മുനിയാൽ ശപിക്കപ്പെട്ട പാണ്ഡുവും പത്നിമാരായ കുന്തിയും മാദ്രിയും രാജസുഖങ്ങളെല്ലാം ഉപേക്ഷിച്ച് വനത്തിൽ താമസമായി. സ്ത്രീയെ സ്പർശിച്ചാൽ പാണ്ഡുവും ആ സ്ത്രീയും തൽക്ഷണം മരിച്ചുവീഴും എന്നായിരുന്നു ശാപം. തപസ്സിലൂടെ സദ്ഗതി നേടാമെന്നതായിരുന്നു വനവാസത്തിന്‍റെ ഉദ്ദേശ്യം. എന്നാൽ സ്വർഗത്തിൽ പ്രവേശിക്കുന്നതിന് പുത്രൻ ഉണ്ടായിരിക്കണമെന്നത് പിന്നീട് പാണ്ഡു മനസ്സിലാക്കി. കുന്തിയോട് മറ്റൊരു സത്പുരുഷനിൽനിന്നും ഗർഭം ധരിക്കാൻ പാണ്ഡു ആവശ്യപ്പെട്ടു. ഇത് ധർമ്മശാസ്ത്രം അനുവദിക്കുന്നുണ്ട്. ഇങ്ങനെയുണ്ടാകുന്ന പുത്രൻ സ്വന്തം പുത്രനായിത്തന്നെ കണക്കാക്കപ്പെടും.

എന്നാൽ ഇതിനുപകരം മറ്റൊരു മാർഗ്ഗം കുന്തി നിർദ്ദേശിച്ചു. പുരു വംശത്തിൽ വ്യുഷിതാശ്വൻ എന്നൊരു നീതിമാനായ രാജാവുണ്ടായിരുന്നു. നന്നായി രാജ്യം ഭരിച്ചും നിരവധി യജ്ഞങ്ങൾ നടത്തിയും അദ്ദേഹം വലിയ കീർത്തി സമ്പാദിച്ചു. അദ്ദേഹത്തിന്‍റെ പത്നിയായിരുന്നു ഭദ്ര. അസുഖം മൂലം വ്യുഷിതാശ്വൻ അകാലത്തിൽ മരണമടഞ്ഞു. അനന്തരാവകാശികൾ ഇല്ലാത്ത ഭദ്ര തന്‍റെ ഭർത്താവിനൊപ്പം പരലോകത്തേക്ക് പോകാൻ തുനിഞ്ഞു. 

ആ സമയം ഒരു അശരീരി കേട്ടു. വ്യുഷിതാശ്വന്‍റെ ശബ്ദമായിരുന്നു അത്. ശരീരമില്ലെങ്കിലും ഭദ്രയിൽ പുത്രോത്പത്തി ചെയ്യാമെന്ന് വ്യുഷിതാശ്വൻ വാഗ്ദാനം ചെയ്തു. ഇതിനായി ഋതുസ്നാതയായതിനു ശേഷം എട്ടാം നാളിലോ പതിനാലാം നാളിലോ ഭദ്ര തനിക്കായി കാത്തിരിക്കണം. അങ്ങനെ വ്യുഷിതാശ്വൻ ഭദ്രയുമായി ഒന്നുചേർന്നു. ഇപ്രകാരമുണ്ടായ വംശപാരമ്പരയാണ് ശാല്വന്മാരും മാദ്രന്മാരും. 

ഈ കഥ വിവരിച്ചതിനുശേഷം കുന്തി പാണ്ഡുവിനോട് യോഗശക്തി മൂലം ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ തന്നിൽ പുത്രോത്പത്തി ചെയ്യാൻ ആവശ്യപ്പെട്ടു.

22.4K
3.4K

Comments

Security Code

81994

finger point right
വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

നന്മ നിറഞ്ഞത് -User_sq7m6o

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

Knowledge Bank

ഗായത്രീമന്ത്രത്തിന്‍റെ ദേവതയാര്?

സവിതാവ്. സൂര്യന്‍റെ സൃഷ്ട്യുന്മുഖമായ ഭാവമാണ് സവിതാവ്. ശ്രേഷ്ഠനായ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നതാണ് ഗായത്രിയിലെ പ്രാര്‍ഥന. ഗായത്രീമന്ത്രം ജപിച്ചാല്‍ വരുന്ന സാന്നിദ്ധ്യം സവിതാവിന്‍റേതാണെങ്കിലും മന്ത്രത്തിന്‍റെ ശക്തിയ്ക്ക് ദേവീസങ്കല്പമാണ് നല്‍കിയിരിക്കുന്നത്.

എന്താണ് യജ്ഞം

മന്ത്രോച്ചാരണസഹിതം ദേവതകൾക്കായി നൈവേദ്യങ്ങൾ അഗ്നിയിൽ സമർപ്പിക്കുന്നതാണ് യജ്ഞം.

Quiz

ബ്രഹ്മാസ്ത്രത്തില്‍ ഏത് മന്ത്രമാണ് ഉപയോഗിക്കുന്നത് ?

Recommended for you

ശ്രീരാമന്‍റെ കൈക്കരുത്തിൽ ശിവധനുസ്സ് ഒടിഞ്ഞുവീഴുന്നു

ശ്രീരാമന്‍റെ കൈക്കരുത്തിൽ ശിവധനുസ്സ് ഒടിഞ്ഞുവീഴുന്നു

Click here to know more..

നിങ്ങളുടെ സ്വപ്നത്തിലെ ഭാര്യയെ നേടാൻ മന്ത്രം

നിങ്ങളുടെ സ്വപ്നത്തിലെ ഭാര്യയെ നേടാൻ മന്ത്രം

നിങ്ങളുടെ സ്വപ്നത്തിലെ ഭാര്യയെ നേടാൻ മന്ത്രം ....

Click here to know more..

ഗണേശ ഗകാര സഹസ്രനാമ സ്തോത്രം

ഗണേശ ഗകാര സഹസ്രനാമ സ്തോത്രം

അസ്യ ശ്രീഗണപതിഗകാരാദിസഹസ്രനാമമാലാമന്ത്രസ്യ . ദുർവാസാ �....

Click here to know more..