ആധാരേ പ്രഥമേ സഹസ്രകിരണം താരാധവം സ്വാശ്രയേ
മാഹേയം മണിപൂരകേ ഹൃദി ബുധം കണ്ഠേ ച വാചസ്പതിം।
ഭ്രൂമധ്യേ ഭൃഗുനന്ദനം ദിനമണേഃ പുത്രം ത്രികൂടസ്ഥലേ
നാഡീമർമസു രാഹു-കേതു-ഗുലികാന്നിത്യം നമാമ്യായുഷേ।
ഞാന്‍ മൂലാധാരത്തില്‍ സൂര്യനേയും
സ്വാധിഷ്ഠാനത്തില്‍ ചന്ദ്രനേയും
മണിപൂരത്തില്‍ ചൊവ്വായേയും
അനാഹതത്തില്‍ ബുധനേയും
വിശുദ്ധത്തില്‍ വ്യാഴത്തേയും
ആജ്ഞയില്‍ ശുക്രനേയും
സഹസ്രാരത്തില്‍ ശനിയേയും
മര്‍മ്മസ്ഥാനങ്ങളില്‍
രാഹു കേതു ഗുളികന്മാരേയും
നമസ്കരിക്കുന്നു.
അവരെനിക്ക്
ദീര്‍ഘായുസ്സേകട്ടെ.