ഭഗവദ് ഗീതയെ ആധാരമാക്കി ആചാര്യ വിനോബാ ഭാവെയുടെ പ്രഭാഷണങ്ങളുടെ മലയാള വിവര്‍ത്തനം.
ഗീതാപ്രവചനം
ഒന്നാം അദ്ധ്യായം
പ്രിയസഹോദരന്മാരെ,
ഞാൻ ഇന്നുമുതൽ ശ്രീമദ് ഭഗവദ്ഗീതയെപ്പറ്റി കുറച്ചു സംസാരിക്കാം. ഗീതയുമായുള്ള എന്‍റെ സംബന്ധം തര്‍ക്കാതീതമാണ്. മാതാവിന്‍റെ മുലപ്പാല് എന്‍റെ ശരീരത്തെ എത്ര മാത്രം പുഷ്ടിപ്പെടുത്തിയിട്ടുണ്ടോ, അതിലധികം ഗീത എന്‍റെ ഹൃദയത്തേയും ബുദ്ധിയേയും പോഷിപ്പിച്ചിട്ടുണ്ട്. അത്തരം സംബന്ധമുള്ള ദിക്കിൽ തര്‍ക്കത്തിനിടമില്ല. തര്‍ക്കത്ത് ഭേദിച്ചു ഭക്തി, പ്രയോഗം എന്ന രണ്ടു ചിറകുകൾകൊണ്ടു ഞാൻ ഗീതാഗ ഗനത്തിൽ ആവുംപോലെ പറന്നുകൊണ്ടിരിക്കയാണ്. ഞാൻ, സാമാന്യേന, ഗീതയുടെ അന്തരീക്ഷത്തിൽത്തന്നെയാണു സ്ഥിതി ചെയ്യുന്നത്. ഗീത എന്‍റെ പ്രാണതത്ത്വമാണെന്നുതന്നെ കരുതുക. ഗീതയെ സംബന്ധിച്ച് വല്ലവരോടും സംസാരിക്കുമ്പോൾ, ഞാൻ, ഗീതാസമുദ്രത്തിന്‍റെ അഗാധതയിലേയ്ക്ക് ആണ്ടുപോയ പോലെ ആവുന്നു. എന്‍റെ ഈ ഗീതാമാതാവിന്‍റെ ചരിത്രം ഞായറാഴ്ചതോറും നിങ്ങളെ കേൾപ്പിക്കാൻ ഞാൻ തീര്‍ച്ചയാക്കിയിരിക്കുന്നു.
ഗീതയെ ഘടിപ്പിച്ചിട്ടുള്ളതു മഹാഭാരതത്തിലാണ്. മഹാഭാരതത്തിന്‍റെ മധ്യത്തിൽ കുന്നത്തുവെച്ച വിളക്കുപോലെ ഗീത സ്ഥിതിചെയ്യുന്നു; അതിന്‍റെ പ്രകാശം പരക്കാത്ത ഇടം മഹാഭാ രതത്തിലില്ല. ഒരു ഭാഗത്തും ആറു പര്‍വ്വം, മറുഭാഗത്ത് പന്ത്രണ്ട് പര്‍വ്വം; ഇതുപോലെതന്നെ, ഒരുഭാഗത്തും ഏഴ് അക്ഷൌഹിണി സൈന്യം, മറുഭാഗത്തും പതിനൊന്നു അക്ഷൌഹിണി സൈന്യം; ഇവയുടെ മദ്ധ്യത്തിൽവെച്ചാണ് ഗീത ഉപദേശിക്കപ്പെട്ടിട്ടുള്ളത്.
മഹാഭാരതവും രാമായണവും നമ്മുടെ രാഷ്ട്രീയഗ്രന്ഥങ്ങളാണ്. അവയിൽ വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ നമ്മുടെ ജീവിതത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.
ഗീതയിലൂടെ കൃഷ്ണൻ കർത്തവ്യം, ധർമ്മം, ഭക്തി, ആത്മസ്വഭാവം എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നു. ഫലങ്ങളോട് ആസക്തി കൂടാതെ തൻ്റെ കർത്തവ്യങ്ങൾ നിർവഹിക്കേണ്ടതിൻ്റെയും ദൈവഹിതത്തിന് കീഴടങ്ങുന്നതിൻ്റെയും ആത്മസ്വഭാവം തിരിച്ചറിയുന്നതിൻ്റെയും പ്രാധാന്യം ഗീത ഊന്നിപ്പറയുന്നു. ഗീത പഠിക്കുന്നത് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കും.
വിഗ്രഹങ്ങൾ വരുന്നതിന് മുമ്പ് തന്നെ പീഠം, വാൾ, വാൽക്കണ്ണാടി, ശിലാപാളി, ഉരുണ്ട കല്ല് തുടങ്ങിയവ ഈശ്വര പ്രതീകങ്ങളായി കേരളത്തിൽ ആരാധിച്ചുവന്നിരുന്നു.