക്കത്ത് ഭേദിച്ചു ഭക്തി, പ്രയോഗം എന്ന രണ്ടു ചിറകുകൾകൊണ്ടു ഞാൻ ഗീതാഗ ഗനത്തിൽ ആവുംപോലെ പറന്നുകൊണ്ടിരിക്കയാണ്. ഞാൻ, സാമാന്യേന, ഗീതയുടെ അന്തരീക്ഷത്തിൽത്തന്നെയാണു സ്ഥിതി ചെയ്യുന്നത്. ഗീത എന്‍റെ പ്രാണതത്ത്വമാണെന്നുതന്നെ കരുതുക. ഗീതയെ സംബന്ധിച്ച് വല്ലവരോടും സംസാരിക്കുമ്പോൾ, ഞാൻ, ഗീതാസമുദ്രത്തിന്‍റെ അഗാധതയിലേയ്ക്ക് ആണ്ടുപോയ പോലെ ആവുന്നു. എന്‍റെ ഈ ഗീതാമാതാവിന്‍റെ ചരിത്രം ഞായറാഴ്ചതോറും നിങ്ങളെ കേൾപ്പിക്കാൻ ഞാൻ തീര്‍ച്ചയാക്കിയിരിക്കുന്നു.

ഗീതയെ ഘടിപ്പിച്ചിട്ടുള്ളതു മഹാഭാരതത്തിലാണ്. മഹാഭാരതത്തിന്‍റെ മധ്യത്തിൽ കുന്നത്തുവെച്ച വിളക്കുപോലെ ഗീത സ്ഥിതിചെയ്യുന്നു; അതിന്‍റെ പ്രകാശം പരക്കാത്ത ഇടം മഹാഭാ രതത്തിലില്ല. ഒരു ഭാഗത്തും ആറു പര്‍വ്വം, മറുഭാഗത്ത് പന്ത്രണ്ട് പര്‍വ്വം; ഇതുപോലെതന്നെ, ഒരുഭാഗത്തും ഏഴ് അക്ഷൌഹിണി സൈന്യം, മറുഭാഗത്തും പതിനൊന്നു അക്ഷൌഹിണി സൈന്യം; ഇവയുടെ മദ്ധ്യത്തിൽവെച്ചാണ് ഗീത ഉപദേശിക്കപ്പെട്ടിട്ടുള്ളത്.

മഹാഭാരതവും രാമായണവും നമ്മുടെ രാഷ്ട്രീയഗ്രന്ഥങ്ങളാണ്. അവയിൽ വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ നമ്മുടെ ജീവിതത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. 

PDF Book വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

18.2K

Comments

kr48m

ആരാണ് വേദം രചിച്ചത്?

വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.

വ്യാസമഹര്‍ഷി വേദത്തിനെ നാലായി പകുത്തതെന്തിന്?

1. പഠനം സുഗമമാക്കാന്‍ 2. യജ്ഞങ്ങളില്‍ വേദത്തിന്‍റെ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് വേദത്തെ നാലായി വിഭജിച്ചത്.

Quiz

കാടാമ്പുഴയിലെ പ്രതിഷ്ഠയെന്താണ് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |