ശ്രീഗുരു ചരന സരോജ രജ നിജ മന മുകുര സുധാരി .
ബരനഉം രഘുബര ബിമല ജസ ജോ ദായക ഫല ചാരി .

ഗുരുനാഥന്‍റെ പാദരേണുക്കള്‍ കൊണ്ട് ശുദ്ധീകരിക്കപ്പെട്ട് സദ്ഗുണങ്ങളെയും, സമ്പത്തിനെയും, ആഗ്രഹപൂര്‍ത്തിയെയും, മോക്ഷത്തെയും നല്‍കുന്ന ശ്രീരാമന്‍റെ മഹിമയെ ഞാന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങുന്നു.

ബുദ്ധി ഹീന തനു ജാനികൈ സുമിരൗം പവനകുമാര .
ബല ബുധി ബിദ്യാ ദേഹു മോഹിം ഹരഹു കലേശ ബികാര .

ഞാന്‍ ബുദ്ധിമാനൊന്നുമല്ല. ഹനുമാന്‍ സ്വാമി! ഞാന്‍ അങ്ങയെ സ്മരിക്കുന്നു. എനിക്ക് ശക്തി തന്നനുഗ്രഹിക്കേണമേ. എനിക്ക് ജ്ഞാനം തന്നനുഗ്രഹിക്കേണമേ. എന്‍റെ എല്ലാ പ്രശ്നങ്ങളും തീര്‍ത്തനുഗ്രഹിക്കേണമേ.

ജയ ഹനുമാന ജ്ഞാന ഗുണ സാഗര .
ജയ കപീശ തിഹും ലോക ഉജാഗര ..1..

അങ്ങേയ്ക്ക് അപാരമായ ജ്ഞാനമാണുള്ളത്. എല്ലാ സദ്ഗുണങ്ങളും അങ്ങേയ്ക്കുണ്ട്. വാനരന്മാരില്‍ ഏറ്റവും ശ്രേഷ്ഠനാണങ്ങ്. എല്ലാ ലോകങ്ങളിലും പ്രസിദ്ധനാണങ്ങ്. അങ്ങേയ്ക്ക് എക്കാലവും ജയമുണ്ടാകട്ടെ.

രാമ ദൂത അതുലിത ബല ധാമാ .
അഞ്ജനിപുത്ര പവനസുത നാമാ ..2..

ശ്രീരാമന്‍റെ ദൂതനാണങ്ങ്. ബലത്തില്‍ അങ്ങേയ്ക്ക് തുല്യനായി ആരുമില്ലാ. അഞ്ജനീപുത്രന്‍, പവനസുതന്‍ എന്നീ പേരുകളാല്‍ അങ്ങ് പ്രസിദ്ധനാണ്.

മഹാബീര ബിക്രമ ബജരംഗീ .
കുമതി നിവാര സുമതി കേ സംഗീ ..3..

മഹാവീരനാണങ്ങ്. വലിയ പരാക്രമിയാണങ്ങ്. വജ്രം പോലെ ദൃഢമായ ദേഹമാണങ്ങയുടേത്. ദുര്‍ബുദ്ധിയെ നശിപ്പിക്കുക്കയും ഭക്തരെ സഹായിക്കുകയും ചെയ്യുന്നു അങ്ങ്.

കഞ്ചന ബരന ബിരാജ സുബേസാ .
കാനന കുണ്ഡല കുഞ്ചിത കേസാ ..4..

സ്വര്‍ണ്ണവര്‍ണ്ണമാണ് അങ്ങയുടെ ദേഹത്തിന്. മനോഹരമാണ് അങ്ങയുടെ വസ്ത്രങ്ങള്‍. ഉജ്ജ്വലമാണ് അങ്ങയുടെ കര്‍ണ്ണാഭരണങ്ങള്‍. ചുരുണ്ട മുടിയാണങ്ങയുടേത്.

ഹാഥ ബജ്ര അരു ധ്വജാ ബിരാജൈ .
കാംധേ മൂംജ ജനേഊ ഛാജൈ ..5..

യജ്ഞോപവീതം ധരിക്കുന്ന അങ്ങ് ശ്രീരാമന്‍റെ പതാക കൈയ്യിലേന്തുന്നു.

ശങ്കര സ്വയം കേസരീനന്ദന .
തേജ പ്രതാപ മഹാ ജഗ ബന്ദന ..6..

ശങ്കരന്‍ തന്നെയാണങ്ങ്. കേസരിയുടെ മകനാണങ്ങ്. കണ്ണഞ്ചിപ്പിക്കുന്ന തേജസ്സാണ് അങ്ങയുടേത്. ലോകം മുഴുവന്‍ അങ്ങയെ നമസ്കരിക്കുന്നു.

ബിദ്യാവാന ഗുണീ അതി ചാതുര .
രാമ കാജ കരിബേ കോ ആതുര ..7..

സര്‍വ്വജ്ഞനാണങ്ങ്. സദ്ഗുണസമ്പന്നനാണങ്ങ്. അതി സമര്‍ഥനാണങ്ങ്. ശ്രീരാമനുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ഉത്സുകനാണങ്ങ്.

പ്രഭു ചരിത്ര സുനിബേ കോ രസിയാ .
രാമ ലഖന സീതാ മന ബസിയാ ..8..

പ്രഭു ശ്രീരാമന്‍റെ ദിവ്യചരിതം കേട്ട് അങ്ങ് ആനന്ദിക്കുന്നു. ശ്രീരാമന്‍റെയും, ലക്ഷ്മണന്‍റെയും സീതാദേവിയുടേയും മനസില്‍ എപ്പോഴും അങ്ങയെപ്പറ്റി വിചാരമുണ്ട്.

സൂക്ഷ്മ രൂപ ധരി സിയഹിം ദിഖാവാ .
ബികട രൂപ ധരി ലങ്ക ജരാവാ ..9..

സൂക്ഷ്മരൂപം ധരിച്ച് അങ്ങ് സീതാദേവി ഇരുന്നിരുന്നയിടം കണ്ടെത്തി. ഉഗ്രരൂപം ധരിച്ച് അങ്ങ് ലങ്കയെ ദഹിപ്പിച്ചു.

ഭീമ രൂപ ധരി അസുര സംഹാരേ .
രാമചന്ദ്ര കേ കാജ സംവാരേ ..10..

ഭീമരൂപം ധരിച്ച് അസുരന്മാരെ വധിച്ച് അങ്ങ് ശ്രീരാമന്‍റെ അവതാരോദ്ദേശ്യം സഫലമാക്കി.

ലായ സംജീവനി ലഖന ജിയായേ .
ശ്രീരഘുബീര ഹരഷി ഉര ലായേ ..11..

സഞ്ജീവനി കൊണ്ടുവന്ന് ലക്ഷ്മണന്‍റെ പ്രാണന്‍ രക്ഷിച്ചു. ശ്രീരാമന്‍റെ സന്തോഷമാണ് അങ്ങയുടേയും സന്തോഷം.

രഘുപതി കീൻഹീ ബഹുത ബഡാഈ .
തുമ മമ പ്രിയ ഭരതഹിം സമ ഭാഈ ..12..

ശ്രീരാമന്‍ അങ്ങയെ പുകഴ്ത്തിക്കൊണ്ടേയിരിക്കും. തനിക്ക് സഹോദരന്‍ ഭരതനെപ്പോലെയാണ് അങ്ങെന്ന് പറയും.

സഹസ ബദന തുമ്ഹരോ ജസ ഗാവൈം .
അസ കഹി ശ്രീപതി കണ്ഠ ലഗാവൈം ..13..

അങ്ങയെ വീണ്ടും വീണ്ടും ആശ്ളേഷിച്ച് ശ്രീരാമന്‍ പറയും- ആയിരം തലകളുള്ള ആദിശേഷനുപോലും അങ്ങയെ വേണ്ടുവോളം സ്തുതിക്കാനാവില്ലെന്ന്.

സനകാദിക ബ്രഹ്മാദി മുനീശാ .
നാരദ സാരദ സഹിത അഹീശാ ..14..

സനകാദി മുനികളും ബ്രഹ്മാദി ദേവന്മാരും നാരദനും സരസ്വതിയും വരെ ആദിശേഷനൊപ്പം അങ്ങയെ സ്തുതിക്കുന്നു.

ജമ കുബേര ദിഗപാല ജഹാം തേ .
കബി കോബിദ കഹി സകൈം കഹാം തേ ..15..

യമനും കുബേരനും മറ്റ് ദികാപാലകന്മാരും വരെ അങ്ങയെ സ്തുതിക്കുമ്പോള്‍ അതില്‍ക്കൂടുതലായി കവികള്‍ക്കും വിദ്വാന്മാര്‍ക്കും എന്താണ് പറയാനുണ്ടാവുക?

തുമ ഉപകാര സുഗ്രീവഹിം കീൻഹാ .
രാമ മിലായ രാജ-പദ ദീൻഹാ ..16..

അങ്ങ് സുഗ്രീവന് ചെയ്ത ഉപകാരമാണ് ശ്രീരാമനുമായി കൂടിക്കാഴ്ചക്ക് വഴിയൊരിക്കിയത്. അതു കാരണമല്ലേ സുഗ്രീവന്‍ രാജാവായത്?

തുമ്ഹരോ മന്ത്ര ബിഭീഷന മാനാ .
ലങ്കേശ്വര ഭഏ സബ ജഗ ജാനാ ..17..

രാമഭക്തിയില്‍ അങ്ങയെ പിന്‍ തുടര്‍ന്നതു വഴി വിഭീഷണന്‍ ലങ്കയുടെ രാജാവായി.

ജുഗ സഹസ്ര ജോജന പര ഭാനൂ .
ലീല്യോ താഹി മധുര ഫല ജാനൂ ..18..

മധുരഫലമെന്ന് കരുതി അങ്ങൊരിക്കല്‍ സൂര്യനെത്തനെ ഭക്ഷിക്കാന്‍ ഒരുമ്പെട്ടില്ലേ?

പ്രഭു മുദ്രികാ മേലി മുഖ മാഹീം .
ജലധി ലാംഘി ഗയേ അചരജ നാഹീം ..19..

ശ്രീരാമന്‍റെ മുദ്രാമോതിരവുമായി അങ്ങ് സമുദ്രം കടന്ന് പോയില്ലേ?

ദുർഗമ കാജ ജഗത കേ ജേ തേ .
സുഗമ അനുഗ്രഹ തുമ്ഹരേ തേ തേ ..20..

അങ്ങയുടെ അനുഗ്രഹമുണ്ടെങ്കില്‍ എത്ര വിഷമം പിടിച്ച കാര്യവും സാധിക്കാം.

രാമ ദുആരേ തുമ രഖവാരേ .
ഹോത ന ആജ്ഞാ ബിനു പൈസാരേ ..21..

ശ്രീരാമന്‍റെ കൊട്ടാരവാതില്‍ കാക്കുന്നത് അങ്ങാണ്. അങ്ങയുടെ അനുവാദമില്ലാതെ ആര്‍ക്കും അവിടെ പ്രവേശിക്കാനാവില്ലാ.

സബ സുഖ ലഹഹിം തുമ്ഹാരീ ശരനാ .
തുമ രക്ഷക കാഹൂ കോ ഡര നാ ..22..

അങ്ങയെ ആശ്രയിക്കുന്നവര്‍ക്ക് എല്ലാ സുഖസന്തോഷങ്ങളും ലഭിക്കുന്നു. അവരുടെ എല്ലാ ഭയങ്ങളും ഇല്ലാതാകുന്നു.

ആപന തേജ സമ്ഹാരോ ആപേ .
തീനൗം ലോക ഹാംക തേ കാംപേ ..23..

അങ്ങയുടെ അമിതമായ തേജസ്സ് കണ്ട് മൂന്ന് ലോകങ്ങളും നടുങ്ങുന്നു.

ഭൂത പിശാച നികട നഹീം ആവൈ .
മഹാബീര ജബ നാമ സുനാവൈ ..24..

അങ്ങയുടെ പേര് കേട്ടാല്‍ ഭൂതപ്രേതപിശാചുക്കള്‍ അടുത്തു വരില്ലാ

നാസൈ രോഗ ഹരൈ സബ പീരാ .
ജപത നിരന്തര ഹനുമത ബീരാ ..25..

അങ്ങയുടെ പേരെടുത്താല്‍ അങ്ങ് ഭക്തന്മാരുടെ രോഗങ്ങളും പീഡകളും ഇല്ലാതാക്കുന്നു.

സങ്കട തേം ഹനുമാന ഛുഡാവൈ .
മന ക്രമ ബചന ധ്യാന ജോ ലാവൈം ..26..

ഹനുമാനെ മനസ് കൊണ്ടോ വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്മരിച്ചാല്‍ മതി. ഭഗവാന്‍ എല്ലാ സങ്കടങ്ങളും തീര്‍ത്തുതരും.

സബ പര രാമ രായ സിരതാജാ .
തിന കേ കാജ സകല തുമ സാജാ ..27..

രാജാക്കന്മാരില്‍ അഗ്രഗണ്യനായ ശ്രീരാമന് വേണ്ടി എല്ലാ കാര്യങ്ങളും സാധിക്കുന്നത് അങ്ങാണ്.

ഔര മനോരഥ ജോ കോഇ ലാവൈ .
താസു അമിത ജീവന ഫല പാവൈ ..28..

ഭക്തന്മാര്‍ ഓരോ ആവശ്യങ്ങളുമായി അങ്ങയെത്തേടി വരുന്നു. അങ്ങ് അതെല്ലാം സാധിച്ചുകൊടുക്കുന്നു.

ചാരിഉ ജുഗ പരതാപ തുമ്ഹാരാ .
ഹൈ പരസിദ്ധ ജഗത ഉജിയാരാ ..29..

അങ്ങയുടെ തേജസ് എല്ലാ യുഗങ്ങളിലും പ്രസിദ്ധമാണ്. അത് എല്ലാ ലോകങ്ങളിലും വ്യാപിച്ചിരിക്കുന്നു.

സാധു സന്ത കേ തുമ രഖവാരേ .
അസുര നികന്ദന രാമ ദുലാരേ ..30..

അങ്ങ് അസുരന്മാരെ നിഗ്രഹിക്കുന്നു. സജ്ജനങ്ങളുടെ രക്ഷകനാണ് അങ്ങ്.


അഷ്ട സിദ്ധി നവ നിധി കേ ദാതാ .
അസ ബര ദീൻഹ ജാനകീ മാതാ ..31..

അഷ്ടസിദ്ധികളും നവനിധികളും തന്ന് അനുഗ്രഹിക്കാന്‍ അങ്ങേക്കാകും . സീതാ ദേവിയാണ് അങ്ങേക്ക് ഈ വരം നല്‍കിയത്.

രാമ രസായന തുമ്ഹരേ പാസാ .
സാദര ഹൗ രഘുപതി കേ ദാസാ ..32..

അങ്ങേക്ക് ശ്രീരാമന്‍ പ്രാണന് തുല്യനാണ്. ശ്രീരാമദാസനായാണ് അങ്ങ് സ്വയം കണക്കാക്കുന്നത്.

തുമ്ഹരേ ഭജന രാമ കോ പാവൈ .
ജനമ ജനമ കേ ദുഖ ബിസരാവൈ ..33..

അങ്ങയോട് പ്രാര്‍ഥിക്കുന്നത് വഴി ശ്രീരാമന്‍റെ കൃപ നേടാം. ശ്രീരാമന്‍റെ കൃപ നേടിയാല്‍ ജന്മജന്മാന്തരങ്ങളിലെ ദുഃഖങ്ങള്‍ വരെ ഇല്ലാതാകും.

അന്ത കാല രഘുബര പുര ജാഈ .
ജഹാം ജന്മ ഹരി ഭഗത കഹാഈ ..34..

അങ്ങയുടെ ഭക്തന്‍ ശ്രീരാമഭക്തനുമാണ്. അങ്ങയുടെ ഭക്തന്‍ ഒടുവില്‍ ശ്രീരാമലോകമായ വൈകുണ്ഠത്തെ പ്രാപിക്കും.

ഔര ദേവതാ ചിത്ത ന ധരഈ .
ഹനുമത സേഇ സർബ സുഖ കരഈ ..35..

മറ്റ് ദേവതകളെ വിസ്മരിച്ചാല്‍ കൂടിയും അങ്ങയെ ഭജിച്ചാല്‍ എല്ലാ സുഖസന്തോഷങ്ങളും ലഭിക്കും.

സങ്കട കടൈ മിടൈ സബ പീരാ .
ജോ സുമിരൈ ഹനുമത ബലബീരാ ..36..

ഹനുമാന്‍ സ്വാമിയെ സ്മരിച്ചാല്‍ എല്ലാ ആപത്തും ഒഴിയും. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

ജയ ജയ ജയ ഹനുമാന ഗോസാഈം .
കൃപാ കരഹു ഗുരുദേവ കീ നാഈം ..37..

ഹനുമാന്‍ സ്വാമി ജയിക്കട്ടെ. അങ്ങ് എന്നില്‍ ഒരു ഗുരുവിനെപ്പോലെ കൃപാവാല്‍സല്യങ്ങള്‍ ചൊരിയേണമേ.

ജോ ശത ബാര പാഠ കര കോഈ .
ഛൂടഹിം ബന്ദി മഹാ സുഖ ഹോഈ ..38..

നൂറ് ഉരു ഹനുമാന്‍ ചാലീസ ചൊല്ലിയാല്‍ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനാകും. എല്ലാ സന്തോഷവും വന്നുചേരും.

ജോ യഹ പഢൈം ഹനുമാന ചാലീസാ .
ഹോയ സിദ്ധി സാഖീ ഗൗരീസാ ..39..

നിത്യവും ഹനുമാന്‍ ചാലീസ ചൊല്ലിയാല്‍ എല്ലായിടത്തും വിജയിക്കും. ഇത് പരമശിവന്‍റെ വാഗ്ദാനമാണ്.

തുളസീദാസ സദാ ഹരി ചേരാ .
കീജൈ നാഥ ഹൃദയ മഹം ഡേരാ ..40..

ശ്രീരാമനെ നിത്യവും സേവിക്കുന്ന ഹനുമാന്‍ സ്വാമി! അങ്ങെന്‍റെ (തുളസീദാസിന്‍റെ) ഹൃദയത്തില്‍ വസിക്കേണമേ.

പവന തനയ സങ്കട ഹരന മംഗല മൂരതി രൂപ .
രാമ ലഖന സീതാ സഹിത ഹൃദയ ബസഹു സുര ഭൂപ ..

എല്ലാ പ്രശ്നങ്ങളും തീര്‍ക്കുന്ന മംഗളസ്വരൂപനായ ഹനുമാന്‍ സ്വാമി! ശ്രീരാമലക്ഷ്മണന്മാരോടും സീതാദേവിയോടും കൂടി എന്‍റെ ഹൃദയത്തില്‍ വസിക്കേണമേ.

 


ശ്രീഗുരു ചരന സരോജ രജ നിജ മന മുകുര സുധാരി .
ബരനഉം രഘുബര ബിമല ജസ ജോ ദായക ഫല ചാരി .

ബുദ്ധി ഹീന തനു ജാനികൈ സുമിരൗം പവനകുമാര .
ബല ബുധി ബിദ്യാ ദേഹു മോഹിം ഹരഹു കലേശ ബികാര .


