137.2K
20.6K

Comments

Security Code

76013

finger point right
വളരെ നന്നായിട്ടുണ്ട് നന്ദി നന്ദി -വിജയകുമാർ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

Vedadhara content is very super high level knowledge comman man can understand -Nagaskandan Namboothiri

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

Read more comments

അഷ്ടസിദ്ധികൾ

പുരാണങ്ങളിൽ ഉന്നതോന്നതമാണ് ദേവീഭാഗവതം.

ധർമ്മം, അർത്ഥം, കാമം, മോക്ഷം ഇത് നാലും തരുവാൻ പര്യാപ്തമാണ് ദേവീഭാഗവതം.

അഷ്ടസിദ്ധികൾ ലഭിയ്ക്കുവാനായി ഭക്തിയോടും വിശ്വാസത്തോടും ദേവീഭാഗവതം കേട്ടാൽ മതി.

എന്താണ് അഷ്ടസിദ്ധികൾ?

അണിമ - ഏറ്റവും സൂക്ഷ്മമായി മാറാനുള്ള കഴിവ്.

കണ്ണിൽ പെടാത്ത അണുവോളം ചെറുതായി മാറാനുള്ള കഴിവ്.

മഹിമ - അങ്ങേയറ്റം വലുതായി പർവതാകരമായി മാറാനുള്ള കഴിവ്, നിനച്ചാലുടന്‍.

ലഘിമ - ലഘുത്വം , കനമില്ലാത്ത അവസ്ഥ.

ഒരു പരാഗത്തിനെയെന്ന പോലെ വായുവിൽ പറന്നു നടക്കാൻ മാത്രം ഭാരമില്ലാത്ത അവസ്ഥ.

പ്രാപ്തി - എന്ത് വിചാരിച്ചാലും അത് നടക്കും.

അസാദ്ധ്യം എന്നൊന്നില്ല, ഈ സിദ്ധിയുള്ളവർക്ക്.

പ്രാകാമ്യം - തന്നിഷ്ടം നടത്തൽ, നിനച്ചതു നടത്താൻ ആരുടെയും അനുമതി വേണ്ടാത്ത അവസ്ഥ.

ഈശിത്വം - പ്രഭുത്വം, മറ്റുള്ളവരെ മുഴുവനായും തന്‍റെ ആജ്ഞാനുവർത്തികളാക്കാനുള്ള സിദ്ധി.

വശിത്വം - അധികാരത്തിൽ നിർഭരമാണ് ഈശിത്വം.

എന്നാൽ വശിത്വം എന്നാൽ വാക്കു കൊണ്ടും നോക്കു കൊണ്ടും തന്‍റെ വരുതിയിൽ കൊണ്ടുവരാൻ സാധിക്കും.

കാമാവാസയിതാ - യഥേച്ഛയാ എന്തിനേയും സംഹരിക്കാനുള്ള കഴിവ്.

ഇതാണ് അഷ്ടസിദ്ധികൾ.

ശിവനുള്ളതാണ് ഈ അഷ്ടസിദ്ധികൾ.

ദേവീഭാഗവതം ഭക്തിയോടും വിശ്വാസത്തോടും കേട്ടാൽ ഈ അഷ്ടസിദ്ധികളും വന്നു ചേരും.

ദിവസം മുഴുവനും അല്ലെങ്കിൽ, പകുതി ദിവസം , അല്ലെങ്കിൽ ഒരു നിമിഷത്തേങ്കിലും ദേവീഭാഗവതം കേട്ടാൽ ദുർഗതി ഒരിക്കലും ഉണ്ടാവില്ല.

യജ്ഞങ്ങള്‍ അനുഷ്ഠിച്ചും, ഗംഗാദിതീർത്ഥങ്ങളിൽ സ്നാനം ചെയ്തും, ദാനങ്ങൾ ചെയ്ത് കിട്ടുന്ന സദ് ഫലം ദേവീഭാഗവതം കേട്ടാൽ മാത്രം മതി, കിട്ടും.

സത്യയുഗത്തിലും ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും അതാത് യുഗത്തിനു വേണ്ട, യോജിച്ച രീതിയിലുള്ള അനുഷ്ഠാനങ്ങൾ പറയുന്നു.

