ഭഗവതിയെ ഒരു പ്രത്യേക രീതിയിൽ ഉപാസിച്ചാൽ നിങ്ങളുടെ ജീവിതത്തിലും അദ്‌ഭുതങ്ങൾ സംഭവിച്ചു തുടങ്ങും.
നിഷ്കാമോ ദേവതാം നിത്യം യോഽർചയേത് ഭക്തിനിർഭര:
താമേവ ചിന്തയന്നാസ്തേ യഥാ ശക്തി മനും ജപൻ
സൈവ തസ്യൈഹികം ഭാരം വഹേത് മുക്തിഞ്ച സാധയേത്
സദാ സന്നിഹിതാ തസ്യ സർവഞ്ച കഥയേച്ച സാ
വാത്സല്യസഹിതാ ധേനു യഥാ വത്സമനുവ്രജേത്
അനുഗച്ഛേച്ച സാ ദേവീ സ്വം ഭക്തം ശരണാഗതം
ഒന്നും തന്നെ ആഗ്രഹിക്കാതെ ഒന്നും തന്നെ ആവശ്യപ്പെടാതെ ദേവിയെ ആരാധിക്കുക. നിഷ്കാമ ഉപാസന എന്നാണിതിന് പറയുന്നത്.
നിരന്തരം ദേവിയെക്കുറിച്ചു ചിന്തിക്കണം. നിങ്ങൾക്ക് അറിയാവുന്ന മന്ത്രങ്ങളും സ്തോത്രങ്ങളും , കഴിയുന്നത്രയും ജപിക്കണം.
ഇങ്ങനെ ചെയ്താൽ...
ആവശ്യപ്പെടാതെ തന്നെ ദേവി നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും അകറ്റും, എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. മോക്ഷമൊന്നും ചോദിച്ചു വാങ്ങേണ്ടതില്ല. എല്ലാം ദേവി തനിയെ തരും.
ചോദിച്ചാൽ ചോദിച്ചത് മാത്രമേ ലഭിക്കൂ. പക്ഷെ എന്താണ് ചോദിക്കേണ്ടത് എന്ന് നമുക്കറിയില്ലല്ലോ ! നൂറ് കിലോ സ്വർണ്ണം ആവശ്യപ്പെട്ടാൽ ദേവി അതും തരും. ഒരു പക്ഷേ അടുത്ത ദിവസം വീട് കൊള്ളയടിക്കപ്പെട്ടാൽ ? അതുകൊണ്ട് ചോദിക്കാൻ അറിയാത്തവർ ചോദിക്കാൻ പോകരുത്. നമുക്ക് നല്ലതെന്ന് നമ്മൾ കരുതന്നതെല്ലാം തന്നെ നല്ലതായിക്കൊള്ളണമെന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല.
ദേവി അമ്മയാണ്. നിങ്ങളെക്കാൾ നിങ്ങളെക്കുറിച്ച് അമ്മയ്ക്ക് കരുതലുണ്ട്. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അമ്മക്കറിയാം.
ഒന്നും ആഗ്രഹിക്കാതെ, ഒന്നും ചോദിക്കാതെ ആരാധിച്ചാൽ, അമ്മ എപ്പോഴും നിങ്ങളോടോപ്പമുണ്ടാകും., എല്ലാം പറഞ്ഞുതരും, എല്ലാം സാധിച്ചുതരും, ഓരോ ചുവടുവെപ്പിലും മാർഗ്ഗദർശനം തരും. ഒരു പശു തന്‍റെ കിടാവിനെ എങ്ങനെയോ അതുപോലെ നിങ്ങളെ സംരക്ഷിക്കും. കിടാവിന്‍റെ നിഷ്കളങ്കത നേടൂ, അമ്മ ഒരിക്കലും കൈവിടില്ല.
സൃഷ്ടിയുടെ സമയത്ത്, ബ്രഹ്മാവ് ലോകം ഉടൻ തന്നെ പ്രാണികളാൽ നിറഞ്ഞുപോകുമെന്ന് നിരൂപിച്ചിരുന്നില്ല. ബ്രഹ്മാവ് ലോകത്തിന്റെ അവസ്ഥ കണ്ടപ്പോൾ വിഷമിച്ചു, എല്ലാം എരിക്കാനായി അഗ്നിയെ അയച്ചു. ഭഗവാൻ ശിവൻ ഇടപെട്ടു, ജനസംഖ്യ നിയന്ത്രണത്തിൽ വയ്ക്കാനുള്ള ഒരു ക്രമബദ്ധമായ മാർഗ്ഗം നിർദേശിച്ചു. അതിനുശേഷം ബ്രഹ്മാവ് ആ മാർഗ്ഗം നടപ്പാക്കാനായി മരണത്തെയും മൃത്യുദേവനെയും സൃഷ്ടിച്ചു.
സ്വന്തം വിശ്വാസങ്ങളിലും പ്രവൃത്തികളിലും ദൃഢത ഉള്ളവർക്കേ ഭക്തിയുണ്ടാകൂ. അവർക്ക് മാത്രമേ ആത്മീയമായി പുരോഗമിക്കാൻ സാധിക്കൂ.
ഭഗവാന്‍റെ കഴുത്തറ്റ് തല ദൂരെപ്പോയി വീണു
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ കഴലിണ കൈതൊഴുന്നേന്‍....
Click here to know more..നമോ നമോ ഭാരതാംബേ
നമോ നമോ ഭാരതാംബേ സാരസ്വതശരീരിണി . നമോഽസ്തു ജഗതാം വന്ദ്യ�....
Click here to know more..