സ്വർഗ്ഗലോകത്ത് ഒരു ശുനകി (പെൺപട്ടി) ഉണ്ട്. സരമ എന്നാണവളുടെ പേര്. നായ്ക്കൾക്ക് അശുദ്ധിയുണ്ടോ?
ദേവസാന്നിദ്ധ്യത്തിൽ സ്വർഗത്തിൽ ഒരു നായ ഉണ്ടാകുമെങ്കിൽ, അവർ എങ്ങനെ അശുദ്ധരാകും. ഭൈരവൻ, ദത്താത്രേയൻ തുടങ്ങിയവരുടെ കൂടെ എപ്പോഴും നായ്ക്കൾ ഉണ്ടാകും.
സരമയ്ക്ക് ഒരു മകനുണ്ടായിരുന്നു, സാരമേയൻ.
ജനമേജയനും സഹോദരന്മാരും (പരീക്ഷിത്തിന്‍റെ പുത്രൻമാർ) ചേർന്ന് കുരുക്ഷത്രത്തിൽ യാഗം നടത്തിക്കൊണ്ടിരുന്നപ്പോൾ സാരമേയൻ. ആ യാഗവേദിയിൽ ചെന്നു കയറി. ജനമേജയന്‍റെ സഹോദരന്മാർ അവനെ അടിച്ചോടിച്ചു.
അവൻ വേദനയോടെ കരഞ്ഞുകൊണ്ട് തന്‍റെ അമ്മയുടെ അടുത്തേക്ക് പോയി.
എന്താണ് സംഭവിച്ചതെന്ന് സരമ ചോദിച്ചു. അവൻ പറഞ്ഞു, 'ജനമേജയൻ്റെ സഹോദരന്മാർ എന്നെ അടിച്ചു'.
'നീ അവിടെ എന്തെങ്കിലും വികൃതി ചെയ്തിരിക്കണം.'
'ഇല്ല, ഞാൻ ഒന്നും തന്നെ ചെയ്തില്ല. ഞാൻ ഹവിസ്സ് (ഹോമത്തിൽ സമർപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ) നക്കിയില്ല, ഞാൻ അവയുടെ നേരെ നോക്കിയത് പോലുമില്ല'.
സരമ ദേഷ്യത്തോടെ യാഗവേദിയിലേക്ക് പോയി.
'എന്തിനാണ് എൻ്റെ മകനെ തല്ലിയത്? അവൻ തെറ്റൊന്നും ചെയ്തില്ലല്ലോ?'
അവർ മറുപടിയൊന്നും പറഞ്ഞില്ല.
സരമ അവരെ ശപിച്ചു, 'സങ്കൽപ്പിക്കാൻ പോലും കഴിയാത്ത, തീർത്തും അപ്രതീക്ഷിതമായ ചില ആപത്തുകൾ നിങ്ങൾക്ക് വന്നുചേരും'.
മഹാഭാരതത്തിന്‍റെ ആരംഭത്തിൽത്തന്നെ ഉള്ള ഒരു കഥയാണിത്. എന്തിനാണ് ഒരു നായയുടെ കഥക്ക് ഇത്രകണ്ട് പ്രാധാന്യം കൊടുത്തിരിക്കുന്നത്?
മഹാഭാരതം ധർമ്മത്തെക്കുറിച്ചാണ് നമുക്ക് പറഞ്ഞുതരുന്നത്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് മഹാഭാരതം കാണിച്ചുതരുന്നു. ശരിയും തെറ്റും സംബന്ധിച്ച വ്യക്തത നൽകുന്നു.
സരമയുടെ സംയമനം കാണുക. അവൾ ശക്തയാണെന്ന് അവൾക്കറിയാം. അവൾ ശപിച്ചാൽ ഫലിക്കും എന്നുമവൾക്കറിയാം. എന്നാൽ സംയമനം പാലിച്ച്, ചോദിച്ചു മനസ്സിലാക്കിയശേഷമാണ് ശപിച്ചത്.
മകൻ കരയുന്നത് കണ്ടയുടനെ അവൾ ശപിച്ചില്ല. സംഭവത്തിന് പിന്നിലെ സത്യമറിയുന്നത് വരെ അവൾ തന്‍റെ മാതൃവാത്സല്യത്തെ നിയന്ത്രിച്ചുവെച്ചു.
നിഗമനങ്ങളിൽ എത്തിച്ചേരാനും തിടുക്കത്തിൽ പ്രവർത്തിക്കാനുമുള്ള മനസ്സിൻ്റെ സ്വാഭാവിക പ്രവണതയെ നിയന്ത്രിക്കുമ്പോൾ ആന്തരിക ശക്തി വികസിക്കും.