ജയ ഹനുമാന ജ്ഞാന ഗുണ സാഗര .
ജയ കപീശ തിഹും ലോക ഉജാഗര ..1..

രാമ ദൂത അതുലിത ബല ധാമാ .
അഞ്ജനിപുത്ര പവനസുത നാമാ ..2..

മഹാബീര ബിക്രമ ബജരംഗീ .
കുമതി നിവാര സുമതി കേ സംഗീ ..3..

കഞ്ചന ബരന ബിരാജ സുബേസാ .
കാനന കുണ്ഡല കുഞ്ചിത കേസാ ..4..

ഹാഥ ബജ്ര അരു ധ്വജാ ബിരാജൈ .
കാംധേ മൂംജ ജനേഊ ഛാജൈ ..5..

ശങ്കര സ്വയം കേസരീനന്ദന .
തേജ പ്രതാപ മഹാ ജഗ ബന്ദന ..6..

ബിദ്യാവാന ഗുണീ അതി ചാതുര .
രാമ കാജ കരിബേ കോ ആതുര ..7..

പ്രഭു ചരിത്ര സുനിബേ കോ രസിയാ .
രാമ ലഖന സീതാ മന ബസിയാ ..8..

സൂക്ഷ്മ രൂപ ധരി സിയഹിം ദിഖാവാ .
ബികട രൂപ ധരി ലങ്ക ജരാവാ ..9..

ഭീമ രൂപ ധരി അസുര സംഹാരേ .
രാമചന്ദ്ര കേ കാജ സംവാരേ ..10..

ലായ സംജീവനി ലഖന ജിയായേ .
ശ്രീരഘുബീര ഹരഷി ഉര ലായേ ..11..

രഘുപതി കീൻഹീ ബഹുത ബഡാഈ .
തുമ മമ പ്രിയ ഭരതഹിം സമ ഭാഈ ..12..

സഹസ ബദന തുമ്ഹരോ ജസ ഗാവൈം .
അസ കഹി ശ്രീപതി കണ്ഠ ലഗാവൈം ..13..

സനകാദിക ബ്രഹ്മാദി മുനീശാ .
നാരദ സാരദ സഹിത അഹീശാ ..14..

ജമ കുബേര ദിഗപാല ജഹാം തേ .
കബി കോബിദ കഹി സകൈം കഹാം തേ ..15..

തുമ ഉപകാര സുഗ്രീവഹിം കീൻഹാ .
രാമ മിലായ രാജ-പദ ദീൻഹാ ..16..

തുമ്ഹരോ മന്ത്ര ബിഭീഷന മാനാ .
ലങ്കേശ്വര ഭഏ സബ ജഗ ജാനാ ..17..

ജുഗ സഹസ്ര ജോജന പര ഭാനൂ .
ലീല്യോ താഹി മധുര ഫല ജാനൂ ..18..

പ്രഭു മുദ്രികാ മേലി മുഖ മാഹീം .
ജലധി ലാംഘി ഗയേ അചരജ നാഹീം ..19..

ദുർഗമ കാജ ജഗത കേ ജേ തേ .
സുഗമ അനുഗ്രഹ തുമ്ഹരേ തേ തേ ..20..

രാമ ദുആരേ തുമ രഖവാരേ .
ഹോത ന ആജ്ഞാ ബിനു പൈസാരേ ..21..

സബ സുഖ ലഹഹിം തുമ്ഹാരീ ശരനാ .
തുമ രക്ഷക കാഹൂ കോ ഡര നാ ..22..

ആപന തേജ സമ്ഹാരോ ആപേ .
തീനൗം ലോക ഹാംക തേ കാംപേ ..23..

ഭൂത പിശാച നികട നഹീം ആവൈ .
മഹാബീര ജബ നാമ സുനാവൈ ..24..

നാസൈ രോഗ ഹരൈ സബ പീരാ .
ജപത നിരന്തര ഹനുമത ബീരാ ..25..

സങ്കട തേം ഹനുമാന ഛുഡാവൈ .
മന ക്രമ ബചന ധ്യാന ജോ ലാവൈം ..26..

