നളിനനയന ഹേ ഹരേ നമസ്തേ 

നരകരിപോ കരുണാംബുധേ നമസ്തേ 

ജയ ജയ ജഗതീപതേ നമസ്തേ

ജലധരചാരുതരാകൃതേ നമസ്തേ 

 

ജഗദുദയ വിനാശകാരണം നീ 

ജനപരിപാലന ശീലനായതും നീ 

അജനമലനനന്തനായതും നീ 

സുജനവിചിത്രചരിത്രനായതും നീ

 

സഗുണനഗുണനേകനായതും നീ 

സകല ചരാചര ജീവനായതും നീ 

സകളനപി ച നിഷ്കളൻ ഹരേ നീ 

സകലപതേ കമലാപതേ നമസ്തേ

 

പ്രകൃതിപുരുഷനാം  ഭവാനനന്തൻ 

പ്രകടയതി പ്രഥമം പ്രപഞ്ചമെല്ലാം 

പ്രകൃതി ജനനി മായയായ ദേവി 

വിപുലതരഭ്രമമീദൃശം വിധത്തേ 

 

ഒരുവനതിധനൻ പരൻ ദരിദ്രൻ

പരനതികർക്കശനന്യനത്യുദാരൻ

ഇതിപലവിധ ഭാവഹേതുഭൂതൻ

ദിതിജവിനാശനനാദികേശവൻ നീ 

 

നരകമഥനനാഥ ദീനബന്ധോ 

വിരവൊടു പാലയ വിശ്വനായകാ നീ 

ധരണിയുടെ ഭാരം നിരാകരിപ്പാൻ 

കരുണ ഭവിച്ചരുളേണമന്തരംഗേ 

 

വിളക്കുപോലേ വിവിധപ്രപഞ്ചേ 

വിളങ്ങുമാനന്ദമയ  സ്വരൂപിൻ 

ഇളക്കമില്ലാത്ത മഹാരുചേ നീ 

ഇളയ്‌ക്കൊലാ രക്ഷണമിക്ഷണം മേ

 

വിശ്വങ്ങളെല്ലാമുളവാക്കി മുന്നം  

വിശ്വാസപൂർവ്വം പരിരക്ഷ ചെയ്തും 

നിശ്ശേഷമമ്പോടഥ സംഹരിച്ചും  

നിശ്ശോകമോദം വിളയാടുവോൻ നീ

 

ഭവാൻ ഭവക്ലേശ വിനാശകാരീ 

ഭവാൻ ഭുജംഗാധിപതല്പശായീ  

ഭവാനശേഷാഗമഗമ്യരൂപൻ 

ഭവാൻ പ്രസാദിച്ചരുളേണമെന്നിൽ 

 

മീനായതും കൂർമ്മമതായതും നീ 

പീനം വരാഹാകൃതി പൂണ്ടതും നീ 

മഹാനൃസിംഹോത്തമനായതും നീ 

മഹാമതേ വാമനനായതും നീ 

 

ക്ഷമാതലേ ഭാർഗ്ഗവനായതും നീ 

രമാപതേ രാഘവനായതും നീ 

ഇഹാപി നീലാംബരനായതും നീ 

മഹാനുഭാവപ്രകൃതേ നമസ്തേ

 

ധരിച്ചു ഞാൻ സമ്പ്രതി കൃഷ്ണനായി- 

ജ്ജനിച്ചു കംസാദികഹിംസ ചെയ്‌വാൻ 

ഭവാൻ ഭവദ്ധ്വംസന ജാഗരൂകൻ 

നവാംബുദശ്യാമ നമോ നമസ്തേ 

Ramaswamy Sastry and Vighnesh Ghanapaathi

18.1K
2.7K

Comments Malayalam

Security Code

08803

finger point right
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

Read more comments
Image Source

Recommended for you

ധനലക്ഷ്മീ സ്തോത്രം

ധനലക്ഷ്മീ സ്തോത്രം

ബ്രൂഹി വല്ലഭ സാധൂനാം ദരിദ്രാണാം കുടുംബിനാം . ദരിദ്ര-ദലന�....

Click here to know more..

ശാരദാ വർണന സ്തോത്രം

ശാരദാ വർണന സ്തോത്രം

അർകകോടി- പ്രതാപാന്വിതാമംബികാം ആദിമധ്യാവസാനേഷു സങ്കീർ�....

Click here to know more..

ഐശ്വര്യത്തിനായി പത്മാവതി മന്ത്രം

ഐശ്വര്യത്തിനായി പത്മാവതി മന്ത്രം

ഹ്രീം പദ്മാവതി സ്വാഹാ....

Click here to know more..