കർണ്ണാടകയിൽ തുംഗഭദ്ര നദിയുടെ ചുറ്റുമുള്ള പ്രദേശമായിരുന്നു കിഷ്കിന്ധ. അവിടത്തെ രാജാവായിരുന്നു ബാലി. ശ്രീരാമചന്ദ്രന്‍റെ നിർദേശപ്രകാരം തന്‍റെ ഗുരു സൂര്യന്‍റെ അംശാവതാരമായ സുഗ്രീവനെ സഹായിക്കാൻ ഹനുമാൻ കിഷ്കിന്ധയിൽ എത്തിച്ചേർന്നു, ബാലിയുടെ മന്ത്രിയുമായി.
കിഷ്കിന്ധയ്ക്ക് ചുറ്റും രാക്ഷസന്മാരുടെ സാമ്രാജ്യമായിരുന്നു. അവിടെ ഭരിച്ചിരുന്നത് രാവണന്‍റെ അനുചരന്മാരായ ഖരൻ, ദൂഷണൻ തുടങ്ങിയവരായിരുന്നു. അവരുടെ നിരന്തരമായ ആക്രമണങ്ങളെ അതി ശക്തനായ ബാലി പരാജയപ്പെടുത്തിക്കൊണ്ടേയിരുന്നു.
ബാലിക്ക് ഒരു സിദ്ധിയുണ്ടായിരുന്നു. മുന്നിൽ നിന്നാക്രമിക്കുന്ന ശത്രുവിന്‍റെ പകുതി ബലം ബാലിയിലേക്ക് വന്നുചേരും.അങ്ങനെ ശത്രു ക്ഷീണിതനാകുകയും ബാലി കൂടുതൽ ശക്തമാകുകയും ചെയ്യും. ഇതറിയാമായിരുന്ന രാവണൻ ഒരിക്കൽ നദിയിൽ നിത്യകർമ്മാനുഷ്ടാനം നടത്തിക്കൊണ്ടിരുന്ന ബാലിയെ പിന്നിൽനിന്നും ആക്രമിച്ചു. ബാലി രാവണനെ തന്‍റെ വാൽ കൊണ്ട് ബന്ധിച്ചു. ബാലി നിത്യവും പ്രാർത്ഥനകൾക്കായി പല തീർത്ഥങ്ങളിലും പോകാറുണ്ടായിരുന്നു. പോകുന്നിടത്തെല്ലാം രാവണനേയും വലിച്ചിഴച്ചു, ഒടുവിൽ ബാലി കിഷ്കിന്ധയിൽ തിരിച്ചെത്തി. ബാലിയുടെ വാലിൽ ബന്ധനസ്ഥനായിരുന്ന രാവണനെ കണ്ട് എല്ലാവരും പരിഹസിച്ച് ചിരിച്ചു.
രാവണൻ തോൽവി സമ്മതിക്കുകയും ബാലിയുടെ സൗഹൃദത്തിനായി യാചിക്കുകയും ചെയ്തു. ഈ സൗഹൃദത്തിൽ നിന്ന് ഒന്നും തന്നെ നേടാൻ ഇല്ലായിരുന്നെങ്കിൽ കൂടിയും ബാലി രാവണന്‍റെ അഭ്യർത്ഥന സ്വീകരിച്ചു.
അസുരന്മാരോടും രാക്ഷസന്മാരോടും ഹനുമാന് ജന്മനാ വെറുപ്പായിരുന്നു. ബാലിയും രാവണനും തമ്മിലുള്ള സൗഹൃദം ഹനുമാന് ഇഷ്ടപ്പെട്ടില്ല. കിഷ്കിന്ധയിൽ ഇടം നൽകിയത് ബാലിയാണെങ്കിലും ബാലിയുടെ സഹോദരനായ സുഗ്രീവനോട് ഹനുമാന് കൂടുതൽ അടുപ്പം തോന്നിത്തുടങ്ങി.