ആത്മശക്ത്തിയുള്ളവർ വൈകാരികമായി പ്രതികരിക്കില്ല. അവർക്കും വികാരങ്ങളുണ്ട്. എന്നാൽ വികാരങ്ങളെ തീരുമാനങ്ങൾ എടുക്കാൻ അവർ അനുവദിക്കില്ല. തീരുമാനങ്ങൾ എടുക്കാൻ അവർ വിവേകത്തെ ഉപയോഗിക്കുന്നു.
ജനമേജയനോ സഹോദരന്മാർക്കോ സാരമേയനെ തല്ലാൻ ഒരു കാരണവുമില്ലായിരുന്നു എന്നത് വ്യക്തമാണ്.
ഇല്ലെങ്കിൽ അവർ സരമയോട് പറയുമായിരുന്നു, 'നോക്കൂ, ഈശ്വരാരാധന നടക്കുന്നിടത്ത് ർമ്മശാസ്ത്രപ്രകാരം നായ്ക്കളെ അനുവദിക്കില്ലെന്ന് നിനക്കറിയില്ലേ? നായ്ക്കൾക്ക് അശുദ്ധിയില്ലേ?'
തിരികെ പോകുകയല്ലാതെ സരമയ്ക്ക് മറ്റ് മാർഗമില്ലാതാകുമായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല.
ധർമ്മം എന്നത് വലിയ കാര്യങ്ങൾ മാത്രമല്ല. ധർമ്മം ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും സംബന്ധിക്കുന്നതാണ്. ജീവിതത്തിലെ എല്ലാ ചെറിയ സാഹചര്യങ്ങളോടുപോലും നമ്മൾ എങ്ങനെ പ്രതികരിക്കണം എന്നതാണ് ധർമ്മം. അല്ലെങ്കിൽ ഒരു നായ അടി വാങ്ങിയ കഥയ്ക്ക് മഹാഭാരതം എന്തിന് ഇത്രകണ്ട് പ്രാധാന്യം കൊടുക്കണം?
ഓർക്കുക, അനുക്രമണികയ്ക്ക് ശേഷം മഹാഭാരതം ആരംഭിക്കുന്നത് തന്നെ ഈ ശ്ലോകത്തിലൂടെയാണ്.
ജീവിതത്തിൽ ഒന്നും യാദൃശ്ചികമായിരിക്കില്ല. ജീവിതത്തിൽ സംഭവിക്കുന്ന ഒന്നും തന്നെ അപ്രസക്തമാകില്ല. ജീവിതത്തിലെ ഓരോ ചെറിയ സംഭവവും വിവേകം ഉപയോഗിക്കാനുള്ള അവസരമാണ്.
വിവേകം എന്നാൽ എന്താണ് ശരിയും തെറ്റും എന്നതിനെ തിരിച്ചറിയുന്നത്.
വിവേകം ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ രണ്ട് ഗുണങ്ങളാണുള്ളത്; പവിത്രത കൈവരുന്നു, ബുദ്ധി വികസിക്കുന്നു. മറ്റുള്ളവർ കാണാത്തത് നിങ്ങൾ കാണാൻ തുടങ്ങും. ഇത് ആത്മീയമായ വളർച്ചയാണ്.
അതിനാൽ, ആത്മീയമായി വളരാനുള്ള ഏക മാർഗം യോഗയും പ്രാണായാമവുമാണെന്ന് കരുതരുത്. ഓരോ പ്രവൃത്തിയും വിവേകവും ബുദ്ധിയുമുപയോഗിച്ച് ധർമ്മാനുസൃതമായി ചെയ്യുമ്പോളാണ് യഥാർത്ഥ ആത്മീയ വളർച്ച ഉണ്ടാകുന്നത്.
ആത്മീയ പുരോഗതിയിൽ നിങ്ങളുടെ സ്വന്തം മനസ്സാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രു. അതേ മനസ്സാണ് ഏറ്റവും വലിയ മിത്രവും.
പൂജ നടക്കുന്ന സ്ഥലത്ത് നായ്ക്കളെ സാധാരണമായി അനുവദിക്കാറില്ല. എന്താണ് കാരണമെന്ന് അറിയാമോ?
നമ്മുടെ പൂജകൾ വെറും പ്രാർത്ഥനകളല്ല. അതിൽ നൈവേദ്യസമർപ്പണമുണ്ട്.
നായ്ക്കളുടെ ഭക്ഷണ ശീലങ്ങൾ മറ്റ് മൃഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവർ മിക്കവാറും എന്തും, കഴിക്കും. പശുക്കളെ പോലെയല്ല. പശുക്കൾ സസ്യങ്ങൾ മാത്രമേ ഭക്ഷിക്കൂ. സിംഹങ്ങളെപ്പോലെയല്ല. സിംഹങ്ങൾ പുല്ല് തിന്നുകയില്ല. നായ്ക്കൾ അങ്ങനെയല്ല. ദൈവം അവരെ ഇങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. നായ്ക്കൾ വീട്ടിൽ എല്ലായിടത്തും പ്രവേശനമുള്ള മൃഗങ്ങളാണ്. പശുക്കളെപ്പോലെയോ മറ്റ് വളർത്തുമൃഗങ്ങളെപ്പോലെയോ അല്ല.