കലിയുഗത്തിന് ഏറ്റവും യോജിച്ചതാണ് പുരാണശ്രവണം.

കലിയുഗത്തിൽ ധർമ്മം കുറഞ്ഞു വരും.

സദാചാരവും കുറയും, ആയുസ്സും കുറയും.

ഈ പരിസ്ഥിതികളിലും മനുഷ്യര്‍ ധര്‍മ്മത്തില്‍നിന്നും വ്യതിചലിക്കാതെ ഇരിക്കാനാണ് വ്യാസമഹർഷി പുരാണങ്ങൾ രചിച്ചത്.

അമൃതപാനം ചെയ്താൽ വാർദ്ധക്യം ഉണ്ടാകില്ല, മരണവും ഉണ്ടാകില്ല.

എന്നാൽ ഇത് അമൃതപാനം ചെയ്ത വ്യക്തിക്ക് മാത്രമാണ്.

എന്നാൽ ദേവീഭാഗവതമായ അമൃതപാനം ചെയ്താൽ അതിന്‍റെ ഗുണം അയാളുടെ വംശത്തിനു മുഴുവൻ കിട്ടും.

അയാളുടെ വംശത്തിനു മുഴുവൻ തന്നെ സ്വർഗം ലഭിക്കും.

Knowledge Bank

ശിവപുരാണം അനുസരിച്ച് ഭസ്മം ഇടേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണ്?

നെറ്റിയിലും ഇരു കൈകളിലും നെഞ്ചിലും നാഭിയിലും ഭസ്മം ഇടാൻ ശിവപുരാണം പറയുന്നു.

അന്തിയുഴിച്ചിൽ

ശരീരത്തിൽനിന്നും ദുർദേവതകളും ദൃഷ്ടിദോഷവും മറ്റും പോകാനായി സന്ധ്യാസമയത്ത് ചെയ്യുന്ന ഒരു ക്രിയയാണിത്. ഒരു കിണ്ണത്തിൽ ചുണ്ണാമ്പും മഞ്ഞളും വെള്ളത്തിൽ കലക്കി ഗുരുതി ഉണ്ടാക്കും. അതിൽ ഒരു കൂവളത്തിലയിടും. ഇടത്തെ കയ്യിൽ ഒരു തിരി കത്തിച്ചുപിടിച്ച് വലത്തേക്കയ്യിൽ കിണ്ണമെടുത്ത് ബാധിക്കപ്പെട്ട ആളെ ആ കിണ്ണം കൊണ്ട് ഏഴ്‌ പ്രാവശ്യം ഉഴിയും. പിന്നീട് തിരി കിണ്ണത്തിന്‍റെ വക്കത്ത് വെച്ച് രണ്ടും ചേർത്ത് ഏഴ്‌ പ്രാവശ്യം ഉഴിയും. അതിനുശേഷം ഗുരുതിയും തിരിയും കൂവളത്തിലയും വീടിന്‍റെ തെക്കുഭാഗത്ത് കൊണ്ടുപോയി കളഞ്ഞ് കിണ്ണം അവിടെ കമഴ്ത്തിവെക്കും.

Quiz

പാഞ്ചാലിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാര് ?

Recommended for you

ജ്ഞാനത്തിനായി മന്ത്രം

ജ്ഞാനത്തിനായി മന്ത്രം

വേദാത്മനായ വിദ്മഹേ ഹിരണ്യഗർഭായ ധീമഹി . തന്നോ ബ്രഹ്മഃ പ്�....

Click here to know more..

പഠിപ്പില്‍ വിജയത്തിന് ഹയഗ്രീവ മന്ത്രം

പഠിപ്പില്‍ വിജയത്തിന് ഹയഗ്രീവ മന്ത്രം

ജ്ഞാനാനന്ദായ വിദ്മഹേ വാഗീശ്വരായ ധീമഹി . തന്നോ ഹയഗ്രീവഃ �....

Click here to know more..

വേങ്കടേശ കരാവലംബ സ്തോത്രം

വേങ്കടേശ കരാവലംബ സ്തോത്രം

ശ്രീശേഷശൈലസുനികേതന ദിവ്യമൂർതേ നാരായണാച്യുത ഹരേ നലിനാ�....

Click here to know more..