ആമുഖം
ഭർതൃഹരിയുടെ സുഭാഷിതങ്ങളിൽ ഒരെണ്ണമെങ്കിലും കേൾക്കാ ത്തവർ വളരെച്ചുരുക്കമാണ്. എത്രയോ നൂറ്റാണ്ടുകളായി ഭാരതീയരുടെ സാഹിത്യജീവിതത്തിലും ദൈനന്ദിനജീവിതത്തിലും ഭർതൃഹരിയുടെ കൃതികൾ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിദ്യാധനം സർവ്വധനാത് പ്രധാനം എന്ന സുഭാഷിതശകലം ഭർതൃഹരിയുടേതാ ണെന്ന വാസ്തവം പലർക്കും അറിയില്ലെങ്കിലും എല്ലാ മലയാളികൾക്കും ഹൃദിസ്ഥമാണീ വരികൾ. ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചാണ് ഭർതൃഹരി ശതകങ്ങൾ രചിച്ചിട്ടുള്ളത്.
- ഭർതൃഹരി; വരരുചിയുടെയും വികമാദിത്യന്റെയും സഹോദരനാ യിരുന്നു ഭർതൃഹരി എന്നാണ് ഐതിഹ്യങ്ങൾ വർണ്ണിക്കുന്നത്. അദ്ദേഹം കാളിദാസന്റെ സമകാലീനനായിരുന്നു എന്നും അല്ലെന്നും രണ്ടഭിപ്രായ മുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത് 1500 വർഷം മുമ്പായിരുന്നു എന്നാണ് സംസ്കൃതസാഹിത്യചരിത്രപണ്ഡിതന്മാ രിൽ അധികം പേരും പ്രസ്താവിക്കുന്നത്. ശൃംഗാരശതകം, നീതിശതകം, വൈരാഗ്യശതകം എന്നിവയ്ക്കു പുറമേ വാക്യപദീയം എന്ന അതി ബൃഹത്തായ വ്യാകരണഗ്രന്ഥം കൂടി അദ്ദേഹം രചിച്ചു എന്നും വിശ്വസി ക്കപ്പെടുന്നു.
- എന്താണ് നീതി: സംസ്കൃതസാഹിത്യത്തിലെ നീതി എന്ന ശബ്ദത്തെ ശരിയായ നടപ്പ് എന്നു വേണമെങ്കിൽ മലയാളത്തിൽ പരിഭാഷ പ്പെടുത്താം. ഒരു സാഹചര്യത്തിൽ ഒരു വ്യക്തി മറ്റൊരാളോട് എങ്ങനെ പെരുമാറണം എന്നതിനെ അനുശാസിക്കുന്ന ശാസ്ത്രമാണ് നീതി ശാസ്ത്രം . ഒരു തരത്തിൽ ഇതിനെ ജീവനകല എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം.
- നീതിശതകം; ബൃഹസ്പതി നീതിശാസ്ത്രം, ശുകനീതി, ചാണക്യ നീതിശാസ്ത്രം, പഞ്ചതന്ത്രം, ഹിതോപദേശം, ശാർങ്ഗധരപദ്ധതി എന്നി ങ്ങനെ ഭർതൃഹരിക്കു മുമ്പും പിമ്പുമായി നിരവധി നീതിശാസ്ത ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാലും ഭർതൃഹരി യുടെ നീതിശ്ലോകങ്ങൾ ജനങ്ങളുടെയിടയിൽ വളരെയധികം പ്രചരിക്കുകയും ജനപ്രിയത നേടുകയും ചെയ്തിട്ടുണ്ടെന്നുള്ള കാര്യം സ്മരണീയ മാണ്.
മൂർഖൻ, വിദ്വാൻ, ശൗര്യം, സമ്പത്ത്, ദുർജ്ജനം എന്നിങ്ങനെ പത്തു വിഷയങ്ങളെക്കുറിച്ചുള്ള പത്തു ശ്ലോകങ്ങൾ വീതമുള്ള അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ശൂരന്മാരും അഭിമാനികളെയും വർണ്ണിക്കുന്ന സന്ദർഭത്തി ലുള്ള ഒരു സുഭാഷിതത്തിൽ ഇപ്രകാരം പറയുന്നു
കുസുമസ്തബകസവ്
ഗതീഹ മനസ്വിന
മൂർദ്ധ്നി വാ സർവ്വലോകസ്യ ശീര്യതേ വന ഏവ വാ
25
മാനമുള്ള ആളുകൾക്കു പൂങ്കുലയ്ക്കെന്നപോലെ രണ്ടു ഗതികൾ ഭവിക്കുന്നു. ഒന്നുകിൽ അത് സർവ്വജനങ്ങളുടേയും ശിരസ്സിൽ ശോഭിക്കും അല്ലെങ്കിൽ ദൂരെ വനത്തിൽക്കിടന്ന് വാടിക്കൊഴിഞ്ഞു പോകും. അതു പോലെ മാനികൾ സ്വദേശത്ത് ജനങ്ങളുടെയെല്ലാം ആരാധനാപാത്രമായി കഴിയുകയോ അല്ലെങ്കിൽ കാട്ടിൽപ്പോയി ഏകാകിയായി തപസ്സുചെയ്തു ജീവിക്കുകയോ ചെയ്യും.
ഇതിനിടയിൽ നർമ്മരസം തുളുമ്പുന്ന ചില സുഭാഷിതങ്ങളും അങ്ങിങ്ങായി കാണാം. ഇതിനുദാഹരണമായി ഒരു സുഭാഷിതം താഴെ ചേർക്കുന്നു.