സബ പര രാമ രായ സിരതാജാ .
തിന കേ കാജ സകല തുമ സാജാ ..27..

ഔര മനോരഥ ജോ കോഇ ലാവൈ .
താസു അമിത ജീവന ഫല പാവൈ ..28..

ചാരിഉ ജുഗ പരതാപ തുമ്ഹാരാ .
ഹൈ പരസിദ്ധ ജഗത ഉജിയാരാ ..29..

സാധു സന്ത കേ തുമ രഖവാരേ .
അസുര നികന്ദന രാമ ദുലാരേ ..30..

അഷ്ട സിദ്ധി നവ നിധി കേ ദാതാ .
അസ ബര ദീൻഹ ജാനകീ മാതാ ..31..

രാമ രസായന തുമ്ഹരേ പാസാ .
സാദര ഹൗ രഘുപതി കേ ദാസാ ..32..

തുമ്ഹരേ ഭജന രാമ കോ പാവൈ .
ജനമ ജനമ കേ ദുഖ ബിസരാവൈ ..33..

അന്ത കാല രഘുബര പുര ജാഈ .
ജഹാം ജന്മ ഹരി ഭഗത കഹാഈ ..34..

ഔര ദേവതാ ചിത്ത ന ധരഈ .
ഹനുമത സേഇ സർബ സുഖ കരഈ ..35..

സങ്കട കടൈ മിടൈ സബ പീരാ .
ജോ സുമിരൈ ഹനുമത ബലബീരാ ..36..

ജയ ജയ ജയ ഹനുമാന ഗോസാഈം .
കൃപാ കരഹു ഗുരുദേവ കീ നാഈം ..37..

ജോ ശത ബാര പാഠ കര കോഈ .
ഛൂടഹിം ബന്ദി മഹാ സുഖ ഹോഈ ..38..

ജോ യഹ പഢൈം ഹനുമാന ചാലീസാ .
ഹോയ സിദ്ധി സാഖീ ഗൗരീസാ ..39..

തുളസീദാസ സദാ ഹരി ചേരാ .
കീജൈ നാഥ ഹൃദയ മഹം ഡേരാ ..40..

പവന തനയ സങ്കട ഹരന മംഗല മൂരതി രൂപ .
രാമ ലഖന സീതാ സഹിത ഹൃദയ ബസഹു സുര ഭൂപ ..

 

Click on the image below to listen to Hanuman Chalisa - Normal chanting - No Music 

 

 Hanuman chalisa Normal Chanting No Music

 

Click on the image below to listen to Hanuman Chalisa - Soorya Gayatri

 

Hanuman chalisa Soorya Gayatri

 

128.5K
19.3K

Comments Malayalam

Security Code

47217

finger point right
ചൊല്ലാൻ മനോഹരവും ഭക്തിയുളവാക്കുന്നതുമാണ് വേദധാരയുടെ ഹനുമാൻ ചാലിസ -KRISHNAKUMAR M' M

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

Read more comments

Other languages: TeluguHindiEnglishTamilKannada

Recommended for you

രാമചന്ദ്ര അഷ്ടക സ്തോത്രം

രാമചന്ദ്ര അഷ്ടക സ്തോത്രം

ശ്രീരാമചന്ദ്രം സതതം സ്മരാമി രാജീവനേത്രം സുരവൃന്ദസേവ്�....

Click here to know more..

വൈദ്യനാഥ സ്തോത്രം

വൈദ്യനാഥ സ്തോത്രം

കുഷ്ഠാദിസർവരോഗാണാം സംഹർത്രേ തേ നമോ നമഃ. ജാഡ്യന്ധകുബ്ജാ....

Click here to know more..

അദ്ധ്യാത്മത്തില്‍ ശ്രവണമാണ് പ്രധാനം - വായനയല്ല

അദ്ധ്യാത്മത്തില്‍ ശ്രവണമാണ് പ്രധാനം - വായനയല്ല

Click here to know more..