108 ഉപനിഷത്തുക്കളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടവയായ പത്ത് ഉപനിഷത്തുക്കളെയാണ് ദശോപനിഷത്തുകൾ എന്നു പറയുന്നത്. 1. ഈശാവാസ്യോപനിഷത്ത്, 2. കേനോപനിഷത്ത്, 3. കഠോപനിഷത്ത്, 4. പ്രശ്നോപനിഷത്ത്, 5. മുണ്ഡകോപനി ഷത്ത്, 6. മാണ്ഡൂക്യോപനിഷത്ത്, 7. തൈത്തിരീയോപനിഷത്ത്, 8. ഐതരേയോപനിഷത്ത്, 9. ഛാന്ദോഗ്യോപനിഷത്ത്, 10. ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് ദശോപനിഷത്തുകൾ.
പരമശിവൻ തീവ്ര തപസ്സ് ചെയ്യുകയായിരുന്നു. ഭഗവാന്‍റെ ശരീരം ചൂടുപിടിച്ചു വിയർപ്പിൽ നിന്ന് നർമ്മദാ നദി ഉണ്ടായി. നർമ്മദയെ ശിവൻ്റെ മകളായി കണക്കാക്കുന്നു.