ഖല്ലാടോ ദിവസേശ്വരസ്യ കിരണം സന്താപിതെ മസ്തകേ വാഞ്ഛന്ദേശമനാതപം വിധിവശാത്താലസ്യ മൂലം ഗത തത്രാപ്യസ്യ മഹാഫലേന പതതാ ഭം സശബ്ദം ശിരഃ പ്രായോ ഗച്ഛതി യത് ദൈവഹതകസ്തവ യാന്ത്യാപദഃ 84
കഷണ്ടിത്തലയന്റെ ശിരസ്സ് സൂര്യരശ്മിതട്ടി ചൂടുപിടിച്ചപ്പോൾ വെയിലില്ലാത്ത സ്ഥലത്തു ചെന്നെത്തുന്നതിനുള്ള ആഗ്രഹത്തോടുകൂടി വിധിവശാൽ വളരെവേഗത്തിൽ നടന്നിട്ട് ഒരു കരിമ്പനയുടെ ചുവട്ടിൽ ചെന്നുചേർന്നു. അപ്പോഴോ, ആ കരിമ്പനയുടെ പഴുത്തതായ വലിയ കായ് ഊക്കോടുകൂടി തലയിൽ വന്നുവീണു തല പിളർന്നുപോയി. ദൈവത്താൽ (വിധിയാൽ) വെറുക്കപ്പെട്ട ഭാഗ്യദോഷി എവിടെപ്പോയാലും ആപത്തു കളും അവനോടുകൂടിത്തന്നെ ചെന്നെത്തുന്നുണ്ട്.
പാപി ചെന്നിടം പാതാളം എന്ന പഴഞ്ചൊല്ലിനെയാണ് ഈ സുഭാഷിതം ഓർമ്മിപ്പിക്കുന്നത്.
തന്റെ ചുറ്റുപാടുമുള്ള ലോകത്തിൽ നടക്കുന്നതിനെയെല്ലാം അതി സുക്ഷമായി ഭർതൃഹരി നിരീക്ഷണവിധേയമാക്കിയിരുന്നു എന്ന് അദ്ദേഹ ത്തിന്റെ കൃതികൾ ശ്രദ്ധിച്ചുവായിക്കുന്നവർക്കു മനസ്സിലാക്കാം. ഇതിനുദാ ഹരണമായി മനുഷ്യജീവിതത്തിൽ വിധിയുടെ പ്രാധാന്യത്തിനെക്കുറിച്ചു വർണ്ണിക്കുവാനായി ഭർതൃഹരി രചിച്ച ഒരു രസകരമായ സുഭാഷിതം നോക്കുക -
ഭഗ്നാശസ്യ കരണ്ഡപിണ്ഡിതതനോർ മ്ലാനേന്ദ്രിയസ്യ ക്ഷധാ കൃത്വാഖർ വിവരം സ്വയം നിപതിതോ നക്തം മുഖ ഭോഗിന തൃപ്തത് പിശിതേന സത്വരമസൗ തേനൈവ യാതഃ പഥാ സ്വസ്ഥാസ്തിഷ്ഠത ദൈവമേവ ഹി നൃണാം വൃദ്ധൗ ക്ഷയേ കാരണം 82
മരം കൊണ്ടുണ്ടാക്കിയ ഒരു പെട്ടി കണ്ടിട്ട് എലി വളരെ പ്രയത്നിച്ച് അതിൽ ഒരു ദ്വാരമുണ്ടാക്കി അതിനകത്തു കയറി. ആ പെട്ടിയിൽ ബന്ധന സ്ഥനായിക്കിടന്ന ഒരു പാമ്പിന്റെ വായിലാണ് എലി ചെന്നുപെട്ടത്. ആ പാമ്പാകട്ടെ കുറേ ദിവസങ്ങളായി ഭക്ഷിക്കുവാനൊന്നു മില്ലാതെ വിശന്നു പൊരിഞ്ഞിരിക്കുകയായിരുന്നു. പാമ്പ് ഉടൻതന്നെ എലിയെത്തിന്നു വിശപ്പ് ടക്കി എലി കഷ്ടപ്പെട്ടുണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തുകടന്നു സ്വതന്ത്രനാ കുകയും ചെയ്തു.
- മനുഷ്യന്റെ സുഖദുഃഖങ്ങളും, മാനാപമാനങ്ങളും, ജയാപജയങ്ങളു മെല്ലാം വിധിയുടെ ചേഷ്ടിതങ്ങളെന്നാണ് ഭർതൃഹരി ഇതിലൂടെ വ്യക്തമാ ക്കുന്നത്.
ഭർതൃഹരി നീതിശതകം ഇബുക്ക്: പ്രാചീനവും ജനപ്രിയവുമായ എല്ലാ ഗ്രന്ഥങ്ങളെയും പോലെ ഭർതൃഹരിയുടെ ശതകങ്ങൾക്ക് ഇന്ന് ലഭ്യ മായിരിക്കുന്ന പാഠഭേദങ്ങൾ നിരവധിയാണ്. അതിൽ 1914-ൽ മുംബയിലെ നിർണ്ണയസാഗർ പ്രസ്സിൽ നിന്നു പ്രസിദ്ധീകരിച്ച ഭർതൃഹരി ശതകതയം എന്ന പതിപ്പിൽ കാണുന്ന അതേ ക്രമത്തിലാണ് ഈ ഇബുക്കിൽ ശ്ലോകങ്ങൾ നല്കിയിരിക്കുന്നത്. 1925-ൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. എം. ആർ. നാരായണപ്പിള്ളയുടെ പരിഭാഷയാണ് ഈ ഇബുക്കിൽ ഉൾപ്പെടുത്തി

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |