മഹാദേവ്യൈ ച വിദ്മഹേ വിഷ്ണുപത്ന്യൈ ച ധീമഹി . തന്നോ ലക്ഷ്മീഃ പ്രചോദയാത് ..
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.
ഗുരുവായൂരിലെ ആദ്യത്തെ കൊടിമരം മലകുറുന്തോട്ടി കൊണ്ടുള്ളത് ആയിരുന്നു.