സൗരാഷ്ട്രയിൽ സോമകാന്തൻ എന്നൊരു രാജാവുണ്ടായിരുന്നു. മികച്ച ഭരണാധികാരിയും നീതിമാനുമായ അദ്ദേഹം രാജധർമ്മവും നീതിശാസ്ത്രവും പരിപൂർണ്ണമായി പിന്തുടർന്നു. രാജ്യത്തെ എല്ലാവരും അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തു. സുധർമ്മയായിരുന്നു അദ്ദേഹത്തിന്‍റെ രാജ്ഞി. എല്ലാവരുടേയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ വളരെ കുലീനയായ ഒരു സ്ത്രീ.
പെട്ടെന്ന്, സോമകാന്തന് കുഷ്ഠരോഗം ബാധിച്ചു. ശരീരമാകെ പഴുപ്പും രക്തവും ഒഴുകാൻ തുടങ്ങി. ശരീരത്തിൽ നിന്ന് വമിച്ചിരുന്ന ദുർഗന്ധം അസഹനീയമായിരുന്നു. എല്ലാവരും ആശ്ചര്യപ്പെട്ടു, ഇത്രയും നല്ല ഒരാൾക്ക് ഇത് എങ്ങനെ സംഭവിച്ചു?
സോമകാന്തൻ തന്‍റെ ഉത്തരവാദിത്തങ്ങൾ മകനെ ഏൽപ്പിച്ച്
സുധർമ്മയോടൊപ്പം കാട്ടിലേക്ക് പോയി. പഴങ്ങൾ കഴിച്ചും നദീജലം കുടിച്ചും ജീവിച്ചു. വേദന അസഹനീയമായിരുന്നു. സുധർമ്മ തനിക്ക് കഴിയുന്ന എല്ലാ വിധത്തിലും അദ്ദേഹത്തെ സേവിച്ചു.
കാട്ടിലൂടെ അലഞ്ഞുനടന്ന് അവർ ഒരിക്കൽ ഭൃഗു മഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു.
സോമകാന്തൻ ഭൃഗു മഹർഷിയോട് തനിക്ക് ദുരിതത്തിൽനിന്നും മോചനം തരണമെന്ന് അപേക്ഷിച്ചു. ഒരു തെറ്റും ചെയ്യാത്ത തനിക്കിതെങ്ങനെ സംഭവിച്ചുവെന്ന് സോമകാന്തൻ മഹർഷിയോട് ചോദിച്ചു.
ഭൃഗു മഹർഷി അദ്ദേഹത്തോട് പറഞ്ഞു, 'ഇത് നിങ്ങളുടെ പൂർവ്വ കർമ്മം കൊണ്ടാണ്, ഈ ജന്മത്തിലല്ല, കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ചെയ്തത്.' സോമകാന്തന്‍റെ പൂർവ്വ ജന്മത്തിലെ പേര് കാമന്ദൻ എന്നായിരുന്നു.
കാമന്ദന്‍റെ മാതാപിതാക്കൾ പ്രഭുക്കന്മാരായിരുന്നു, പക്ഷേ കാമന്ദൻ ഒരു തെമ്മാടിയായി വളർന്നു. അയാൾക്ക് ധർമ്മത്തിലും സൽക്കർമ്മത്തിലുമൊന്നും വിശ്വാസമില്ലായിരുന്നു. താമസിയാതെ അയാളുടെ മാതാപിതാക്കൾ മരിച്ചു. നിയന്ത്രിക്കാൻ ആരുമില്ലാതെ അയാളുടെ ജീവിതം കൂടുതൽ വഷളായി. അയാൾ ചെയ്യാത്ത ഒരു പാപവുമില്ല - മദ്യപാനം, ചൂതാട്ടം, ആളുകളെ മർദിക്കൽ, പിടിച്ചുപറി എന്നിവയെല്ലാം തന്നെ അയാൾ ചെയ്തു. അയാളുടെ ക്രൂരതകൾ അസഹനീയമായപ്പോൾ അയാൾ നാടുകടത്തപ്പെട്ടു.
