സംരക്ഷണത്തിനുള്ള അഘോര രുദ്ര മന്ത്രം

89.7K

Comments

474ni

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാര്‍

ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.

വിഗ്രഹത്തിനുള്ള ശില കണ്ടെത്താനുള്ള നിയമങ്ങള്‍

സാമാന്യമായി കറുപ്പ് നിറമുള്ള കൃഷ്ണശിലയാണ് കേരളത്തില്‍ വിഗ്രഹനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഋഷിമാരുടേയും സിദ്ധന്മാരുടേയും ആശ്രമം തുടങ്ങിയ പുണ്യഭൂമികളില്‍ കാണുന്ന ശിലകളാണ് നല്ലത്. മണ്ണില്‍ പൂഴ്ന്ന് കിടക്കുന്നതാകണം. മംഗളാക്ഷരങ്ങള്‍ എഴുതിയതുപോലെയുള്ള ചിഹ്നങ്ങള്‍ നല്ലതാണ്. മിനുസമുള്ളതും പണിയുമ്പോള്‍ തകര്‍ന്നുപോകാത്തതും ചുറ്റിക കൊണ്ട് അടിച്ചാല്‍ ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമാകണം ശില. ശിലയുടെ തല കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നതില്‍ ഏതെങ്കിലും ഒരു ദിക്കിലേക്കായിരിക്കണം. ഉപദിശകളിലേക്ക് ആകരുത്. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ഭാഗം വിഗ്രഹത്തിന്‍റെ മുന്‍ഭാഗമായി എടുക്കണം. തീപ്പൊരി കൂടുതല്‍ വരുന്ന അഗ്രം വിഗ്രഹത്തിന്‍റെ ശിരസായെടുക്കണം. ഏത് ദിക്കിനെ നോക്കിയാണോ പ്രതിഷ്ഠിക്കേണ്ടത് ആ ദിക്കിനെ നോക്കി ഭൂമിയില്‍ നിന്നും ശില ഉയര്‍ത്തുകയും വേണം.

Quiz

മലയാളത്തില്‍ മഹാഭാരതം രചിച്ചതാര് ?

ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര തനുരൂപ ചട ചട പ്രചട പ്രചട കഹ കഹ വമ വമ ബന്ധയ ബന്ധയ ഖാദയ ഖാദയ ഹും ഫട് സ്വാഹാ .....

ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര തനുരൂപ ചട ചട പ്രചട പ്രചട കഹ കഹ വമ വമ ബന്ധയ ബന്ധയ ഖാദയ ഖാദയ ഹും ഫട് സ്വാഹാ .

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |