കംസന്‍റെ ജന്മോദ്ദേശ്യം

കംസന്‍റെ ജന്മോദ്ദേശ്യം

പണ്ടൊരിക്കൽ കാലനേമി എന്നൊരസുരനെ ശ്രീരാമനെ അധിക്ഷേപിച്ചതിന് ഹനുമാൻ ഹിമാലയത്തിന് മുകളിൽനിന്നും ലങ്കയിലേക്ക് വലിച്ചെറിയുകയുണ്ടായി. കാലനേമി നൂറോളം വർഷം ബോധം കെട്ടു കിടന്നതിനുശേഷം എഴുന്നേറ്റ് ലോകത്തിലെ എല്ലാ വിഷ്ണുഭക്തന്മാരേയും ഉപദ്രവിച്ച് പ്രതികാരം ചെയ്യുമെന്ന് തീർച്ചപ്പെടുത്തി.

ദ്വാപരയുഗത്തിന്‍റെ ഒടുവിൽ കാലനേമിയും അവന്‍റെ കൂട്ടുകാരായ മഹാനേമി, പഞ്ചജനൻ, ബാണൻ, മധു, ശംബരൻ, പുരൻ, വടൻ, ബകൻ, വൽക്കലൻ മുതലായവരും ഭൂമുഖത്തുള്ള സകല വിഷ്ണു ഭക്തന്മാരേയും ഉന്മുലനം  ചെയ്യുന്നതിനുവേണ്ടി ഭൂമിയിൽ മനുഷ്യരായി പിറന്നു. അവരിൽ ചിലർ രാജാക്കന്മാരായി. ചിലർ സേനാനായകന്മാരായി. ചിലർ ഭടന്മാരായി.  

മഥുരാപുരിയിലെ യാദവ വംശജനായ രാജാവ് ഉഗ്രസേനൻ ഒരു തികഞ്ഞ ഭക്തനും ധർമ്മാനുഷ്ഠാനങ്ങളിൽ നിഷ്ഠയുള്ളവനും സ്വപ്രജകളെ നല്ലപോലെ ഭരിക്കയും മഹർഷിമാരെ പൂജിക്കയും വേദാധ്യയനത്തെ പോഷിപ്പിക്കയും യാഗാദി സൽക്കർമ്മങ്ങളെ പ്രോത്സാഹിപ്പിക്കയും ചെയ്തുപോന്നു. 

കാലനേമിയും മഹാനേമിയും ഉഗ്രസേനന്‍റെ പത്‌നി പാവനരേഖയുടെ ഗർഭത്തിൽ പ്രവേശിച്ച്‌ കംസനും മഹാനാമനുമായി ജനിച്ചു. മറ്റൊരാസുരൻ മഗധയിൽ ജരാസന്ധനായി ജന്മമെടുത്തു. മറ്റൊരസുരൻ ചേദി രാജ്യത്ത് ശിശുപാലനായും മറ്റൊരുവൻ കാംബോജത്ത് കാലയവനനായും ജന്മമെടുത്തു.

പരസ്പരം ഒത്തുചേർന്ന് വിഷ്ണു ഭക്തന്മാരെ ദ്രോഹിക്കുക എന്നതായിരുന്നു ഇവരുടെയൊക്കെ ഉദ്ദേശ്യം.

മലയാളം

മലയാളം

ഭാഗവതം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...