മണ്ഡോദരിയുടെ സഹോദരനായിരുന്നു മായാവി. ഏതോ ഒരു വാനര രാജാവ് രാവണനെ പരിഹാസപാത്രമാക്കിയതറിഞ്ഞ് അവൻ ബാലിയോട് പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ ബാലിയുടെ ശക്തിയെക്കുറിച്ച് അവന് അറിവില്ലായിരുന്നു. അവൻ കിഷ്കിന്ധയുടെ കവാടത്തിലെത്തി ബാലിയെ വെല്ലുവിളിക്കാൻ തുടങ്ങി. ബാലി പുറത്തേക്ക് ഓടിയിറങ്ങി വന്നു. ബാലിയുടെ യഥാർത്ഥ വലിപ്പവും രൂപവും കണ്ടപ്പോൾ രാക്ഷസൻ പ്രാണരക്ഷാർത്ഥം ഓടാൻ തുടങ്ങി. ബാലി അവനെ പിന്തുടർന്നു.. ഹനുമാനും സുഗ്രീവനും ബാലിയെ അനുഗമിച്ചു. രാക്ഷസൻ ഒരു മലമുകളിലേക്ക് ഓടിക്കയറി ഒരു ഗുഹയ്ക്കുള്ളിലേക്ക് പോയി. തനിക്കായി പതിനഞ്ച് ദിവസം കാത്തിരിക്കാൻ ഹനുമാനോടും സുഗ്രീവനോടും പറഞ്ഞിട്ട് ബാലിയും ഗുഹയ്ക്കുള്ളിലേക്ക് പോയി.ഗുഹയ്ക്കുള്ളിൽ നിന്ന് യുദ്ധത്തിൻ്റെ ഉഗ്രമായ ശബ്ദങ്ങൾ കേട്ടുതുടങ്ങി. ദിവസങ്ങളോളം അത് തുടർന്നു. ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് ഹനുമാനും സുഗ്രീവനും അറിയാമായിരുന്നില്ല. എന്നിരുന്നാലും ബാലിയുടെ ആജ്ഞയനുസരിച്ച് അവർ പുറത്തുതന്നെ കാത്തുനിന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഗുഹയിൽ നിന്ന് പെട്ടെന്ന് രക്തം പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ബാലി രാക്ഷസനെ കൊന്നു, പക്ഷേ മരിക്കുന്നതിനുമുമ്പ് രാക്ഷസൻ ബാലിയുടെ ശബ്ദത്തിൽ ഉറക്കെ നിലവിളിച്ചു.
ബാലിയുടെ നിലവിളികളും ഗുഹയിൽ നിന്ന് രക്തം വരുന്നതും കണ്ട് സുഗ്രീവനും ഹനുമാനും രാക്ഷസൻ ബാലിയെ കൊന്നിട്ടുണ്ടാകുമെന്ന് കരുതി. രാക്ഷസൻ പുറത്തേക്ക് വരുന്നത് തടയാൻ സുഗ്രീവൻ ഒരു വലിയ പാറകൊണ്ട് ഗുഹാമുഖം അടച്ചു.
സുഗ്രീവനും ഹനുമാനും കിഷ്കിന്ധയിലേക്ക് മടങ്ങി, സംഭവിച്ചത് കേട്ട് എല്ലാവരും സങ്കടപ്പെട്ടു. എപ്പോൾ വേണമെങ്കിലും രാക്ഷസൻ ഗുഹയ്ക്ക് പുറത്ത് വന്ന് കിഷ്കിന്ധയെ ആക്രമിക്കുമെന്ന് എല്ലാവരും ഭയപ്പെട്ടു. അവരെ നയിക്കാനും സംരക്ഷിക്കാനും കിഷ്കിന്ധയ്ക്ക് ഒരു രാജാവ് ആവശ്യമായിരുന്നു. അങ്ങനെ എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി സുഗ്രീവൻ കിഷ്കിന്ധയുടെ രാജാവായി.
രാക്ഷസനെ കൊന്നതിന് ശേഷം ബാലി കുറച്ചുനേരം വിശ്രമിച്ചു. ഗുഹയിൽ നിന്ന് പുറത്തുവരാൻ നോക്കിയപ്പോൾ ഗുഹാമുഖം പാറ കൊണ്ട് മൂടിയിരിക്കുന്നതായി കണ്ടു. സുഗ്രീവൻ തന്നെ ചതിച്ചതാണെന്ന് ബാലിക്ക് തോന്നി. പാറ തള്ളി മാറ്റി ബാലി പുറത്തു വന്നു. കിഷ്‌കിന്ധയിൽ മടങ്ങിയെത്തി സുഗ്രീവൻ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നത് കണ്ടപ്പോൾ ബാലിയുടെ സംശയം ഉറപ്പായി. തൻ്റെ രാജ്യം തട്ടിയെടുക്കാൻ സുഗ്രീവൻ മനപ്പൂർവ്വം തന്നെ ഗുഹയ്ക്കുള്ളിൽ അടച്ചിട്ടതാണെന്ന് ബാലിക്ക് ബോധ്യപ്പെട്ടു.
ഇങ്ങനെയാണ് ബാലി സുഗ്രീവന്‍റെ ശത്രുവായത്.
ഭദ്രകാളി.
നിര്‍മ്മാല്യദര്‍ശനത്തിന് വിശ്വരൂപന്‍, തൈലാഭിഷേകത്തിന് വാതരോഗഘ്നന്‍, വാകച്ചാര്‍ത്തിന് ഗോകുലനാഥന്‍, ശംഖാഭിഷേകത്തിന് സന്താനഗോപാലന്‍, ബാലാലങ്കാരത്തിന് ഗോപികാനാഥന്‍, പാല്‍ മുതലായ അഭിഷേകസമയത്ത് യശോദാബാലന്‍, നവകാഭിഷേകത്തിന് വനമാലകൃഷ്ണന്‍, ഉച്ചപൂജക്ക് സര്‍വാലങ്കാരഭൂഷണന്‍, സായംകാലം സര്‍വ്വമംഗളദായകന്‍, ദീപാരാധനക്ക് മോഹനസുന്ദരന്‍, അത്താഴപൂജക്ക് വൃന്ദാവനചരന്‍, തൃപ്പുകക്ക് ശേഷശയനന്‍.