ച്യവനമഹർഷിയാണ് ച്യവനപ്രാശം ഉണ്ടാക്കിയത്.  ഭൃഗുമഹർഷിയുടെ പുത്രനായിരുന്നു ച്യവനൻ. അദ്ദേഹത്തിന് ആ പേര് എങ്ങനെയാണ് വന്നതെന്നറിയണ്ടേ?

പുലോമ എന്നായിരുന്നു ഭൃഗുമഹർഷിയുടെ പത്നിയുടെ പേര്. അവർ ഗർഭിണിയായിരുന്നു. ഒരിക്കൽ മഹർഷി സ്നാനത്തിന് പോയിരുന്ന സമയത്ത് ആശ്രമത്തിൽ ഒരു രാക്ഷസൻ വന്നു കയറി.

അവൻ പണ്ടൊരിക്കൽ പുലോമയെ കണ്ട് ആകൃഷ്ടനാകുകയും മനസാ വരിക്കുകയും ചെയ്തിരുന്നു. എന്നാൽ പുലോമയെ തനിക്ക് വിവാഹം കഴിച്ചുതരണമെന്ന രാക്ഷസന്‍റെ ആവശ്യം പുലോമയുടെ അച്ഛൻ നിരസിച്ചു. പുലോമയെ ഭൃഗുമഹർഷിക്ക്  വൈദിക വിധിപ്രകാരം അഗ്നിസാക്ഷിയായി വിവാഹം കഴിച്ചുകൊടുത്തു. 

എന്നിരുന്നാലും രാക്ഷസന് പുലോമ തന്‍റെയാണ് എന്ന വിചാരം മനസ്സിൽനിന്നും പോയില്ല.

ആശ്രമത്തിൽ പുലോമയെ തനിയെ കണ്ടപ്പോൾ രാക്ഷസന് പഴയതെല്ലാം ഓർമ്മ വന്നു. പുലോമ തന്നെയാണെന്ന് ഉറപ്പാക്കാനായി രാക്ഷസൻ യാഗശാലയിലെ അഗ്നിയോട് ചോദിച്ചു. 'ഇവൾ പുലോമ തന്നെയല്ലേ?'

അഗ്നി ധർമ്മസങ്കടത്തിലായി. സത്യം പറഞ്ഞാൽ രാക്ഷസൻ പുലോമയെ ഉപദ്രവിക്കും. കള്ളം പറയുന്നത് പാപമാണ്.

അഗ്നി പറഞ്ഞു, 'ഇവൾ പുലോമ തന്നെയാണ്. പക്ഷെ ഇന്നവൾ ശാസ്ത്രവിധിപ്രകാരമുള്ള വിവാഹത്തിലൂടെ ഭൃഗുമഹർഷിയുടെ ഭാര്യയാണ്. നിനക്ക് അവളുടെ മേൽ ഒരു അവകാശവുമില്ല.

പുലോമ തന്നെയാണ് എന്നുറപ്പായതും വരാഹരൂപമെടുത്ത രാക്ഷസൻ പുലോമയെ ഉടൻ കടത്തിക്കൊണ്ടുപോയി.  ആ ആഘാതത്തിൽ പുലോമയുടെ ഗർഭമലസി താഴെ വീണു. ആ ശിശുവാണ് ച്യവനൻ. ച്യുതിയിലൂടെ (താഴെ വീഴൽ) പിറന്നതുകൊണ്ട് ച്യവനൻ എന്ന പേര് വന്നു.

താഴെ വീണ ച്യവനന്‍റെ ഉഗ്ര തേജസ്സിൽ രാക്ഷസൻ ഭസ്മമായി.

51.4K
7.7K

Comments

Security Code

82775

finger point right
ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

Read more comments

Knowledge Bank

അഭിമന്യു അന്തരിച്ച സ്ഥലം

ചക്രവ്യൂഹത്തിനുള്ളിൽ അഭിമന്യു മരിച്ച സ്ഥലം ഇപ്പോൾ അഭിമന്യുപൂർ എന്നാണ് അറിയപ്പെടുന്നത്. കുരുക്ഷേത്ര നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണിത്. അമിൻ, അഭിമന്യു ഖേഡ, ചക്രംയു എന്നീ പേരുകളിൽ ഇത് നേരത്തെ അറിയപ്പെട്ടിരുന്നു.

ഗായത്രി മന്തസിദ്ധിക്ക് എത്ര ഉരു ജപിക്കണം?

ഗായത്രി മന്ത്രം സിദ്ധിയാകാന്‍ 24 ലക്ഷം ഉരു ജപിക്കണം.

Quiz

കൊല്ലവര്‍ഷത്തിന് ഏത് കാലഗണനാരീതിയുമായാണ് ബന്ധമുണ്ടായിരുന്നത്?

Recommended for you

പുരാതന ഭാരതത്തിൽ രാജാക്കന്മാർ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിച്ചിരുന്നു

പുരാതന ഭാരതത്തിൽ രാജാക്കന്മാർ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിച്ചിരുന്നു

Click here to know more..

വിജയത്തിനുള്ള മന്ത്രം

വിജയത്തിനുള്ള മന്ത്രം

ക്ലീം ജഗത്ത്രയവശീകരണായ സൗഃ സർവമനഃക്ഷോഭണായ ശ്രീം മഹാസമ�....

Click here to know more..

ഹരിനാമ അഷ്ടക സ്തോത്രം

ഹരിനാമ അഷ്ടക സ്തോത്രം

നാരദവീണോജ്ജീവനസുധോർമിനിര്യാസമാധുരീപൂര . ത്വം കൃഷ്ണനാ�....

Click here to know more..