നായ്ക്കൾ ചെറിയ അളവിൽ ഭക്ഷണം കഴിക്കും, ധാരാളമായും കഴിക്കും. രണ്ടു കൊണ്ടും തൃപ്തിപ്പെടും.
ഭക്ഷണം കാണുമ്പോഴെല്ലാം അവരുടെ വായിൽ വെള്ളമൂറും. അത് ഈശ്വരന് വേണ്ടി പാകം ചെയ്തതാണോ അല്ലയോ എന്നൊന്നും നായയ്ക്ക് അറിയില്ല. കഴിക്കാവുന്ന എന്തെങ്കിലും കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറാൻ തുടങ്ങും, അതിനായുള്ള ആഗ്രഹം വരും.
ഈശ്വരന് വേണ്ടി തയ്യാറാക്കിയ എന്തും ആദ്യം ഈശ്വരനാണ് സമർപ്പിക്കേണ്ടത്. അത് രുചിച്ചുനോക്കാൻ പോലും പാടില്ല, അത് ഉച്ഛിഷ്ടമാകും. പൂജ നടക്കുന്ന സ്ഥലത്തേക്ക് നായയെ അനുവദിക്കുമ്പോൾ അതിന്‍റെ മുന്നിൽ രുചികരമായ ഭക്ഷണം വെയ്ക്കുകയും അത് ഭക്ഷിക്കുന്നത് തടയുകയുമാണ് ചെയ്യുന്നത്. ഇതൊരുതരം ദ്രോഹമാണ്, ഹിംസയാണ്. നമ്മുടെ ധർമ്മം ഹിംസയെ പിന്തുണയ്ക്കുന്നില്ല.
ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നതും മറ്റും മനുഷ്യരെ ആത്മീയമായി വളരാൻ സഹായിക്കും. എന്നാൽ പാവം നായയ്ക്ക് അത്തരം ആത്മീയാന്വേഷണങ്ങളൊന്നുമില്ലല്ലോ. ദൈവം രൂപകല്പന ചെയ്ത വിധത്തിൽ അവൻ തൻ്റെ ജീവിതം നയിക്കട്ടെ.
ഇതാണ് പൂജ നടക്കുന്നിട്ടത് നായയെ കൊണ്ടുവരരുത് എന്ന് പറയുന്നതിന്‍റെ യഥാർത്ഥ കാരണം; പൂജയുടെ ഗുണവും ലഭിക്കില്ല, നിസ്സഹായനായ ഒരു മൃഗത്തോട് ഹിംസ ചെയ്തതിൻ്റെ പാപവും ലഭിക്കും.
കണ്ടില്ലേ എത്ര സൂക്ഷ്മമായാണ് മഹാഭാരതം ധർമ്മത്തെ അപഗ്രഥിക്കുന്നതെന്ന്.
നാരദ-ഭക്തി-സൂത്രം. 14 അനുസരിച്ച്, ഭക്തൻ കുടുംബത്തെ ഉപേക്ഷിക്കേണ്ടതില്ല; കുടുംബത്തോടുള്ള കാഴ്ചപ്പാട് മാത്രം മാറുന്നു. ഭഗവാൻ ഏൽപ്പിച്ച കടമയായി കുടുംബത്തെ പരിപാലിക്കുന്നത് തുടരാൻ ഭക്തന് കഴിയും.
വേദത്തിലെ പരമസത്യത്തെ അറിഞ്ഞവരാണ് ബ്രഹ്മവാദികള്‍. ബ്രഹ്മവാദി എന്നതിന്‍റെ സ്ത്രീരൂപമാണ് ബ്രഹ്മവാദിനി. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിമാര്‍ വഴിയാണ് മന്ത്രങ്ങള്‍ പ്രകടമായത്. ഋഷിയുടെ സ്ത്രീരൂപമാണ് ഋഷികാ. എല്ലാ ഋഷികകളും ബ്രഹ്മവാദിനികളാണ്. എന്നാല്‍ എല്ലാ ബ്രഹ്മവാദിനികളും ഋഷികയാകണമെന്നില്ല.
ദേവീ മാഹാത്മ്യം - മൂർത്തി രഹസ്യം
അഥ മൂർതിരഹസ്യം . ഋഷിരുവാച . നന്ദാ ഭഗവതീ നാമ യാ ഭവിഷ്യതി ന�....
Click here to know more..ധൂമാവതി മന്ത്രം
ധൂം ധൂം ധൂമാവതി സ്വാഹാ....
Click here to know more..വിഘ്നേശ അഷ്ടക സ്തോത്രം
വിഘ്നേശ്വരം ചതുർബാഹും ദേവപൂജ്യം പരാത്പരം| ഗണേശം ത്വാം �....
Click here to know more..