വിഷ്ണു ഭഗവാന്‍റെ ദിവ്യനാമങ്ങളിൽ ഒന്നാണ് പുണ്ഡരീകാക്ഷൻ. പുണ്ഡരീകം എന്നാൽ താമര. ഭഗവാന് ഈ പേര് ലഭിച്ചതെങ്ങനെയാണ് എന്നറിയാമോ?
ഒരിക്കൽ വിഷ്ണു ശിവപൂജ ചെയ്യുകയായിരുന്നു. ശിവസഹസ്രനാമം ഉച്ചരിച്ച് ഒന്നൊന്നായി സമർപ്പിക്കാൻ ആയിരത്തിയെട്ട് താമരപ്പൂക്കളും ശേഖരിച്ചുവെച്ചിരുന്നു. ശിവൻ ഇതിൽനിന്നും ഒരു താമരപ്പൂവ് എടുത്തുമാറ്റി. വിഷ്ണുവിന്‍റെ ഭക്തിയെ പരീക്ഷിക്കാനായിരുന്നു ഇത്. സഹസ്രനാമാർച്ചന ചെയ്തുകൊണ്ടിരുന്ന വിഷ്ണു ഒടുവിൽ ഒരു താമര കുറവാണെന്ന് കണ്ടു. അതിന്‍റെ സ്ഥാനത്ത് തന്‍റെ ഒരു കണ്ണ് പിഴുതെടുത്ത് സമർപ്പിച്ചു. വിഷ്ണുവിന്‍റെ ഭക്തിയിൽ സംതൃപ്തനായ ശിവ ഭഗവാൻ പ്രത്യക്ഷപ്പെട്ട് പിഴുതെടുത്ത കണ്ണിന്‍റെ സ്ഥാനത്ത് ഒരു താമരപ്പൂവ് വെച്ചുകൊടുത്തു. അങ്ങനെയാണ് വിഷ്ണു പുണ്ഡരീകാക്ഷനായത്. ഇതേ സമയത്തുതന്നെയാണ് ശിവൻ വിഷ്ണുവിന് ആയിരം ആരക്കാലുകൾ ഉള്ള സുദർശനചക്രം പ്രദാനം ചെയ്തതും.
സ്വന്തം ചുമതലകളോട് പ്രതിബദ്ധതയുള്ളവർക്ക് മാത്രമേ സമൂഹത്തിൽ നിലയും വിലയുമുണ്ടാകൂ. ഉത്തരവാദിത്തബോധം കടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സന്തുലനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.
കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ കൊടിയേറി ഉത്രത്തില്‍ ആറാട്ട് വരെ.
ഹയഗ്രീവന്‍റെ മരണം ഹയഗ്രീവന്‍ മൂലം മാത്രം
വിജയത്തിനായി വിഷ്ണു മന്ത്രം
ജിതം തേ പുണ്ഡരീകാക്ഷ നമസ്തേ വിശ്വഭാവന. സുബ്രഹ്മണ്യ നമസ�....
Click here to know more..ഹരി ദശാവതാര സ്തോത്രം
പ്രലയോദന്വദുദീർണജല- വിഹാരാനിവിശാംഗം. കമലാകാന്തമണ്ഡിത- ....
Click here to know more..