അങ്ങകലെ മലമേലേ

അങ്ങകലെ മലമേലെ എന്‍റെ അയ്യന്‍റെ സന്നിധാനം

ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം

ശരണം ശരണം എന്‍റെ സ്വാമി

എന്‍റെ വിളിയൊന്നു കേൾക്കെന്‍റെ സ്വാമി

ഇരുമുടിയേൽക്കു സ്വാമി എന്‍റെ പാദങ്ങൾ നോവുകയല്ലോ

കാടിൻ ഇരുൾമുടിയാകേ മലങ്കാറ്റേറ്റുലയുകയായ്

കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടു

തുണയിവിടാരുമില്ല ആരുമില്ലെൻ പൊന്നയ്യപ്പനേ

(ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ)

(ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ)

അങ്ങകലെ മലമേലെ എന്‍റെ അയ്യന്‍റെ സന്നിധാനം

ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം

താങ്കട തക്കം തട്ടി തട്ടി തക്കിടതക്കം തട്ടി തട്ടി ത്തഞ്ചി നെഞ്ചുടുക്ക്

കൊഞ്ചി ത്തഞ്ചി കൊഞ്ചി നെഞ്ചുടുക്ക്

(ശരണം ശരണം എന്‍റെ സ്വാമി ശരണം ശരണം എന്‍റെ സ്വാമി)

താങ്കട തക്കം തട്ടി തട്ടി തക്കിടതക്കം തട്ടി തട്ടി ത്തഞ്ചി നെഞ്ചുടുക്ക്

ദീപാരാധനക് സോപാനത്തിലൊന്ന് തൊഴുതു മടങ്ങാൻ മോഹം

വാക്കിൻ പൂവിറുത്ത് പാട്ടിൽ കോർത്തെടുത് ചാർതാനുള്ളിൽ മോഹം

ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ

ഹരിഹര സുധനെ ഗിരിവര നിലയാ ശരണം ശരണമപ്പാ

തിരുവാഭരണം ചാർത്തിയ രൂപം കാണാൻ തുണ വേണം

അയ്യനെ കാണാൻ തുണവേണം

(ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയെ)

(ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയെ)

അങ്ങകലെ മലമേലെ എന്‍റെ അയ്യന്‍റെ സന്നിധാനം

ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം

ചെങ്കില വട്ടം കൊട്ടി കൊട്ടി പൂക്കുല കയ്യിൽ തുള്ളി തുള്ളി

ചാടാനുള്ളൊരുങ്ങിതുള്ളി തുള്ളി പാടാൻ ഉള്ളൊരുങ്ങി

(ശരണം ശരണം എന്‍റെ സ്വാമി ശരണം ശരണം എന്‍റെ സ്വാമി)

ചെങ്കില വട്ടം കൊട്ടി കൊട്ടി പൂക്കുല കയ്യിൽ തുള്ളി തുള്ളി ചാടാൻ ഉള്ളൊരുങ്ങി

മതിമോഹനമൊരു ഭജനവലിയിൽ ശ്രുതി ചേർന്നൊഴുകി മനം

ശ്രുതിയിൽ ചേർന്ന് ലയിക്കെ ഉള്ളം തന്നെ താനേ മറന്നു

ശരണം ശരണം ശരണം പാടി പദതാരിണ തേടാം

ഉലകം മുഴുവൻ പോറ്റിയുണർത്തൂം മഹിഷീ മർദ്ദനാ ശരണം

പ്രണവം ചൊല്ലീ പടിയൊന്നേറാൻ അടിയനു വരം തരണേ

പൊന്നയ്യപ്പ അടിയനു പദ ശരണം

അങ്ങകലെ മലമേലെ എന്‍റെ അയ്യന്‍റെ സന്നിധാനം

ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം

Devotional Music

Devotional Music

ഭക്തി ഗാനങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...