കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം പഞ്ചായത്തിലാണ് അണ്ടല്ലൂര്‍ക്കാവ്. ഇവിടെ ശ്രീരാമ സങ്കല്പത്തില്‍ ആടുന്ന തെയ്യത്തിനാണ് അണ്ടല്ലൂര്‍ ദൈവത്താര്‍ എന്ന് പറയുന്നത്. മലബാറിലെ ആറ് ദൈവത്താര്‍ കാവുകളില്‍ ഒന്നാണ് അണ്ടല്ലൂര്‍ക്കാവ്. ദൈവത്താറുടെ കൂടെ ലക്ഷ്മണനായി അങ്കക്കാരനും ഹനുമാനായി ബപ്പൂരനും വാനരസേനയായി വില്ലുകാരും ഉണ്ടാകും. മേലേക്കാവില്‍ നിന്നും ലങ്കയായി സങ്കല്‍പ്പിക്കപ്പെടുന്ന കീഴ്ക്കാവിലേക്ക് ദൈവത്താര്‍ അകമ്പടിയോടെ എഴുന്നള്ളിക്കപ്പെടുന്നു. അവിടെയാണ് രാവണനുമായുള്ള യുദ്ധസങ്കല്പത്തിലുള്ള ആട്ടം നടക്കുന്നത്. ആട്ടത്തിനൊടുവില്‍ സീതയെ വീണ്ടെടുത്ത് ദൈവത്താര്‍ മേല്‍ക്കാവിലേക്ക് മടങ്ങുന്നു.
ഭാഗവതത്തിന്‍റെ മാര്‍ഗം വളരെ ലളിതമാണ്. ഭാഗവതം കേട്ടാല്‍ മാത്രം മതി. എല്ലാ നല്ല ഫലങ്ങളും താനേ വന്നോളും.