കാട്ടിലെത്തിയ കാമന്ദൻ ഒരു കൊള്ളസംഘം രൂപീകരിച്ചു. വഴിയാത്രക്കാരെ ആക്രമിച്ച് കൊള്ളയടിക്കുകയും, പക്ഷികളെയും മൃഗങ്ങളെയും ഒരു കാരണവുമില്ലാതെ കൊല്ലുകയും ചെയ്തു. നൂറുകണക്കിന് ആളുകൾ അയാളുടെ കയ്യാൽ കൊല്ലപ്പെട്ടു. എല്ലാവരും അയാളെ ഭയക്കാൻ തുടങ്ങി.
ഒരിക്കൽ, ഗുണവർദ്ധനൻ എന്നൊരു പ്രഭു ആ വനത്തിലൂടെ കടന്നുപോകുകയായിരുന്നു. കാമന്ദൻ അദ്ദേഹത്തെ പിടികൂടി കൊല്ലാൻ മുതിർന്നു. ഗുണവർദ്ധനൻ പറഞ്ഞു, 'നീ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്? ഇങ്ങനെ തുടർന്നാൽ കോടിക്കണക്കിന് വർഷങ്ങൾ നരകത്തിൽ കഷ്ടപ്പെടും. നിനക്ക് ഇപ്പോഴും നിന്നെ മാറ്റിയെടുക്കാം. ധാർമിക ജീവിതം നയിക്കൂ.' കാമന്ദൻ ഗുണവർദ്ധനന്‍റെ വാക്കുകൾ കേൾക്കാതെ അദ്ദേഹത്തെ കൊന്നു.
കുറച്ച് വർഷങ്ങൾക്കുള്ളിൽ കാമന്ദൻ വൃദ്ധനായി. അയാളുടെ ശാരീരികശക്തിയെല്ലാം പോയി. രോഗങ്ങൾ ബാധിച്ചു. അയാളുടെ സംഘത്തിലെ എല്ലാവരും അയാളെ വിട്ടുപോയി. താൻ ചെയ്തതിനെല്ലാം അയാൾ പശ്ചാത്തപിക്കാൻ തുടങ്ങി. കഷ്ടപ്പാടുകളിൽ ആരും കൂടെയുണ്ടാകില്ലെന്ന് അയാൾ മനസ്സിലാക്കി.
പ്രായശ്ചിത്തങ്ങളും പൂജകളും ഹോമങ്ങളും നടത്താൻ ഉദ്ദേശിച്ച് അയാൾ മുനിമാരെ സമീപിച്ചു. അയാൾ ദുർബലനായിക്കഴിഞ്ഞെന്നും ഇനി ഒരു ഭീഷണിയുമില്ലെന്നും കണ്ട അവർ അയാളുടെ ആവശ്യം നിരസിച്ചു. അത്തരമൊരു ദുഷ്ടനുവേണ്ടി പൂജകൾ നടത്തി അയാളിൽ നിന്ന് ദക്ഷിണ വാങ്ങിയാൽ തങ്ങളും കഷ്ടപ്പെടേണ്ടിവരുമെന്ന് അവർ കരുതി.
ഒറ്റയ്ക്ക് ചുറ്റിനടന്ന അയാൾ കാട്ടിനുള്ളിൽ ഒരു ജീർണിച്ച ഗണപതി ക്ഷേത്രം കണ്ടെത്തി. ആ ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന് അയാൾക്ക് തോന്നി. തന്‍റെ പക്കൽ അവശേഷിച്ച പണം ഉപയോഗിച്ച് അയാൾ ഇത് ചെയ്യാൻ തുടങ്ങി. മറ്റുള്ളവർ സഹകരിച്ചു, പുനരുദ്ധാരണം പൂർത്തിയായി.
ക്ഷേത്രങ്ങളുടെ ജീർണോദ്ധാരണം ചെയ്യുന്നത് വലിയ പുണ്യകർമ്മമാണ്.
അങ്ങനെ കാമന്ദൻ മരിച്ചു യമലോകത്തിലെത്തി. യമരാജൻ അദ്ദേഹത്തോട് പറഞ്ഞു, 'ജീവിതകാലം മുഴുവൻ, നീ ദുഷ്പ്രവൃത്തികൾ മാത്രമേ ചെയ്തിട്ടുള്ളൂ. അതിനായി നീ കഷ്ടപ്പെടേണ്ടിവരും, പക്ഷേ നീ ചെയ്ത ഈ ഒരു കാര്യം - ഗണപതി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം - നിനക്ക് പുണ്യവും നേടിത്തന്നു. അതിനാൽ, നീ സുഖവും ദുഖവും രണ്ടും അനുഭവിക്കണം. ഏതാണ് നിനക്ക് ആദ്യം വേണ്ടത്?'
കാമന്ദൻ പറഞ്ഞു, 'എന്‍റെ സൽക്കർമ്മത്തിന്‍റെ ഫലം ആദ്യം അനുഭവിക്കണം.'
ഭൃഗു മഹർഷി ഇതെല്ലാം സോമകാന്തനോട് വിവരിച്ചു. 'അങ്ങനെയാണ് നിങ്ങൾ രാജാവായത്. ഇതുവരെ എല്ലാ രാജകീയ സുഖങ്ങളും അനുഭവിച്ചത് ആ ക്ഷേത്രം പുനർനിർമ്മാണം ചെയ്തതിലൂടെ നിങ്ങൾ നേടിയ പുണ്യം കൊണ്ടാണ്. ഇപ്പോൾ ആ പുണ്യമെല്ലാം തീർന്നു, നിങ്ങളുടെ ദുഷ്കർമ്മത്തിന്‍റെ പ്രത്യാഘാതങ്ങൾ ആരംഭിച്ചിരിക്കുന്നു.'
സോമകാന്തൻ ചോദിച്ചു, 'എനിക്ക് എന്തെങ്കിലും ആശ്വാസം ലഭിക്കുമോ?'
മഹർഷി പറഞ്ഞു, 'ഇപ്പോൾ തന്‍റെ ദുഷ്കർമ്മങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നതുകൊണ്ട് ആശ്വാസം ലഭിക്കും. ഗണപതി ഭഗവാന്‍റെ ദിവ്യമായ ലീലകളെക്കുറിച്ച് കേൾക്കുക. അവ പ്രചരിപ്പിക്കുക. ഭഗവാൻ പ്രസാദിച്ചാൽ, നിങ്ങൾക്ക് ദുരിതങ്ങളിൽനിന്നും മോചനം ലഭിക്കും.'
അതിനുശേഷം, സോമകാന്തൻ തന്‍റെ ജീവിതകാലം മുഴുവൻ ഗണപതി ഭഗവാന്‍റെ കഥകൾ കേൾക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. കുഷ്ഠരോഗം സുഖപ്പെടുകയും മരണശേഷം ഗണപതിയുടെ ദിവ്യലോകമായ സ്വാനന്ദഭുവനത്തിൽ പോയിച്ചേരുകയും ചെയ്തു.
ഗണപതി ഭഗവാന്‍റെ കഥകളിൽ ഇത്രകണ്ട് ശക്തിയുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം, നമ്മൾ അവ കേൾക്കുകയും വായിക്കുകയും മറ്റുള്ളവരോട് പറയുകയും വേണം. ആ കഥകൾക്ക് നമ്മെ പവിത്രീകരിക്കാനും ആത്യന്തിക ലക്ഷ്യത്തിലേക്ക് കൊണ്ടുപോകാനും കഴിയും.
വേദസംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവയെ ആണ് ശ്രുതി എന്ന് പറയുന്നത്. ഋഷിമാർക്ക് വെളിപ്പെടുത്തപ്പെട്ട മന്ത്രരൂപത്തിലുള്ള ശാശ്വതമായ ജ്ഞാനമാണിവ. ഇവ ആരും രചിച്ചവയല്ല, ഇവയെ ആധാരപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ള വ്യാഖ്യാനങ്ങളും ഉപദേശങ്ങളുമാണ് സ്‌മൃതികൾ.
നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.
നേതൃപാടവത്തിനുള്ള കേതുമന്ത്രം
ഓം ധൂമ്രവർണായ വിദ്മഹേ വികൃതാനനായ ധീമഹി. തന്നഃ കേതുഃ പ്ര....
Click here to know more..ഐശ്വര്യത്തിനും സംരക്ഷണത്തിനുമുള്ള ദത്താത്രേയ മന്ത്രം
ഓം നമോ ഭഗവാൻ ദത്താത്രേയഃ സ്മരണമാത്രസന്തുഷ്ടോ മഹാഭയനിവ�....
Click here to know more..രാധികാ പഞ്ചക സ്തോത്രം
നമോഽസ്തു സുരസുന്ദര്യൈ പൂർണചന്ദ്രാനനേ ശുഭേ . മാധവാങ്കസമ....
Click here to know more..